മല്യയുടെ സ്വകാര്യ വിമാനം വീണ്ടും ലേലത്തിന്; പ്രതീക്ഷയോടെ ഏജന്‍സി
ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മുംബൈ സര്‍വീസ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വിമാനം വീണ്ടും ഇ ലേലത്തിന് വെക്കുന്നത്.
ദില്ലി: ഏതാണ്ട് 900 കോടിയോളം രൂപ ബാങ്കുകളില്‍ നിന്നും ലോണെടുത്തശേഷം അടക്കാതെ ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട ബിസിനസ് പ്രമുഖന്‍ വിജയ് മല്യയുടെ സ്വകാര്യ ജെറ്റ് വിമാനം ലേലത്തില്‍ വെക്കുന്നു. നേരത്തെ രണ്ടുതവണ ലേലത്തില്‍ വിറ്റഴിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മൂന്നാമത്തെ ശ്രമം.
ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മുംബൈ സര്‍വീസ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വിമാനം വീണ്ടും ഇ ലേലത്തിന് വെക്കുന്നത്. ഈ മാസം 28-29 ദിവസങ്ങളിലായി നടക്കുന്ന ലേലത്തില്‍ 152 കോടി രൂപയാണ് കിങ് ഫിഷര്‍ മദ്യരാജാവിന്റെ വിമാനത്തിന്റെ മുഖവില. ഇത്തണയെങ്കിലും വിമാനം വിറ്റഴിച്ച് തലവേദന ഒഴിവാക്കാം കഴിയുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.

നേരത്തെ രണ്ടുതവണ വിമാനം വിറ്റഴിക്കാന്‍ ശ്രമിച്ചെങ്കിലും വളരെ ചെറിയ തുകമാത്രമാണ് ലേലത്തില്‍ ഉണ്ടായത്. 27 കോടി രൂപയ്ക്ക് വരെ വിമാനം എടുക്കാന്‍ ചിലര്‍ രംഗത്തെത്തിയെങ്കിലും തുക കുറഞ്ഞു പോയതിനാല്‍ വിറ്റഴിക്കല്‍ നടന്നില്ല. നേരത്തെ പങ്കെടുത്തവരെയെല്ലാം വീണ്ടും ലേലത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ പറഞ്ഞു.
എല്ലാവരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഇത്തവണ വിമാനം മികച്ച വിലയില്‍ ലേലത്തില്‍ പോകുമെന്നാണ് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications