കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതികാര രാഷ്ട്രീയം ഉപേക്ഷിക്കൂ, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കൂ, മന്‍മോഹന്റെ ഉപദേശം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലെ നിശ്ചലാവസ്ഥ ആശങ്കപ്പെടുത്തുന്നതാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. മോദി സര്‍ക്കാരിന്റെ എല്ലാ മേഖലയിലുമുള്ള അലംഭാവമാണ് സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മന്‍മോഹന്‍ കുറ്റപ്പെടുത്തി. നേരത്തെ ഇന്ത്യയുടെ ജിഡിപി നിരക്ക ആദ്യ പാദത്തില്‍ ആറുവര്‍ഷത്തെ താഴ്ച്ചയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മന്‍മോഹന്‍ വിമര്‍ശനം ഉന്നയിച്ചത്.

1

ഇന്ത്യക്ക് ഇതേ വീഴ്ച്ചയുമായി മുന്നോട്ട് പോകാനാവില്ല. അതുകൊണ്ട് സര്‍ക്കാരിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, ദയവ് ചെയ്ത് പ്രതികാര രാഷ്ട്രീയം ഉപേക്ഷിക്കണം, ഇതോടൊപ്പം ചിന്തിക്കുന്നവര്‍ പറയുന്നത് കേള്‍ക്കാനും അറിയാനുമുള്ള സന്നദ്ധത ഉണ്ടാവണം. മനുഷ്യനാല്‍ ഉണ്ടാക്കപ്പെട്ട ഈ പ്രതിസന്ധിയെ പരിഹരിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കണമെന്നും മന്‍മോഹന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലാണ്. നമ്മള്‍ സമാനതകളില്ലാതെ പ്രതിസന്ധിയുടെ നടുവിലാണെന്ന് ഇത് തെളിയിക്കുന്നു. നമ്മുടെ രാജ്യത്തിന് അതിവേഗത്തില്‍ വളര്‍ച്ച നേടാനുള്ള കരുത്തുണ്ടെന്നും മന്‍മോഹന്‍ പറഞ്ഞു. അതേസമയം നമ്മുടെ സാമ്പത്തിക മേഖല നോട്ടുനിരോധനവും ആലോചനയില്ലാതെ നടപ്പാക്കിയ ജിഎസ്ടിയില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ലെന്നും മന്‍മോഹന്‍ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കിയിരിക്കുകയാണ്. മൂന്നര ലക്ഷം പേര്‍ക്കാണ് വാഹന മേഖലയില്‍ തൊഴില്‍ നഷ്ടമായിരിക്കുന്നത്. ഇന്‍ഫോര്‍മല്‍ സെക്ടറില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്. ഗ്രാമീണ ഇന്ത്യയുടെ അവസ്ഥ ശോചനീയമാണ്. കര്‍ഷകര്‍ക്ക് മതിയായ വില ലഭിക്കുന്നില്ല. അതുകൊണ്ട് ഗ്രാമീണ മേഖലയിലെ വരുമാനം ഇടിഞ്ഞിരിക്കുകയാണ്. പണപ്പെരുപ്പം കുറഞ്ഞത് സാധാരണക്കാരെയാണ് ബാധിച്ചതെന്നും മന്‍മോഹന്‍ പറഞ്ഞു.

സഖ്യമില്ലാതെ മത്സരിക്കാന്‍ കോണ്‍ഗ്രസ്... പ്രിയങ്കയുടെ നിര്‍ദേശം ഇങ്ങനെ, യുപിയില്‍ എസ്പി സഖ്യമില്ല!!സഖ്യമില്ലാതെ മത്സരിക്കാന്‍ കോണ്‍ഗ്രസ്... പ്രിയങ്കയുടെ നിര്‍ദേശം ഇങ്ങനെ, യുപിയില്‍ എസ്പി സഖ്യമില്ല!!

English summary
set aside vendetta politics fix economy manmohan tells centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X