Get Updates
Get notified of breaking news, exclusive insights, and must-see stories!

തളരാത്ത പോരാട്ട വീര്യം; കര്‍ഷക സമരത്തിന് ഏഴ് മാസം, സമരഭൂമിയില്‍ മരിച്ചുവീണത് 502 കര്‍ഷകര്‍

ദില്ലി: കേന്ദ്രം പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഇന്നേക്ക് ഏഴ് മാസം പിന്നിട്ടു. 2020 നവംബര്‍ 26നായിരുന്നു കാര്‍ഷിക നിയമം പാസാക്കിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ സിങ്കു, തിക്രി എന്നീ അതിർത്തികളിൽ പ്രക്ഷോഭവുമായി എത്തിയത്.

ഇതുവരെ സര്‍ക്കാരുമായി 11 തവണയാണ് നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ നിയമം പിന്‍വലിക്കനാവില്ലെന്ന കടുത്ത നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ജനുവരി 22നാണ് കേന്ദ്രം കര്‍ഷകരുമായി അവസാനമായി കൂടിക്കാഴ്ച നടത്തിയത്. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇപ്പോഴും കര്‍ഷകര്‍.

farmer

ലോകകപ്പ് വിജയത്തിന്റെ 38ാം വാർഷികാഘോഷം- ചിത്രങ്ങൾ

ഇതിനിടെ, ജനുവരി 26ന് നടന്ന ചെങ്കോട്ട സംഘര്‍ഷം സമരത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചു. കര്‍ഷകര്‍ക്ക് നേരെ യു എ പി എ അടക്കമുള്ള കേസുകള്‍ ചുമത്തിയെങ്കില്‍ എന്തുവന്നാലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതുവരെ സമരഭൂമിയില്‍ മഞ്ഞും കാറ്റും തണപ്പും കൊടുമഴയും കിടന്ന് പതിനായിരത്തോളം കര്‍ഷകരാണ് സമരത്തെ നേരിട്ടത്. ഈ ഏഴ് മാസത്തിനിടെ 500ഓളം കര്‍ഷകര്‍ക്ക് സമരഭൂമിയില്‍ വച്ച് ജീവന്‍ നഷ്ടമായി.

ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് രാജസ്ഥാന്‍, എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും. അതേസമയം, അടുത്ത വര്‍ഷം ഉത്തര്‍പ്രദേശിലും പഞ്ചാബിലും നിയമസഭ തിരഞ്ഞെടുപ്പ് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ അതിന് മുമ്പ് കര്‍ഷക സമരം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും.

അതേസമയം, സമരം ഏഴ് മാസം പിന്നിട്ടതിന്റെ പശ്ചാത്തലത്തില്‍ ദില്ലി യുപി അതിര്‍ത്തിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകര്‍ പദ്ധതിയിട്ടു. കൂടാതെ രാജ്യത്തെ വിവിധ രാജ്ഭവനുകള്‍ക്ക് മുന്നില്‍ പ്രതിഷേധം നടത്താനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. റാലിയുടെ പശ്ചാത്തലത്തില്‍ ദില്ലി മെട്രോയുടെ മൂന്ന് സ്‌റ്റേഷനുകള്‍ അടച്ചിരിക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സാരിയില്‍ കിടിലന്‍ ലുക്കില്‍ ശ്രുതി ഡാങ്കെ; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    80 കോടിയെ..ചില്ലറക്കാരനല്ല ഈ കര്‍ഷസമര നേതാവ്‌ രകേഷ്‌ ടികായത്ത് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+