കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയ്ക്ക് എയിഡ്സ്,യുവാവ് 7വയസുകാരിയെ കൊന്നു

  • By Meera Balan
Google Oneindia Malayalam News

സെക്കന്ദരാബാദ്: ഏഴുവയസുകാരിയെ യുവാവ് കുത്തിക്കൊന്നു. അച്ഛനും മുത്തശ്ശിയ്ക്കുമൊപ്പം സെക്കന്ദരാബാദ് റെയില്‍വേസ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയാണ് കൊലചെയ്യപ്പെട്ടത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ മഹാരാഷ്ട്രയിലേയ്ക്ക് പോകാന്‍ എത്തിയതായിരുന്നു ഇവര്‍. ഡിസംബര്‍ 10 തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്.

പ്രിയദര്‍ശിനി എന്നാണ് പെണ്‍കുട്ടിയുടെ പേര്. പത്താം നമ്പര്‍ പ്ളാറ്റ്‌ഫോമില്‍ മുത്തശ്ശിയ്‌ക്കൊപ്പമിരിയ്ക്കുകയായിരുന്നു പെണ്‍കുട്ടി. അച്ഛന്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ പോയിരുന്നു. ഈ സമയമാണ് കരണ്‍ കുമാര്‍ (21) എന്ന യുവാവ് പെണ്‍കുട്ടിയ്ക്ക് നേരെ പാഞ്ഞടുത്തതും കത്തി കൊണ്ട് കുത്തിയതും.

Murder

മറ്റ് യാത്രക്കാര്‍ അക്രമിയെ പിടിച്ചുകെട്ടി. പെണ്‍കുട്ടിയെ ഗാന്ധി ഹോസ്പിറ്റലില്‍ എത്തിച്ചു. എന്നാല്‍ കുറച്ച് സമയത്തിനുള്ളില്‍ കുട്ടി മരിച്ചു. കസ്റ്റഡിയിലെടുത്ത കരണിനെ പൊലീസ് ചോദ്യം ചെയ്തു. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് സംശയം

ചിറ്റൂര്‍ സ്വദേശിയും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുമാണ് യുവാവ് തന്റെ കാമുകിയ്ക്ക് എയിഡ്‌സാണെന്നും ഇക്കാര്യം പറഞ്ഞ് സുഹൃത്തുള്‍ തന്നെ മാനസികമായി വേട്ടയാടുകയാണെന്നും ഇതിനാലാണ് നാട് വിട്ട് സെക്കന്ദരാബാദിലെത്തിയതും യുവാവ് പൊലീസിനോട് പറഞ്ഞു.പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവിനെ പലതവണ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ കാമുകിയ്ക്ക് എയിഡ്‌സാണെന്നകാര്യം തന്നെ ആവര്‍ത്തിച്ച് കൊണ്ടിരുന്നു.

English summary

 Seven-year-old girl stabbed to death in Hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X