നോട്ട് നിരോധനം മാത്രമല്ല, ആഭ്യന്തര വളര്‍ച്ച നിരക്ക് ഇടിയാന്‍ കാരണം, അരുണ്‍ ജെയ്റ്റ്‌ലി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ആഭ്യന്തര വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണം നോട്ട് നിരോധനം മാത്രമല്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 2016-2017 ലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി ഇടിഞ്ഞു. എട്ടു ശതമാനമായിരുന്ന വളര്‍ച്ചാ നിരക്കാണ് 6.1 ശതമാനത്തിലേക്ക് ഇടിഞ്ഞത്. ബുധനാഴ്ചയാണ് സര്‍ക്കാര്‍ വര്‍ഷത്തിലെ അവസാന പാദത്തിലെ കണക്കുകള്‍ പുറത്തുവിട്ടത്.

2016 നവംബറിലെ കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന അംഗീകാരം ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ ബാങ്ക് മേഖലയിലുണ്ടായ ഇടിവും ആഭ്യന്തര സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

arun-jaitley

സാമ്പത്തിക വര്‍ഷത്തെ മൊത്തം ഉത്പാദനം 7.1 ശതമാനം വളര്‍ച്ച നേടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട ഔദ്യോഗിക കണക്കുകള്‍. അവസാന പാദത്തിന് തൊട്ടു മുമ്പുള്ള മൂന്ന് മാസങ്ങളില്‍ സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനം രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് അവസാന പാദത്തില്‍ 6.1 ആയി വളര്‍ച്ച നിരക്ക് ഇടിയുന്നത്.

English summary
Several factors responsible for decline in GDP growth: Arun Jaitley
Please Wait while comments are loading...