കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് സര്‍ജിക്കല്‍ സ്ട്രൈക്കല്ല ഏറ്റുമുട്ടല്‍ മാത്രം: അതിര്‍ത്തിയിലെ സൈനിക നടപടിയില്‍ സൈന്യം

സൈന്യം നല്‍കിയ തിരിച്ചടിയില്‍ നിരവധി നാഗാ ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും സൈന്യം വ്യക്തമാക്കുന്നു

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നടന്നത് സര്‍ജിക്കല്‍ സ്ട്രൈക്ക് അല്ലെന്ന് ഇന്ത്യന്‍ സൈന്യം. നാഗാ വിമതരെ ഭീകരരെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന് വ്യക്തമാക്കിയ ഇന്ത്യന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ കമാന്‍ഡാണ് നാഗാ ഭീകരര്‍ക്കെതിരെ നടത്തിയത് സര്‍ജിക്കല്‍ സ്ട്രൈക്കല്ലെന്നും സൈന്യം വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യത്തിന് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടില്ലെന്നും ബുധനാഴ്ച പുലര്‍ച്ചയ്ക്ക് 4.45 മുതല്‍ തന്നെ ഭീകരരും സൈന്യവും തമ്മില്‍ വെടിവെയ്പ് ആരംഭിച്ചിരുന്നുവെന്നും സൈന്യം ചൂണ്ടിക്കാണിക്കുന്നു. സൈന്യം നല്‍കിയ തിരിച്ചടിയില്‍ നിരവധി നാഗാ ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും സൈന്യം വ്യക്തമാക്കുന്നു. ഭീകരരെ ഇല്ലാതാക്കാനുള്ള ഏറ്റുമുട്ടല്‍ മാത്രമാണ് നടന്നത് സര്‍ജിക്കല്‍ സ്ട്രൈക്ക് അല്ലെന്നും ഈസ്റ്റേണ്‍ കമാന്‍ഡ‍് വ്യക്തമാക്കി.

ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിയിലെ സൈന്യത്തിനെതിരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നും സൈന്യം പറയുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം മ്യാന്‍മാര്‍ അതിര്‍ത്തി കടന്നില്ലെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. ഇന്ത്യ- മ്യാന്‍മാര്‍ അതിര്‍ത്തിയിലെ അതിര്‍ത്തിയിലെ എന്‍എസ് സി​എന്‍- കപ്ലാങ് പ്രദേശത്തെ നാഗാ ഭീകരരുടെ താവളങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണം. അസം റൈഫിള്‍സും ഇന്ത്യന്‍ ആര്‍മിയുടെ സ്പെഷ്യല്‍ ഫോഴ്സും സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടിയതെന്ന് ഇന്ത്യന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് വ്യക്തമാക്കി.

myanmar-india

സെപ്തംബര്‍ ആദ്യം അരുണാചല്‍ പ്രദേശിന് സമീപത്ത് ഇന്ത്യന്‍- മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ എന്‍എസ്സിഎന്നിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായ ഓപ്പറേഷന്‍ നടത്തിയിരുന്നു. നാഗാ ഭീകരരുടെ താവളം ആക്രമിച്ച സുരക്ഷാസേന എകെ 47 തോക്കുകളും കണ്ടെത്തിയിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിരുന്നു. 2015ല്‍ മ്യാന്‍മാര്‍ അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈന്യം നാഗാ തീവ്രവാദികളെ വകവരുത്തിയിരുന്നു. മണിപ്പൂരില്‍ വച്ച് ഇന്ത്യന്‍ സൈന്യത്തെ വകവരുത്തിയ നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗ​ണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളിലെ 15 അംഗങ്ങളെയാണ് ഇന്ത്യന്‍ സൈന്യം മ്യാന്‍മാര്‍ അതിര്‍ത്തിക്കുള്ളില്‍ കടന്ന് വധിച്ചത്.

English summary
The Indian Army killed a significant number of Naga rebels in a pre-dawn encounter along the Myanmar border. The operation was not a 'surgical strike' the Army essentially said. The Army's Eastern Command released information about the operation on Twitter, rebutting reports of high casualties among Army personnel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X