ഉഷ്ണതരംഗത്തില്‍ ചുട്ടുപ്പൊള്ളി ഉത്തരേന്ത്യ; യുപിയിലും ബീഹാറിലുമായി 98 മരണം
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശക്തമായ ചൂട്. തീവ്രമായ ഉഷ്ണതരംഗത്തില്‍ ബീഹാറിലും, യുപിയിലുമായി 98 പേരാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കാണിത്. ഉത്തര്‍പ്രദേശില്‍ മാത്രം 54 പേരാണ് ഉയര്‍ന്ന താപനിലയില്‍ മരിച്ചത്. ബീഹാറില്‍
കഠിനമായ ചൂടിനെ തുടര്‍ന്നാണ് 44 പേര് മരിച്ചത്.
യുപിയിലെ ബാല്ലിയയില്‍ ജൂണ്‍ 15, 16, 17 തിയതികളില്‍ കനത്ത ചൂടേറ്റ് 54 പേരാണ് മരിച്ചത്. പലരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സമീപകാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്നത്. ബാല്ലിയയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 400 പേരെയാണ് ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് കനത്ത പനി, ശ്വാസംമുട്ടല്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തതായി ആശുപത്രി അധികൃതര്‍ പറയുന്നു. അതേസമയം ഇവരില്‍ രോഗികളില്‍ ഭൂരിഭാഗവും 60 വയസ്സിന് മുകളില്‍ ഉള്ളവരാണ്. കടുത്ത ചൂട് താങ്ങാനാവാത്ത അവസ്ഥയിലാണ് ബാല്ലിയയുള്ളത്.
ചൂടേറ്റ് നിരവധി പേരാണ് നിത്യവും ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ആശുപത്രിയില്‍ അഡ്മിറ്റായര്ക്കെല്ലാം ഒരേ തരത്തിലുള്ള രോഗലക്ഷണങ്ങളാണ് കാണിക്കുന്നത്. തീവ്രമായ ചൂട് ഇവരുടെ ആരോഗ്യനില മോശമാക്കി മാറ്റിയിരിക്കുകയാണെന്നും സിഎംഒ ഡോ ജയന്ത് കുമാര്‍ പറഞ്ഞു.
അതേസമയം ഭൂരിഭാഗം പേരും മരിച്ചത് ഹൃദയാഘാതം, മസ്തിഷ്കാഘാതം, തുടങ്ങിയവ കൊണ്ട് സംഭവിച്ചതാണെന്നും ജയന്ത് കുമാര്‍ പറയുന്നു. ജൂണ്‍ 15ന് 23 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16ന് 20 പേരും, 17ന് പതിനൊന്നും പേരാണ് മരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. ലഖ്നൗവില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ഇവരുടെ മരണത്തിന്റെ കാരണം അന്വേഷിക്കും.
ആശുപത്രിയില്‍ കൂളറുകള്‍, എസികള്‍, എന്നിവ സ്ഥാപിച്ചതായി ജില്ലാ ആശുപത്രിയിലെ സിഎംഎസ്സായ ദിവാകര്‍ സിംഗ് പറഞ്ഞു. ഇതിലൂടെ ഹൃദയാഘാതം വരുന്നത് തടയാനാണ് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നത്. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, എന്നിവരുടെ എണ്ണവും ആശുപത്രികളില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
കൂട്ടത്തോടെ രോഗികള്‍ ആശുപത്രികളില്‍ എത്തുന്നത് അവരെയും ബാധിച്ചിട്ടുണ്ട്. ആവശ്യത്തിന് സ്ട്രെച്ചറുകള്‍ ഇല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അതേസമയം ബാല്ലിയയില്‍ ഉയര്‍ന്ന താപനില 42.2 ഡിഗ്രി സെല്‍ഷ്യസാണ്. സാധാരണ താപനില 41.7 ആണ്. അതിന് മുകളിലാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ബീഹാറിലും സാഹചര്യങ്ങള്‍ വ്യത്യസ്തമല്ല. 24 മണിക്കൂറിനിടെയാണ് തീവ്രമായ ചൂടില്‍ 44 പേര് മരിച്ചത്. ഇതില്‍ 35 പേര് പട്നയില്‍ നിന്നുള്ളവരാണ്. 9 പേര് മറ്റ് ജില്ലകളില്‍ നിന്നുള്ളവരാണ്. ജൂണ്‍ 24 വരെ പട്നയിലെ സ്കൂളുകള്‍ എല്ലാം അടച്ചിരിക്കുകയാണ്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications