കോൺഗ്രസിനെ ജയിപ്പിക്കാൻ കർണാടകയിൽ പോയി.. ഷാഫി പറമ്പിൽ എംഎൽഎ അറസ്റ്റിൽ

Subscribe to Oneindia Malayalam

ബെംഗളൂരു: കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും യെദ്യൂരപ്പ സര്‍ക്കാരിന് അധികാരത്തിലേറാന്‍ അവസരമുണ്ടാക്കിക്കൊടുത്തതില്‍ കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ വന്‍ പ്രതിഷേധം ഉയരുകയാണ്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബെംഗളൂരുവിലെ വിധാന്‍ സഭയ്ക്ക് മുന്നില്‍ മുഴുവന്‍ എംഎല്‍എമാരുമായി കോണ്‍ഗ്രസും ജെഡിഎസും കുത്തിയിരിപ്പ് സമരം നടത്തുകയാണ്. പ്രക്ഷോഭം ദില്ലിയിലേക്ക് വ്യാപിപ്പിക്കുന്നതടക്കമുള്ള നിര്‍ണായക നീക്കങ്ങളിലേക്കാണ് കോണ്‍ഗ്രസ് കടക്കുന്നത്.

shafi

അതിനിടെ കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്ഭവന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയതിനാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ ഷാഫി പറമ്പിലിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.

ഷാഫി പറമ്പില്‍ എംഎല്‍എ തന്നെയാണ് ഫേസ്ബുക്ക് വീഡിയോ വഴി ഇക്കാര്യം അറിയിച്ചത്. അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തില്‍ കയറ്റിയ ശേഷമാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഗവര്‍ണര്‍ വാജുഭായ് വാലയുടെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് ആര്‍എസ്എസ് പോലീസ് തങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എംഎല്‍എ പറയുന്നു. ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നും പിന്നോട്ടില്ലെന്നും ഷാഫി പറമ്പില്‍ വീഡിയോയില്‍ പറയുന്നു. ബിജെപിക്കെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയില്‍ കാണാം.

cmsvideo
  Karnataka Elections 2018 : യെദ്യൂരപ്പ അന്ന് പറഞ്ഞു 17ന് സത്യപ്രതിജ്ഞ തന്നെ| Oneindia Malayalam

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Shafi Parambil MLA arrested in Karnataka for protesting against Governor

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X