കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസഹിഷ്ണുത എന്ന വാക്ക് പറഞ്ഞിട്ടില്ലെന്നും, വാക്കുകള്‍ വളച്ചൊടിച്ചെന്നും ഷാരൂഖ് ഖാന്‍

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്ന് പറഞ്ഞ് പ്രതിഷേധങ്ങള്‍ക്ക് തിരി കൊളുത്തിയത് കിങ് ഖാന്‍ ഷാരൂഖ് ഖാനായിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ആളിക്കത്തിയിരുന്നു. ഷാരൂഖ് ഖാന്‍ പാകിസ്താന്‍ ഏജന്റാണെന്ന് വരെ ആരോപണം ഉയര്‍ന്നു. എന്നാല്‍, അസഹിഷ്ണുത എന്നൊരു വാക്ക് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ഷാരൂഖ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ഷാരൂഖ് പറയുന്നത്. തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്നും താരം പ്രതികരിക്കുന്നു. മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍, തന്റെ അഭിപ്രായത്തെ വളച്ചൊടിക്കുകയാണുണ്ടായതെന്നും ഷാരൂഖ് പറയുന്നു.

അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞിട്ടില്ല

അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞിട്ടില്ല

ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ഷാരൂഖ് ഇപ്പോള്‍ പറയുന്നത്. അപ്പോള്‍ ഇത്രയും കോലാഹലങ്ങള്‍ എങ്ങനെയുണ്ടായി എന്ന ചോദ്യമാണ് ഉയരുന്നത്. മാധ്യമങ്ങള്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അഭിപ്രായം പറയാന്‍ താല്‍പര്യമില്ലെന്നാണ് താന്‍ പറഞ്ഞതെന്നും താരം പറയുന്നു.

വാക്കുകള്‍ വളച്ചൊടിച്ചു

വാക്കുകള്‍ വളച്ചൊടിച്ചു

താന്‍ മറ്റ് കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നു. തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും ഷാരൂഖ് പറയുന്നു.

നിര്‍ബന്ധിച്ചപ്പോള്‍

നിര്‍ബന്ധിച്ചപ്പോള്‍

മാധ്യമങ്ങളുടെ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ രാജ്യത്തെ മതേതര രാഷ്ട്രമാക്കി മാറ്റാന്‍ യുവാക്കള്‍ മുന്‍കൈ എടുക്കണമെന്നു പറയുകയായിരുന്നു.

ആരോപണങ്ങള്‍ ഇങ്ങനെ

ആരോപണങ്ങള്‍ ഇങ്ങനെ

മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത പടരുകയാണെന്ന് ഷാരൂഖ് പറഞ്ഞെന്ന വാര്‍ത്തയാണ് പുറത്തുവന്നിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരികെ കൊടുക്കുന്നതില്‍ യോജിപ്പാണെന്നുമുള്ള ആരോപണങ്ങളാണ് പുറത്തുവന്നത്.

പാകിസ്താന്‍ ഏജന്റ്

പാകിസ്താന്‍ ഏജന്റ്

പ്രസ്താവന വന്നതിനുപിന്നാലെ ഷാരൂഖിനെ എല്ലാവരും കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഷാരൂഖ് പാകിസ്താന്‍ ഏജന്റാണെന്ന് വരെ നേതാക്കള്‍ പറഞ്ഞു.

പാകിസ്താനിലേക്ക് ക്ഷണം

പാകിസ്താനിലേക്ക് ക്ഷണം

രാജ്യത്തെ മിക്കവരും ഷാരൂഖിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ ഭീകരന്‍ ഹാഫിസ് സയിദ് ഷാരൂഖിനെ പാകിസ്താനിലേക്ക് ക്ഷണിച്ചിരുന്നു. ഇതും വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ആരോപണങ്ങള്‍ നേരിടുന്നവര്‍ക്ക് പാകിസ്താനിലേക്ക് വരാമെന്നാണ് ഹാഫിസ് പറഞ്ഞത്

മുസ്ലീം സംഘടനയും

മുസ്ലീം സംഘടനയും

ശത്രുക്കളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനയാണ് ഷാരൂഖിന്റേതെന്ന് മുസ്ലീം സംഘടനയും പറഞ്ഞിരുന്നു. ഷാരൂഖ് അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും സംഘടന ആരോപിച്ചിരുന്നു.

ദേശദ്രോഹി

ദേശദ്രോഹി

ഷാരൂഖ് ഖാന്‍ ദേശദ്രോഹിയാണെന്ന് ബിജെപി എംപി യോഗി ആദിത്യനാഥും അഭിപ്രായപ്പെട്ടിരുന്നു.

English summary
In a surprising turn of event, Shah Rukh Khan - the first Bollywood star to join the ongoing debate on “growing intolerance” in the country - claimed that he never said India is intolerant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X