കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശത്രുക്കളെ പ്രോത്സാഹിപ്പിക്കുന്നു, ഷാരൂഖ് ഖാനെതിരെ മുസ്ലീം സംഘടന

  • By Sruthi K M
Google Oneindia Malayalam News

ആഗ്ര: പ്രമുഖരും ബിജെപി നേതാക്കന്‍മാരും ഷാരൂഖ് ഖാനെതിരെ തിരിഞ്ഞപ്പോള്‍ മുസ്ലീം സംഘടനയും പ്രതികരിക്കുന്നു. എന്നാല്‍, നമ്മുടെ കിങ് ഖാന് രൂക്ഷ വിമര്‍ശനവുമായാണ് ആഗ്രയിലെ മുസ്ലീം സംഘടന രംഗത്തെത്തിയത്. രാജ്യത്ത് അസഹിഷ്ണുതയാണെന്ന് പറഞ്ഞ് ഷാരൂഖ് ഖാന്‍ അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ഹിന്ദുസ്ഥാനി ബിരാദ്രി സെക്രട്ടറി സിയാദ്ദിന്‍ പറയുന്നു.

ഇന്ത്യയിലെ ഇപ്പോഴുള്ള സാഹചര്യത്തെ അസഹിഷ്ണുതയുടെ പേരില്‍ വിശേഷിപ്പിച്ചത് തെറ്റെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു ശത്രുക്കള്‍ക്ക് അപവാദങ്ങള്‍ പറയാനുള്ള പ്രോത്സാഹനമാകുമെന്നും മുസ്ലീം സംഘടന വ്യക്തമാക്കുന്നു.

അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞത് തെറ്റ്

അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞത് തെറ്റ്

ഇന്ത്യയിലെ ഇപ്പോഴുള്ള സാഹചര്യത്തെ അസഹിഷ്ണുതയുടെ പേരില്‍ വിശേഷിപ്പിച്ചത് തെറ്റാണെന്ന് മുസ്ലീം സംഘടനയും വ്യക്തമാക്കുന്നു.

ശത്രുക്കളെ പ്രോത്സാഹിപ്പിക്കുന്നു

ശത്രുക്കളെ പ്രോത്സാഹിപ്പിക്കുന്നു

രാജ്യത്തെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുമ്പോള്‍ ശത്രുക്കള്‍ക്ക് അപവാദം പറയാനുള്ള പ്രോത്സാഹനമാകുന്നുവെന്നും ഹിന്ദുസ്ഥാനി ബിരാദ്രി സെക്രട്ടറി സിയാദ്ദിന്‍ പറഞ്ഞു.

പുരസ്‌കാരം തിരികെ നല്‍കട്ടെ

പുരസ്‌കാരം തിരികെ നല്‍കട്ടെ

രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നതില്‍ വേദനയുണ്ടെന്നു പറയുന്ന ഷാരൂഖ് ഖാന്‍ പത്മ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.

മതഭ്രാന്തന്മാരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

മതഭ്രാന്തന്മാരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

എന്റെ രാജ്യസ്‌നേഹം തെളിയിക്കാന്‍ മതഭ്രാന്തന്മാരുടെ സാക്ഷ്യ പത്രം ആവശ്യമില്ലെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുസ്ലീം സംഘടന രംഗത്തു വന്നത്. അസഹിഷ്ണുതയ്‌ക്കെതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും ഷാരൂഖ് പറഞ്ഞു.

ദേശദ്രോഹി

ദേശദ്രോഹി

ഷാരൂഖ് ഖാന്‍ ദേശദ്രോഹിയാണെന്ന് ബിജെപി എംപി യോഗി ആദിത്യനാഥും അഭിപ്രായപ്പെട്ടിരുന്നു.

English summary
Muslims in Agra criticise King Khan for creating unnecessary hype over intolerance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X