കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യത്തിന് നാണക്കേട്; ജെഎന്‍യു അക്രമത്തെ അപലപിച്ച് മമത ബാനര്‍ജി

Google Oneindia Malayalam News

കൊല്‍ക്കത്ത: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത്തരം ക്രൂരമായ പ്രവൃത്തികളെ വിവരിക്കാന്‍ മതിയായ വാക്കുകളില്ല. ഇത് നമ്മുടെ ജനാധിപത്യത്തിന് നാണക്കേടാണെന്നും മമത ട്വീറ്റ് ചെയ്തു. മുതിര്‍ന്ന പാര്‍ട്ടി നേതാവ് ദിനേശ് ത്രിവേദി, എംപിമാരായ സജ്ദ അഹമ്മദ്, മനസ് ഭൂനിയ, വിവേക് ഗുപ്ത എന്നിവരടങ്ങുന്ന സംഘം വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനായി ദില്ലിയിലേക്ക് പോകുമെന്നും അവര്‍ പറഞ്ഞു.

mamata


ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. വടിയും മാരകായുധങ്ങളുമായും മുഖംമൂടി ധരിച്ച അക്രമകാരികള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയും സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. അക്രമത്തില്‍ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ (ജെഎന്‍യുയു) പ്രസിഡന്റ് ഐഷെ ഘോഷ് ഉള്‍പ്പെടെ 28 പേര്‍ക്ക് പരിക്കേറ്റു.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടന്ന അക്രമണത്തിനെതിരെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്കല്‍റ്റി സ്റ്റുഡന്റ്സ് യൂണിയന്‍ പ്രതിഷേധ റാലി നടത്തിയതായി വിദ്യാര്‍ത്ഥികളുടെ സംഘടനാ നേതാവ് സോമശ്രീ ചൗധരി പറഞ്ഞു. മുന്നൂറിലധികം കുട്ടികള്‍ റാലിയില്‍ പങ്കെടുത്തു. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ ക്രൂരമായ ആക്രമണത്തിനെതിരെ തിങ്കളാഴ്ച രാജ്യമെമ്പാടും റാലികള്‍ നടത്തുമെന്ന് എസ്എഫ്‌ഐയും അറിയിച്ചു.

ഫാസിസ്റ്റ് ആക്രമണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളില്‍ പ്രതിഷേധ റാലി നടത്തുമെന്ന് ജാദവ്പൂര്‍ സര്‍വകലാശാല എസ്എഫ്ഐ നേതാവ് ഡെബ്രാജ് ദെബ്‌നാഥ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച വാഴ്‌സിറ്റി മുറ്റത്ത് ഒത്തുകൂടി പ്രതിഷേധ റാലി നടത്തുമെന്ന് പ്രസിഡന്‍സി സര്‍വകലാശാലയിലെ എസ്എഫ്ഐ നേതാവ് അറിയിച്ചു. ബിജെപിക്കും എബിവിപിക്കുമെതിരായ ഞങ്ങളുടെ മുന്നേറ്റം ശക്തമാക്കുകയും അവരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യും. ജാദവ്പൂര്‍ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനും ഓള്‍ ബംഗാള്‍ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണത്തെ അപലപിച്ചു.

Recommended Video

cmsvideo
RSS WhatsApp Group Screenshot Out | Oneindia Malayalam

English summary
Shame on our Democracy says Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X