രാജ്യസഭാ തെരഞ്ഞെടുപ്പ്; ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് പറയില്ലെന്ന് ശങ്കര്‍സിങ് വഗേല; കോണ്‍ഗ്രസിന് ചങ്കിടിപ്പ്

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ആറ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ മുന്‍ ശങ്കര്‍സിങ് വഗേല കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ രംഗത്തെത്തി. തന്റെ രാജ്യസഭാ വോട്ട് രഹസ്യമാണെന്നും ആര്‍ക്കാണ് വോട്ടു ചെയ്യുകയെന്ന് പറയില്ലെന്നും വഗേല തിങ്കളാഴ്ച പ്രഖ്യാപിച്ചു.

ബിജെപിയിലേക്ക് ചാക്കിടുന്നത് ഭയന്ന് 44 കോണ്‍ഗ്രസ് എംഎല്‍എമാരെ ബെംഗളുരുവിലേക്ക് കടത്തുകയും വീണ്ടും തിരിച്ചെത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് വഗേലയുടെ പരാമര്‍ശം. തനിക്ക് കോണ്‍ഗ്രസ് വിപ്പ് ലഭിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാല്‍, വിപ്പുപ്രകാരം വോട്ടു ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്നും വഗേല വ്യക്തമാക്കി.

 shankarsinh-vaghela-25-

എംഎല്‍എമാര്‍ സംസ്ഥാനം വിട്ടതിനെതിരെയും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്ത് രൂക്ഷമായ വെള്ളപ്പൊക്കം വരുമ്പോള്‍ എംഎല്‍എമാര്‍ സംസ്ഥാനം വിട്ടത് ശരിയായില്ല. ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ ജനപ്രതിനിധികള്‍ എവിടെയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ ഇക്കാര്യം മറക്കുമോയെന്നും വഗേല ചോദിക്കുന്നു.

അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരെ ഗുജറാത്തിലുണ്ടായ ആക്രമണത്തെ വഗേല വിമര്‍ശിച്ചു. എന്നാല്‍, വോട്ടര്‍മാര്‍ രാഹുലിനെ ആക്രമിച്ചത് അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ എംഎല്‍എമാരെ ലഭിക്കാത്തതിനാലാണ്. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കണമെന്നും പറഞ്ഞു. രാജ്യസഭാതെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് വഗേല മലക്കംമറിഞ്ഞതോടെ മറ്റുപാര്‍ട്ടികളുടെ സഹായത്തിനായാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്.

English summary
‘My vote is secret’: Shankersinh Vaghela’s message to Congress on Rajya Sabha election eve
Please Wait while comments are loading...