Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ഞെട്ടിച്ച് പവാര്‍; ഒറ്റ ദിവസം അദാനിയുമായും ഏക്‌നാഥ് ഷിന്‍ഡെയുമായും കൂടിക്കാഴ്ച

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ശതകോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തി എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ഏക്നാഥ് ഷിന്‍ഡെയെ ഔദ്യോഗിക വസതിയായ വര്‍ഷയില്‍ വെച്ചാണ് ശരദ് പവാര്‍ കണ്ടത്. ഗൗതം അദാനിയാകട്ടെ ശരദ് പവാറിനെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയാണ് സന്ദര്‍ശിച്ചത്.

ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയാണ് പവാര്‍. അതോടാപ്പം അദാനിയുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവിശുദ്ധ കൂട്ടുകെട്ടിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്ന സമയവുമാണിത്. ഈ പശ്ചാത്തലത്തില്‍ പവാര്‍ ഇരുവരുമായി കൂടിക്കാഴ്ച നടത്തിയത് ദേശീയ രാഷ്ട്രീയത്തിലാകെ ഊഹാപോഹങ്ങള്‍ക്ക് കാരണമായി.

sharad pawar

മഹാ വികാസ് അഘാഡി സര്‍ക്കാരിനെ അട്ടിമറിച്ച് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഏക്‌നാഥ് ഷിന്‍ഡെയുമായി ശരദ് പവാര്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. അതേസമയം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ശരദ് പവാര്‍ തന്നെ കൂടിക്കാഴ്ചയ്ക്ക് പിന്നിലെ കാരണം വിശദീകരിച്ച് രംഗത്തെത്തി. മറാത്ത മന്ദിറിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജൂണ്‍ 24 ന് നടത്തുന്ന പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനാണ് താന്‍ എത്തിയത് എന്നാണ് പവാര്‍ പറഞ്ഞ്.

ഇതിനോടൊപ്പം മറാത്തി ചലച്ചിത്ര-നാടക രംഗത്തെ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തതായും അവരുടെ പരാതികള്‍ പരിഹരിക്കാന്‍ ഒരു യോഗം വിളിക്കണ് എന്ന് ഏക്‌നാഥ് ഷിന്‍ഡെയോട് അഭ്യര്‍ത്ഥിച്ചതായും ശരദ് പവാര്‍ തന്റെ ട്വീറ്റില്‍ വ്യക്തമാക്കി. എന്നാല്‍ പവാറുമായുള്ള കൂടിക്കാഴ്ചയെ സൗഹാര്‍ദപരം എന്നാണ് ഷിന്‍ഡെ വിശദീകരിച്ചത്.

രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കനല്ല പവാര്‍ എത്തിയത് എന്ന് ബി ജെ പി വൃത്തങ്ങളും വ്യക്തമാക്കി. വ്യാഴാഴ്ച വൈകുന്നേരമാണ് ഗൗതം അദാനി എന്‍സിപി അധ്യക്ഷന്റെ വസതി സന്ദര്‍ശിച്ചത്. എന്നാല്‍ അദാനിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പവാര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. സിംഗപ്പൂരില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം തന്നെ ബന്ധപ്പെട്ടതായും അദാനിയുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരുന്നുവെന്നുമാണ് പവാര്‍ കൂടിക്കാഴ്ചയെ കുറിച്ച് പറഞ്ഞത്.

സാങ്കേതിക പ്രശ്‌നങ്ങളെ കുറിച്ചാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത് എന്നാണ് പവാര്‍ ഇതിനെകുറിച്ച് പറഞ്ഞത് എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ അദാനിയും പവാറും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ സ്റ്റോക്ക് കൃത്രിമവും വഞ്ചനാപരമായ ഇടപാടുകളും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

പ്രതിപക്ഷം ഒന്നടങ്കം അദാനിക്കെതിരെ രംഗത്തെത്തിയപ്പോള്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ അദാനിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്മേല്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയെ എതിര്‍ത്ത ഒരേയൊരു പ്രതിപക്ഷ നേതാവായിരുന്നു പവാര്‍. ഇക്കഴിഞ്ഞ ഏപ്രിലിലും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+