Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര ഗെയിമില്‍ ചാണക്യനായി ശരത് പവാര്‍.. ശിവസേന വഴങ്ങും, സര്‍ക്കാര്‍ രൂപീകരണത്തിലും ട്വിസ്റ്റ്!

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യത്തിനായി ശരത് പവാര്‍ മുന്‍കൈ എടുത്തെന്ന ധാരണയാണ് ഇപ്പോഴുള്ളത്. എന്നാല്‍ അദ്ദേഹം മൂന്ന് കക്ഷികളുടെയും ഇടയില്‍ നിന്ന് കൊണ്ട് വമ്പനൊരു രാഷ്ട്രീയ ഗെയിമാണ് കളിച്ചത്. എങ്ങനെ വീണാലും വന്‍ നേട്ടം എന്‍സിപിക്കായിരിക്കും. അതേസമയം ഇത് ക്ലൈമാക്‌സിലേക്ക് നീണ്ടപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്‍സിപി നേതാവ് എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

ശിവസേന ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുകയും കൂടി ചെയ്തതോടെ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇനി എന്‍സിപിയെ പിന്തുണയ്ക്കാതെ അവര്‍ക്ക് മുന്നില്‍ മറ്റൊരു ഓപ്ഷനില്ല. ഇത്രയും കാലം കോണ്‍ഗ്രസിന്റെ തണലില്‍ നിന്നിരുന്ന എന്‍സിപി തലമുറ മാറ്റത്തിന് കൂടി ഒരുങ്ങുന്ന സാഹചര്യത്തിലാണ് പവാര്‍ ചാണക്യ തന്ത്രം പയറ്റിയിരിക്കുന്നത്. ശിവസേന കൃത്യമായി തന്നെ ഇതില്‍ വീണു.

കോണ്‍ഗ്രസിനെ വെച്ചുള്ള കളി

കോണ്‍ഗ്രസിനെ വെച്ചുള്ള കളി

കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ട് എന്‍സിപിയാണ് മഹാരാഷ്ട്രയിലെ നാടകങ്ങളില്‍ ട്വിസ്റ്റുണ്ടാക്കിയത്. അടിയന്തരമായി അവര്‍ ദില്ലിയില്‍ യോഗം ചേരുകയും ചെയ്തു. കോണ്‍ഗ്രസ് ശിവസേനയെ പിന്തുണച്ച് കത്തയക്കാന്‍ പവാറിനോട് ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ല. എന്നാല്‍ കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്ത് എന്ന നിലപാടാണ് പവാര്‍ സ്വീകരിച്ചത്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി എല്ലാ കളികളും നിയന്ത്രിച്ചത് പവാറാണ്. പക്ഷേ അത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനസ്സിലായി

ചര്‍ച്ചകള്‍ മെല്ലെയാക്കി

ചര്‍ച്ചകള്‍ മെല്ലെയാക്കി

സര്‍ക്കാരുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ എന്‍സിപി മന:പ്പൂര്‍വം വൈകിപ്പിക്കുകയായിരുന്നു. അതിന് പ്രധാന കാരണം ശിവസേനയെ നേരിട്ട് പിന്തുണച്ചു എന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ്. സമയം കഴിഞ്ഞതോടെ പന്ത് പവാറിന്റെ കോര്‍ട്ടിലേക്ക് എത്തിയിരിക്കുകയാണ്. എന്നാല്‍ പഴി മുഴുവന്‍ കോണ്‍ഗ്രസിനാണ് ലഭിച്ചത്. ഇനി പവാറിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്‍കൈ എടുക്കാം. അപ്പോള്‍ എന്‍സിപിയുടെ മുഖ്യമന്ത്രി എന്ന ഫോര്‍മുലയിലേക്ക് എത്തും. അതിനാണ് പവാര്‍ കാത്തിരുന്നതും.

മുന്നിലിറക്കിയത് അജിത് പവാര്‍

മുന്നിലിറക്കിയത് അജിത് പവാര്‍

കേന്ദ്ര സര്‍ക്കാരുമായി ഒരു പോരിന് തല്‍ക്കാലം പവാറിന് താല്‍പര്യമില്ല. ഒരു വശത്ത് ദേവേന്ദ്ര ഫട്‌നാവിസ് അയച്ച ബിജെപി നേതാക്കള്‍ പവാറുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. കാര്യങ്ങളെ മുന്നില്‍ നിന്ന് നയിക്കാന്‍ അജിത് പവാറിനെയാണ് ശരത് പവാര്‍ നിയമിച്ചത്. കോണ്‍ഗ്രസുമായി ശരത് പവാര്‍ ഇടഞ്ഞെന്നാണ് അജിത് വ്യക്തമാക്കിയത്. സര്‍ക്കാര്‍ രൂപീകരണം കോണ്‍ഗ്രസ് വൈകിപ്പിച്ചെന്നും, രാവിലെ പത്ത് മുതല്‍ വൈകീട്ട് 7.30 വരെ കാത്തിരുന്നിട്ടും കോണ്‍ഗ്രസ് പിന്തുണച്ചുള്ള കത്ത് നല്‍കിയില്ലെന്ന് അജിത് പവാര്‍ ആരോപിച്ചു. ഇതോടെ ശിവസേന പോലും അമ്പരന്നു പോയി.

എന്‍സിപിയിലെ തലമുറമാറ്റം

എന്‍സിപിയിലെ തലമുറമാറ്റം

എന്‍സിപിയിലെ തലമുറ മാറ്റമാണ് പവാര്‍ ശ്രദ്ധിക്കുന്നത്. അതിന് ഭരണം അത്യാവശ്യമാണ്. ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനേക്കാള്‍ എന്‍സിപി മുഖ്യമന്ത്രി വരുന്നതിനോടാണ് പവാറിന് താല്‍പര്യം. അതല്ലെങ്കില്‍ തന്റെ പാര്‍ട്ടി നഷ്ടമായ പ്രതാപം വീണ്ടെടുക്കാനാവില്ലെന്ന് പവാറിനറിയാം. ദേശീയ പാര്‍ട്ടി പദവി നഷ്ടമാക്കുന്നത് അടക്കമുള്ളവ വന്‍ ഭീഷണിയായി പവാറിന് മുന്നിലുണ്ട്. ഇത്തവണത്തെ പ്രചാരണത്തില്‍ പവാര്‍ തീപ്പൊരി പ്രചാരണം നടത്തിയത് തന്നെ ഇതിനെ മറികടക്കാനാണ്.

പവാര്‍ ലക്ഷ്യമിട്ടത്

പവാര്‍ ലക്ഷ്യമിട്ടത്

മകളായ സുപ്രിയ സുലെയെയും അജിത് പവാറിനെയും ഒരുവശത്ത് നിര്‍ത്തി എന്‍സിപിയെ ശക്തിപ്പെടുത്താനാണ് പവാര്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന് മുന്നില്‍ പുറത്ത് നിന്ന് പിന്തുണ വേണ്ടെന്ന് പവാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗമാകണമെന്നാണ് ആവശ്യം. കര്‍ണാടകത്തിലേത് പോലെ സംഭവിക്കുമെന്ന് എന്‍സിപി ഭയപ്പെടുന്നുണ്ട്. ഇവര്‍ മൂന്ന് പേരും ഒരുമിച്ച് വന്നാല്‍ ആദ്യം പൊതു മിനിമം പരിപാടി തയ്യാറാക്കാനും പവാര്‍ ആവശ്യപ്പെടര്ടിട്ടുണ്ട്.

ഇനിയും ദിവസങ്ങളെടുക്കും

ഇനിയും ദിവസങ്ങളെടുക്കും

മുഖ്യമന്ത്രി പദം എന്‍സിപിക്ക് തന്നെ ലഭിക്കുമെന്നാണ് സൂചന. രാഷ്ട്രപതി ഭരണം നിലവില്‍ വന്നതോടെ പവാറിന് തിരിച്ചടിയേറ്റെങ്കിലും, സുപ്രീം കോടതിയുടെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ഇനിയും ദിവസങ്ങള്‍ എടുക്കും സഖ്യം തീരുമാനമാകാനെന്നാണ് എന്‍സിപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ മുഖ്യമന്ത്രി പദം വേണ്ടെന്ന് കോണ്‍ഗ്രസിനെ എന്‍സിപി അറിയിച്ചു. അത് ശിവസേനയ്ക്ക് തന്നെ നല്‍കി. പ്രധാന വകുപ്പുകള്‍ നേടാനാണ് എന്‍സിപിയുടെ ശ്രമം. രാഷ്ട്രപതി ഭരണം തല്‍ക്കാല സാധ്യതയാണെന്നും, സര്‍ക്കാര്‍ രൂപീകരണത്തിന് മൂന്ന് പാര്‍ട്ടികള്‍ സന്നദ്ധത അറിയിച്ചാല്‍ അത് മാറ്റേണ്ടി വരുമെന്നും എന്‍സിപി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+