കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിനെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മോദിയെ പ്രശംസിച്ച സംഭവത്തില്‍ ശശി തരൂരിന് വന്‍ തിരിച്ചടി. പാര്‍ട്ടിയുടെ ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് ശശി തരൂരിനെ പാര്‍ട്ടി നേതൃത്വം നീക്കി.

തരൂരിനെതിരെ അച്ചടക്ക നപടി ഉണ്ടാകും എന്ന് ഉറപ്പായിരുന്നു. പരസ്യമായി താക്കീത് ചെയ്‌തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇതിനിടെയാണ് ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതായി എഐസിസി പത്രക്കുറിപ്പ് പുറത്തിറക്കിയത്.

Shashi Tharoor

ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം വിവാദമായ സമയത്തായിരുന്നു എതിര്‍പ്പുകള്‍ മറികടന്ന് ശശി തരൂരിനെ പാര്‍ട്ടിയുടെ ദേശീയ വക്താവായി നിയമിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു ഇത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം തരൂര്‍ പലതവണ നരേന്ദ്ര മോദിയെ പ്രശംസിക്കുന്ന കാഴ്ചയാണ് കണ്ടത്.

സ്വച്ഛ ഭാരത് പദ്ധതിയില്‍ നരേന്ദ്ര മോദിയെ പുകഴ്ത്തിയതായിരുന്നു ഏറ്റവും ഒടുവിലത്തെ സംഭവം. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമാണ് ഇതില്‍ ശക്തമായ നിലപാടെടുത്തത്. കെപിസിസി തയ്യാറാക്കിയ റിപ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ അച്ചടക്ക സമിതിക്ക് സമര്‍പ്പിക്കുകയായിരുന്നു.

എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി കെപിസിസിയുടെ റിപ്പോര്‍ട്ടിനെ ഗൗരവത്തോടെയാണ് കണ്ടത്. ഇക്കാര്യം ഹൈക്കമാന്റിനെ അറിയിക്കുകയും ചെയ്തിരുന്നു. അച്ചടക്ക സമിതിയുടെ ശുപാര്‍ശുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

English summary
AICC removed Shashi Tharoor from national spokesperson post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X