കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിനെ തഴയില്ല: വർക്കിങ് പ്രസിഡന്റ് സ്ഥാനം നല്‍കിയേക്കും? പ്രവർത്തക സമിതിയിലും കണ്ണ്

Google Oneindia Malayalam News

ദില്ലി: എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക വിഭാഗത്തിന്റെ അനൌദ്യോഗിക പിന്തുണയുമായി രംഗത്തിറങ്ങിയ മല്ലികാർജ്ജുന്‍ ഖാർഗയ്ക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശക്തിയാർജ്ജിച്ച് ശശി തരൂർ. അഞ്ഞൂറ് വോട്ടില്‍ കൂടുതല്‍ തരൂരിന് ലഭിക്കില്ലെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ.

എന്നാല്‍ 1072 വോട്ടുകളുമായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശശി തരൂരിന് സാധിച്ചു. ഈ പോരാട്ട വീര്യത്തിന്റെ ആവേശത്തില്‍ പാർട്ടിയിലെ തുടർ നീക്കങ്ങളുമായി സജീവമാവാനായി ഒരുങ്ങുകയാണ് ശശി തരൂർ.

പാർട്ടിക്ക് അകത്ത് മാറ്റങ്ങള്‍ വേണമെന്ന മുദ്രാവാക്യം

പാർട്ടിക്ക് അകത്ത് മാറ്റങ്ങള്‍ വേണമെന്ന മുദ്രാവാക്യവുമായിട്ടാണ് ശശി തരൂർ എ ഐ സി സി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. തിരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷവും അത് അദ്ദേഹം തുടരുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച് പാർട്ടിയിലെ വിശ്വസ്തരുമായി തരൂർ കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.

ബിഗ് ബോസില്‍ പോയതോടെ ആകെ നനഞ്ഞു: ഉഗ്രതാണ്ഡവമൊക്കെ എല്ലാവരും കണ്ടു: സന്ധ്യ മനോജ്ബിഗ് ബോസില്‍ പോയതോടെ ആകെ നനഞ്ഞു: ഉഗ്രതാണ്ഡവമൊക്കെ എല്ലാവരും കണ്ടു: സന്ധ്യ മനോജ്

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളില്‍

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളില്‍ കടുത്ത നിലപാട് വേണ്ടെന്ന കാര്യത്തില്‍ തരൂർ ക്യാമ്പില്‍ തന്നെ ധാരണയായിട്ടുണ്ട്. എന്നാല്‍ സംഘടനയിലെ മാറ്റങ്ങള്‍ക്കായുള്ള വാദം ശക്തിയുക്തം തന്നെ തുടരുകയും ചെയ്യും. കേരളത്തില്‍ നിന്നടക്കം പകുതിയോടടുത്ത് ആളുകള്‍ കൂടെ നിന്നുവെന്നാണ് തരൂർ ക്യാമ്പ് വിലയിരുത്തുന്നത്. 287 വോട്ടില്‍ 130 ലേറെ വോട്ടുകള്‍ കേരളത്തില്‍ നിന്ന് മാത്രം തരൂരിന് ലഭിച്ചെന്നാണ് അവകാശവാദം

തരൂർ ദേശീയ തലത്തില്‍ ഭാരവാഹിത്വങ്ങളില്‍

തരൂർ ദേശീയ തലത്തില്‍ ഭാരവാഹിത്വങ്ങളില്‍ അവകാശവാദം ഉന്നയിക്കാനുള്ള സാധ്യതയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രവര്‍ത്തക സമിതി, വര്‍ക്കിംഗ് പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ നിശ്ചയിക്കുമമ്പോൾ പരിഗണന തരൂര്‍ പ്രതീക്ഷിക്കുന്നുണ്ട്. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഖാർഗെയ്ക്ക് പിന്തുണച്ച നേതാക്കളില്‍ പലരും തരൂരിന് മികച്ച പരിഗണന നല്‍കണമെന്ന അഭിപ്രായമുള്ളവരാണ്.

പൈലറ്റിനെ 'ബിജെപി മോഹിയാക്കി' ഗെലോട്ട്: ഖാർഗെയ്ക്ക് മുന്നില്‍ ആദ്യ വെല്ലുവിളിയായി രാജസ്ഥാന്‍പൈലറ്റിനെ 'ബിജെപി മോഹിയാക്കി' ഗെലോട്ട്: ഖാർഗെയ്ക്ക് മുന്നില്‍ ആദ്യ വെല്ലുവിളിയായി രാജസ്ഥാന്‍

അധ്യക്ഷ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലടക്കം

അധ്യക്ഷ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലടക്കം തരൂര്‍ മുന്നോട്ട് വച്ച ആശയങ്ങള്‍ കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് ഗുണം ചെയ്യുമെന്ന അഭിപ്രായവും ശക്തമാണ്. പാർട്ടിയിൽ പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്പോൾ ഇനി തരൂരിനെ അവഗണിച്ചു പോകാൻ നേതൃത്വത്തിനുമാവില്ല. പരാജയപ്പെട്ടെങ്കിലും പാർട്ടിക്കുള്ളിൽ തരംഗമുണ്ടാക്കിയ തരൂരിന് പിന്നില്‍ പാർട്ടിയിലെ യുവനേതൃത്വം അണിനിരന്നാലും അത്ഭുതപ്പെടാനുമില്ല.

മുട്ടുകളിലേയും കക്ഷത്തിലേയും ഇരുണ്ട നിറം മാറുന്നില്ലേ: ഇതാ അടുക്കളയില്‍ തന്നെ പരിഹാര മാർഗ്ഗങ്ങളുണ്ട്

കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ

കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കങ്ങൾ തരൂർ വളരെ നേരത്തെ തുടങ്ങിയിരുന്നു. രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിഞ്ഞ സമയം മുതല്‍ തന്നെ അദ്ദേഹം സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുകയും ചെയ്തു. ആദ്യം ജി 23 ഗ്രൂപ്പിൻറെ ഭാഗമായിരുന്നു തരൂർ. എന്നാല്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ഗ്രൂപ്പിന്റെ പിന്തുണയോ ഗ്രൂപ്പ് അദ്ദേഹത്തെയോ പിന്തുണയ്ക്കാന്‍ തയ്യാറായില്ല.

വിമതനായി നില്ക്കുന്നത് ഗുണം ചെയ്യില്ലെന്ന്

വിമതനായി നില്ക്കുന്നത് ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കിയ തരൂർ ഗാന്ധി കുടുംബത്തോട് എതിപ്പില്ലെന്ന നിലപാട് ആദ്യം മുതല്‍ തന്നെ അദ്ദേഹം പരസ്യമാക്കിയിരുന്നു. ഗാന്ധി കുടുംബം ഇല്ലെങ്കിലേ മത്സരിക്കാനുള്ളു എന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. തരൂർ മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിന്നതോടെയാണ് കോണ്‍ഗ്രസ് നേതൃത്വവും സമ്മർദത്തിലായത്. മല്ലികാർജ്ജുൻ ഖർഗയെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചില്ലെങ്കിലും പാർട്ടി ഒറ്റക്കെട്ടായി അണിനിരക്കുന്നതാണ് പിന്നീട് കണ്ടത്.

കാർത്തി ചിദംബരം, സൽമാൻ സോസ്, പ്രിയദത്ത്,

പ്രമുഖരെല്ലാം മറുപക്ഷത്തായിരുന്നുവെങ്കിലും കാർത്തി ചിദംബരം, സൽമാൻ സോസ്, പ്രിയദത്ത്, സന്ദീപ് ദീക്ഷിത്, എംകെ രാഘവൻ തുടങ്ങിയ നേതാക്കള്‍ പരസ്യമായി തന്നെ തരൂരിന് വേണ്ടി നിലകൊണ്ടു. സോണിയ ഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്ര പ്രസാദയ്ക്ക് കിട്ടിയ വോട്ടുകളുടെ പത്തിരട്ടി വോട്ടുകൾ നേടിയ തരൂരിനെ ജിതേന്ദ്രയെ അവഗണിച്ച പോലെ നേതൃത്വത്തിന് അവഗണിക്കാനും സാധിക്കില്ല. അതുകൊണ്ട് തന്നെ തരൂരിന് പാർട്ടിയില്‍ മികച്ച പദവി തന്നെ ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റേയും അനുയായികളുടേയും പ്രതീക്ഷ.

English summary
Shashi Tharoor may get due consideration in aicc leadership: possibility of working president post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X