കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദ പുഷ്കർ ആത്മഹത്യ ചെയ്യില്ലെന്ന് ശശി തരൂർ കോടതിയിൽ, 'ആകസ്മിക മരണമായി കണക്കാക്കണം'

Google Oneindia Malayalam News

ദില്ലി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം ദുരൂഹമായി തുടരുകയാണ്. സുനന്ദ പുഷ്‌കറിന്റെ മരണകാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാക്കുറ്റം അടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്.

സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് ശശി തരൂര്‍ എംപി കോടതിയെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് കേസില്‍ നിന്ന് മുക്തനാക്കണമെന്നും ശശി തരൂര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

ഹോട്ടൽ മുറിയിൽ മരണം

ഹോട്ടൽ മുറിയിൽ മരണം

ദില്ലിയിലെ ആഢംബര ഹോട്ടല്‍ മുറിയില്‍ 2014 ജനുവരി 17ന് ആണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ശശി തരൂരിന്റെ ഔദ്യോഗിക ബംഗ്ലാവില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നതിനാല്‍ ഇരുവരും ഹോട്ടലില്‍ ആയിരുന്നു താമസിച്ചിരുന്നത്. സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യ ആണെന്നും അതല്ല കൊലപാതകം ആണെന്നുമുളള തരത്തില്‍ പല വാദങ്ങളും അഭ്യൂഹങ്ങളും പരന്നിരുന്നു.

മരണ കാരണം എന്ത്?

മരണ കാരണം എന്ത്?

എന്നാല്‍ സുനന്ദ പുഷ്‌കറിന്റെ മരണകാരണം വ്യക്തമായി ഇതുവരെ പുറത്ത് വന്നിട്ടില്ല. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ശശി തരൂര്‍ കേസില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ലെന്ന് സുനന്ദയുടെ മകനും കുടുംബവും ഉറപ്പിച്ച് പറയുന്നതായി ശശി തരൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

സുനന്ദ ആത്മഹത്യ ചെയ്യില്ലെന്ന്

സുനന്ദ ആത്മഹത്യ ചെയ്യില്ലെന്ന്

വികാസ് പഹ്വ ആണ് ശശി തരൂരിന്റെ കേസ് വാദിക്കുന്നത്. നല്ല മനക്കരുത്തുള്ള വ്യക്തിയായ സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത് എന്നും അതിനാല്‍ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും കേസില്‍ നിന്നും ശശി തരൂരിനെ ഒഴിവാക്കണം എന്നുമാണ് വികാസ് പഹ്വ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസ് കോടതി ഇനി ഏപ്രില്‍ 9നാണ് പരിഗണിക്കുക.

പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന്

പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന്

സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയാണ് എന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി വികാസ് പഹ്വ വാദിച്ചു. സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും മരണവുമായി ബന്ധപ്പെട്ട മറ്റ് രേഖകളും വ്യക്തമാക്കുന്നത് ഇതൊരു ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് എന്നും ശശി തരൂരിന്റെ അഭിഭാഷകന്‍ വാദിച്ചു. പ്രത്യേക ജഡ്ജ് ഗീതാജ്ഞലി ഗോയല്‍ ആണ് കേസ് കേള്‍ക്കുന്നത്.

Recommended Video

cmsvideo
ശശി തരൂർ - സുനന്ദ ദമ്പതികളുടെ ജീവിതത്തിലൂടെ ഒരു യാത്ര | Oneindia Malayalam
ഒരു തെളിവും കണ്ടെത്തിയിട്ടില്ല

ഒരു തെളിവും കണ്ടെത്തിയിട്ടില്ല

കേസിലെ സാക്ഷികളില്‍ ഒരാള്‍ പോലും ശശി തരൂരിനെതിരെ സ്ത്രീധനക്കുറ്റമോ ഉപദ്രവിക്കലോ മറ്റ് അതിക്രമമോ സുനന്ദ പുഷ്‌കറിന് നേര്‍ക്ക് നടത്തിയതായി ആരോപിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ഇന്ത്യന്‍ പീനല്‍ കോഡിലെ 498എ പ്രകാരമോ 306 പ്രകാരമോ ഉളള കുറ്റങ്ങള്‍ ശശി തരൂരിന് മേല്‍ ആരോപിക്കാനുളള ഒരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സുനന്ദ പുഷ്‌കറിന്റെത് ആകസ്മിക മരണമായി കണക്കാക്കണമെന്നും അഡ്വക്കേറ്റ് പഹ്വ കോടതിയില്‍ ആവശ്യപ്പെട്ടു.

ക്യൂട്ട് ആന്റ് ഗ്ലാമര്‍ ഫോട്ടോകളുമായി നടി മധുരിമ; വൈറല്‍ ഫോട്ടോസ് കാണാം

English summary
Shashi Tharoor MP asks court to free him from charges in Sunanda Pushkar Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X