തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം; എതിര്‍ത്ത് ശശി തരൂര്‍, ഗ്രാമസ്വരാജും രാമരാജ്യവും രണ്ടല്ല
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎ) യുടെ പേര് മാറ്റി പുതിയ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വികസിത ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക മിഷന്‍-ഗ്രാമീണ്‍ (വിബി ജി റാം ജി) എന്ന പേരിലേക്കാണ് മാറ്റുന്നത്. 2005ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 100 ദിവസമാണ് ജോലി ഉറപ്പ് നല്‍കിയിരുന്നത്.
പുതിയ പദ്ധതിയില്‍ ജോലി 125 ദിവസമാക്കി ഉയര്‍ത്തി. 15 ദിവസത്തിനകം കൂലി നല്‍കിയില്ലെങ്കില്‍ തൊഴില്‍ രഹിത വേതനത്തിനും വ്യവസ്ഥയുണ്ട്. വേതനത്തിന്റെ 100 ശതമാനം കേന്ദ്രമായിരുന്നു വഹിച്ചിരുന്നത്. പുതിയ ബില്ലിലെ വ്യവസ്ഥ പ്രകാരം 60 ശതമാനം കേന്ദ്രവും ബാക്കി സംസ്ഥാനങ്ങളും വഹിക്കണം. മഹാത്മാഗാന്ധിയുടെ പേര് മാറ്റിയതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ഗാന്ധിജിയുടെ പേര് എന്തിനാണ് അവര്‍ മാറ്റുന്നത് എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഓരോ ദിവസവും പാര്‍ലമെന്റ് സമയം പാഴാക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. നേരത്തെ നെഹ്രുവിനെയും ഇന്ദിരയെയും കുറ്റപ്പെടുത്തിയവര്‍ ഗാന്ധിയെയും ഇപ്പോള്‍ ഒഴിവാക്കുകയാണെന്ന് കോണ്‍ഗ്രസ് എംപി രഞ്ജിത് രഞ്ജന്‍ വിമര്‍ശിച്ചു.
പേര് മാറ്റത്തെ ചൊല്ലിയുള്ള വിവാദം ദൗര്‍ഭാഗ്യകരമാണ് എന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ഗ്രാമസ്വരാജും രാമരാജ്യ സങ്കല്‍പ്പവും പരസ്പര വിരുദ്ധമായിരുന്നില്ലെന്നും ഗാന്ധിജിയുടെ ചിന്താധാരയിലെ രണ്ട് നെടുംതൂണുകളായിരുന്നുവെന്നും ശശി തരൂര്‍ വിശദീകരിച്ചു.
ശശി തരൂരിന്റെ കുറിപ്പ് വായിക്കാം: ''സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പുതിയ ജി-റാം-ജി (G-RAM-G) ബില്ലിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റുന്നതിനെച്ചൊല്ലിയുള്ള വിവാദം ദൗര്‍ഭാഗ്യകരമാണ്.
ഗ്രാമസ്വരാജ് എന്ന ആശയവും രാമരാജ്യം എന്ന സങ്കല്‍പ്പവും ഒരിക്കലും പരസ്പരവിരുദ്ധമായിരുന്നില്ല; മറിച്ച്, ഗാന്ധിജിയുടെ ചിന്താധാരയിലെ രണ്ട് നെടുംതൂണുകളായിരുന്നു അവ.
ഗ്രാമീണരായ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഒരു പദ്ധതിയില്‍ നിന്ന് മഹാത്മാവിന്റെ പേര് നീക്കം ചെയ്യുന്നത്, ഈ ആശയങ്ങള്‍ തമ്മിലുള്ള അഗാധമായ ബന്ധത്തെ നിഷേധിക്കുന്നതിന് തുല്യമാണ്. അദ്ദേഹത്തിന്റെ അന്ത്യശ്വാസത്തില്‍ ഉതിര്‍ന്നതും 'രാമ'മന്ത്രമായിരുന്നു. ഇല്ലാത്ത ഒരു ചേരിതിരിവ് സൃഷ്ടിച്ചുകൊണ്ട് ആ മഹത്തായ പാരമ്പര്യത്തെ നമുക്ക് അനാദരിക്കാതിരിക്കാം.''












Click it and Unblock the Notifications