കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിനെ ഒറ്റപ്പെടുത്തരുതെന്ന് തരൂർ, ജനാധിത്യത്തോടുള്ള വെല്ലുവിളി, നടപടികളെ വിമർശിച്ച് കോൺഗ്രസ്!

Google Oneindia Malayalam News

ദില്ലി: കശ്മീരിലെ അപ്രതീക്ഷിത നീക്കങ്ങളെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത്. നാടകീയ നീക്കങ്ങളാണ് കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച അർധരാത്രിയോടെ ശ്രീനഗറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രദേശം സേനയുടെ നിയന്ത്രണത്തിലാണ്. മുൻ മുഖ്യമന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ വീട്ടു തടങ്കലിലാണെന്നാണ് വിവരം.

<strong>കശ്മീർ പ്രശ്നങ്ങൾക്ക് പരിഹാരമായി തുടങ്ങിയെന്ന് അനുപം ഖേർ; ജനങ്ങൾ സംയമനം പാലിക്കണമെന്ന് ഒമർ അബുദുള്ള!</strong>കശ്മീർ പ്രശ്നങ്ങൾക്ക് പരിഹാരമായി തുടങ്ങിയെന്ന് അനുപം ഖേർ; ജനങ്ങൾ സംയമനം പാലിക്കണമെന്ന് ഒമർ അബുദുള്ള!

മൊബൈൽ, ഇന്റർനെറ്റ് ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് അവദി പ്രഖ്യാപിക്കുകയും ചെയ്തു. എന്താണ് കശ്മീരിൽ നടക്കാൻ പോകുന്നതെന്നറിയാതെ പരിഭ്രാന്തിയിലാണ് കശ്മീർ ജനത. ജനങ്ങൾ ആരും തന്നെ നിയമം കൈയ്യിലെടുക്കരുതെന്നും ഭയപ്പെടാനുള്ളതൊന്നും സംഭവിക്കില്ലെന്നാണ് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തത്. അതേ ട്വീറ്റിൽ തന്നെയാണ് താൻ ഇപ്പോൾ വീട്ടു തടങ്കലിലാണെന്നും പ്രഖ്യാപിച്ചിരുന്നത്.

ഒമർ ഒറ്റയ്ക്കല്ല ഒപ്പമുണ്ട്...

ഒമർ ഒറ്റയ്ക്കല്ല ഒപ്പമുണ്ട്...


കശ്മീരിൽ കേന്ദ്രം നടത്തുന്ന നീക്കങ്ങളെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഒമര്‍ അബ്ദുല്ല ഉള്‍പ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ രംഗത്തെത്തി. ഒമർ ഒറ്റയ്ക്കല്ലെന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ ഇന്ത്യക്കാരും ഒപ്പമുണ്ടെന്ന് തരൂർ ട്വീറ്റിൽ കുറിച്ചു.

എന്താണ് സംഭവിക്കുന്നത്?

കശ്മീരിൽ എന്താണ് സംഭവിക്കുന്തെന്ന് തരൂർ ചോദിച്ചു. പാതിരാത്രിയിൽ ഒരു കുറ്റവും ചെയ്യാത്ത നേതാക്കളെ എന്തനാണ് അറസ്റ്റ് ചെ്യയുന്നത്? ഭീകരതയ്ക്കെതിരെ പോരാട്ടം നടത്തുമ്പോൾ മുഖ്യധാരാ നേക്കളെ ഒപ്പം നിർത്തുകയാണ് വേണ്ടത്. അവരെയെല്ലാം ശത്രുക്കളാക്കിയാൽ പിന്നെ ആരാണ് അവശേഷിക്കുകയെന്നും തരൂർ ട്വിറ്ററിലൂടെ ചോദിച്ചു.

കാത്തിരുന്ന് കാണാം...

കശ്മീരിൽ അതിസാഹസികമായ നീക്കത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് നേരത്തെ താൻ മുന്നറിയിപ്പ് നൽകിയിരുന്നതായി മുതിർന്ന നേതാവ് പി ചിദംബരം ട്വീറ്റ് ചെയ്തു. സർക്കാർ എല്ലാ ജനാധിപത്യ സംവിധാനങ്ങളും അട്ടിമറിക്കുകയാണ്. ഇതിന്റെ ഉദാഹരണങ്ങളാണ് നേതക്കളുടെ വീട്ടു തടങ്കൽ. എന്താണ് നടക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ വായ മൂടിക്കെട്ടിയിരിക്കുന്നു...

ജനങ്ങളുടെ വായ മൂടിക്കെട്ടിയിരിക്കുന്നു...


എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ലെന്നും എന്തായാലും നല്ലതാണെന്നു കരുതുന്നില്ലെന്നും ഒമർ അബ്ദുള്ള നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ആരും നിയനം കൈയ്യിലെടുക്കരുതെന്നും ശാന്തരായി തുടരണമെന്നും ഒമർ ആഹ്വാനം ചെയ്തു. ഊഹിക്കാന്‍ കഴിയാത്ത നിലയിലുള്ള പീഡനമാണ് നിലവില്‍ ഇന്ത്യ നേരിടുന്നതെന്നും ഇന്ത്യ ഉണരണമെന്നുമായിരുന്നു പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ ട്വീറ്റ്. മ്മുകശ്മീരിലെ ജനങ്ങളുടെ വായ്മൂടി കെട്ടിയിരിക്കുകയാണെന്നും ലോകം ഇത് കാണുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

Recommended Video

cmsvideo
കാശ്മീരില്‍ പാതിരാത്രിയില്‍ നാടകീയ നീക്കങ്ങള്‍ | Morning News Focus | Oneindia Malayalam
സുപ്രധാന തീരുമാനം

സുപ്രധാന തീരുമാനം

അതേസമയം കശ്മീരിനെക്കുറിച്ചുള്ള സുപ്രധാന തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് സൂചന. മന്ത്രിസഭയോഗത്തിനു ശേഷം സാധാരണ ഉണ്ടാകാറുള്ള പത്രക്കുറിപ്പ് ഒഴിവാക്കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി നേരിട്ട് രാജ്യസഭയിൽ പ്രസ്താവന നടത്താനാണ് തീരുമാനം. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികളുടെ പ്രത്യേക യോഗം കോൺഗ്രസ് വിളിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞതിനു ശേഷം അമിത് ഷാ കശ്മീര്‍ സന്ദര്‍ശിക്കുമെന്നു സൂചനയുണ്ട്.

English summary
Shashi Tharoor's comment about Ksshmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X