കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ നിലപാടില്‍ വിയോജിപ്പ്; ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിട്ടേക്കും, ജനവിധി തേടും

Google Oneindia Malayalam News

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തില്‍ ആശ്വസിച്ചിരിക്കുന്ന ബിജെപിയില്‍ പുതിയ വിവാദങ്ങള്‍ തലപൊക്കുന്നു. നേതൃത്വത്തിനെതിരെ ദളിത് വനിതാ എംപി രംഗത്തുവന്നതിന് പിന്നാലെ പാര്‍ട്ടിയിലെ താര സാന്നിധ്യമായ ശത്രുഘ്‌നന്‍ സിന്‍ഹയും നേതാക്കളുടെ നിലപാടിനെ വിമര്‍ശിച്ചു.

5

മുതിര്‍ന്ന അംഗങ്ങള്‍ക്ക് വേണ്ട പരിഗണന ബിജെപിയില്‍ ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ട ശേഷം പാര്‍ട്ടിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടി ടിക്കറ്റിലോ സ്വതന്ത്രനായിട്ടോ ആയിരിക്കാം ജനവിധി തേടുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയില്‍ എത്തിയ വ്യക്തിയാണ് സിന്‍ഹ. ഇതേ മണ്ഡലത്തില്‍ അടുത്ത തിരഞ്ഞെടുപ്പിലും മല്‍സരിക്കുമെന്ന് പറഞ്ഞ അദ്ദേഹം മറ്റു ചില പാര്‍ട്ടികള്‍ തന്നെ ക്ഷണിക്കുന്നുണ്ടെന്നും വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് ലഭിക്കില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ എനിക്ക് ടിക്കറ്റ് കിട്ടിയില്ലേ. അവസാന നിമിഷമാണ് പേര് പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സമാനമായ കിംവദന്തികള്‍ പരക്കുന്നുണ്ടെന്നും സിന്‍ഹ ടൈംസ് നൗവിനോട് പറഞ്ഞു.

സൗദിയുടെ ആനുകൂല്യം എയര്‍ഇന്ത്യക്ക് പൊല്ലാപ്പാകും; മോദി നീക്കത്തിന് തിരിച്ചടി, പുതിയ ആവശ്യം!!സൗദിയുടെ ആനുകൂല്യം എയര്‍ഇന്ത്യക്ക് പൊല്ലാപ്പാകും; മോദി നീക്കത്തിന് തിരിച്ചടി, പുതിയ ആവശ്യം!!

വന്‍ ഭൂരിപക്ഷത്തിലാണ് താന്‍ ജയിച്ചത്. അടുത്ത തവണ ഇതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. പിന്നെ എന്തിന് തന്നെ അവഗണിക്കണം. അവഗണന നേരിടുന്നുണ്ട്. തന്റെ പാര്‍ട്ടിക്കാരില്‍ നിന്ന തന്നെയാണ് അവഗണന. ഇതുസംബന്ധിച്ച് കൂടുതല്‍ പറയുന്നില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ അവഗണന നേരിടുന്നുണ്ടെന്നും സിന്‍ഹ പറഞ്ഞു.

നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപ് തന്നെ? തെളിവുണ്ടെന്ന് പ്രതി, കരുത്തോടെ അന്വേഷണ സംഘംനടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപ് തന്നെ? തെളിവുണ്ടെന്ന് പ്രതി, കരുത്തോടെ അന്വേഷണ സംഘം

പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് എന്തുകൊണ്ട് പാര്‍ട്ടി എന്നെ വിടുന്നില്ല എന്ന മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. പാര്‍ട്ടി വിടാനല്ല താന്‍ പാര്‍ട്ടില്‍ ചേര്‍ന്നത്. എന്നാല്‍ നിരവധി പേര്‍ പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുണ്ട്. അദ്വാനി അത്തരത്തിലൊരു വ്യക്തിയാണ്. രണ്ടില്‍ നിന്ന് 200 സീറ്റിലേക്ക് പാര്‍ട്ടിയെ എത്തിച്ചത് അദ്വാനിയാണ്. ഇന്നദ്ദേഹം എവിടെയെന്നും സിന്‍ഹ ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി കഴിഞ്ഞദിവസം സിന്‍ഹയുമായി ചര്‍ച്ച നടത്തിയിരുന്നു.

English summary
Shatrughan Sinha Indicates May Quit BJP Ahead Of 2019 Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X