മുൻ കേന്ദ്ര മന്ത്രിയും ബിജെപി വിട്ട് ശത്രുപാളയത്തിലേക്ക്? ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച
Recommended Video

റാഞ്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്നണിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞ് പോക്ക് ഭീഷണിയിലാണ് ബിജെപി. ബീഹാറില്‍ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്എന്‍പി എന്‍ഡിഎ വിട്ട് യുപിഎ പാളയത്തിലെത്തി. രാംവിലാസ് പാസ്വാന്റെ എല്‍ജെപിയെ മുന്നണി വിടാനുളള നീക്കത്തില്‍ നിന്നും അനുനയിപ്പിച്ച് കൂടെ നിര്‍ത്തിയിരിക്കുകയാണ്.
അതിനിടെ രണ്ട് തവണ ബിജെപി കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹയും പാര്‍ട്ടി വിടാനുളള നീക്കത്തിലാണ് എന്നാണ് സൂചന. മോദിക്കെതിരെ വാരാണസിയില്‍ സിന്‍ഹ മത്സരിച്ചേക്കും എന്നതടക്കമുളള വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

ശത്രുഘ്നൻ സിൻഹയും പുറത്തേക്കോ?
കടുത്ത മോദി വിമര്‍ശകനായ ബിജെപി വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ പാര്‍ട്ടി വിടും എന്നുളള അഭ്യൂഹങ്ങള്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. എന്നാല്‍ ഇത്തവണ അത് സംഭവിക്കും എന്ന് തന്നെയാണ് സൂചനകള്‍ പുറത്ത് വരുന്നത്. താന്‍ പാര്‍ട്ടി വിടില്ലെന്നും പാര്‍ട്ടി തന്നെ പുറത്താക്കട്ടെ എന്നുമായിരുന്നു നേരത്തെ ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞിരുന്നത്. എന്നാല്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവുമായി കഴിഞ്ഞ ദിവസം സിന്‍ഹ കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നു.

ബിജെപി ടിക്കറ്റ് നൽകുമോ?
ബിജെപി ഇത്തവണ ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ലോക്‌സഭാ ടിക്കറ്റ് നല്‍കില്ല എന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. പാട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്ന് രണ്ട് തവണയാണ് ബിജെപി ടിക്കറ്റില്‍ സിന്‍ഹ മത്സരിച്ച് ജയിച്ചിട്ടുളളത്. ബിജെപി ഇത്തവണ തനിക്ക് ടിക്കറ്റ് തരുമോ എന്നതല്ല താന്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമോ എന്നാണ് കാണേണ്ടത് എന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ വാക്കുകള്‍.

ടൂ മെൻ ആർമിയുടെ തോൽവി
മൂന്ന് സംസ്ഥാനങ്ങളിലെ ഭരണം നഷ്ടപ്പെട്ടതിന് ശേഷം എന്‍ഡിഎയില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നു. നിരവധി പേര്‍ പാര്‍ട്ടി വിട്ടു. പലരും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു. മറ്റുള്ളവര്‍ വിലപേശല്‍ നടത്തുകയാണ്. ബിജെപിയുടെ സ്വീകാര്യത നഷ്ടപ്പെട്ടുവെന്നും ടു മെന്‍ ആര്‍മി തോറ്റുവെന്നും ശത്രുഘ്‌നന്‍ സിന്‍ഹ അഭിപ്രായപ്പെട്ടു.

ലാലുവുമായി കൂടിക്കാഴ്ച
ബിജെപി വിട്ടാല്‍ ശത്രുഘ്‌നന്‍ സിന്‍ഹ, ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസം സിന്‍ഹ റാഞ്ചി റിംസ് ആശുപത്രിയില്‍ എത്തി ലാലു പ്രസാദ് യാദവിനെ കണ്ടിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുബോധ് കാന്ത് സഹായിക്കൊപ്പമാണ് സിന്‍ഹ എത്തിയത്. രണ്ട് മണിക്കൂറോളമാണ് മൂവരും രഹസ്യ കൂടിക്കാഴ്ച നടത്തിയത്.

എതിർ പാളയത്തിൽ മത്സരിക്കും
ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യത്തിന് ബദലായി കോണ്‍ഗ്രസും ആര്‍ജെഡിയും ചേര്‍ന്ന് ആളെക്കൂട്ടുകയാണ്. സിന്‍ഹ വരുന്ന തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് സാധ്യത. തന്റെ മണ്ഡലമായ പട്‌ന സാഹിബില്‍ നിന്ന് തന്നെ ആവും സിന്‍ഹ ജനവിധി തേടുക. കൂടിക്കാഴ്ചയ്ക്ക് ശേഷം ലാലുവിന്റെ മകന്‍ തേജസ്വി യാദവിനെ സിന്‍ഹ വാനോളം പുകഴ്ത്തിയിരുന്നു. ബീഹാറിന്റെ ഭാവി മുഖമാണ് തേജസ്വി എന്നായിരുന്നു പ്രശംസ.












Click it and Unblock the Notifications