കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ അപമാനിച്ച് ബിജെപി എംപി കിരൺ ഖേർ!!

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡിഗഡ്: കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായി ബി ജെ പി എംപി കിരൺ ഖേർ രംഗത്ത്. മൂന്ന് പുരുഷന്മാരെ ഓട്ടോറിക്ഷയിൽ കണ്ടിട്ടും എന്തിനാണ് പെൺകുട്ടി ഓട്ടോറിക്ഷയിൽ കയറിയത് എന്നാണ് ബോളിവുഡ് നടി കൂടിയായ കിരൺ ഖേർ ചോദിച്ചത്. അപരിചിതരായ ആണുങ്ങളെ കണ്ട പെൺകുട്ടി ഓട്ടോറിക്ഷയില്‌ കയറാൻ പാടില്ലായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അരുതാത്ത കാര്യങ്ങൾ സംഭവിക്കുമായിരുന്നില്ല.

"ലീലേ, ഞാൻ പെട്ടുപോയി, എനിക്ക് തിരിച്ചുവരണം...' ലൗ ജിഹാദിന്റെ ഏറ്റവും വലിയ ഇര മാധവിക്കുട്ടി?? ആദ്യം ലൈംഗികമായി, പിന്നെ.. ഇസ്ലാമിലേക്ക് മതംമാറിയ സെലിബ്രിറ്റികൾ ഇവർ!!

മൂന്ന് പുരുഷന്മാരെ ഓട്ടോറിക്ഷയ്ക്ക് അകത്ത് കണ്ടപ്പോള്‍ അതിൽ കയറാതിരിക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും ആ പെൺകുട്ടി കാണിക്കണമായിരുന്നു ൃ ചണ്ഡീഗഡില്‍ പത്രസമ്മേളനത്തിൽ സംസാരിക്കവേ കിരൺ ഖേർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് 22കാരിയായ യുവതി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്. ബലാത്സംഗത്തിന് ശേഷം യുവതിയെ സെക്ടർ 53ലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. അത് വഴി കടന്നുപോയ ഒരാളാണ് പോലീസിൽ വിവരം അറിയിച്ചത്.

kirronkher

പണ്ടൊക്കെ തങ്ങൾ ടാക്സിയിൽ കയറിയാൽ അപ്പോൾ തന്നെ ടാക്സി നമ്പറും മറ്റ് കാര്യങ്ങളും ആരെയെങ്കിലും വിളിച്ച് അറിയിക്കുമായിരുന്നു. ഇപ്പോൾ ആളുകൾ കൂടുതൽ ജാഗരൂകരായാരിക്കുകയാണ് വേണ്ടത്. ചണ്ഡീഗഡിൽ എം പി സ്ത്രീയായ താനാണ്. വനിതാ മേയറും വനിതാ പോലീസ് സൂപ്രണ്ടുമുണ്ട്. ചണ്ഡീഗഡിൽ വനിതാ കമ്മീഷൻ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കിരൺ ഖേർ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
She should not have boarded auto when she saw 3 men inside - BJP MP Kirron Kher.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്