'ഇന്ത്യയിലേക്ക് വരാൻ ഷെയ്ഖ് ഹസീന അനുമതി തേടിയത് വളരെ പെട്ടെന്ന്'; വിശദീകരിച്ച് മന്ത്രി ജയശങ്കർ
ഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ ഉണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് സർക്കാർ. രാജിവയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ പെട്ടെന്നാണ് അവർ ഇന്ത്യയിലേക്ക് വരാൻ അനുമതി തേടിയതെന്നും വിമാനത്തിന് അതിർത്തി കടക്കാൻ ബംഗ്ലദേശ് അധികൃതരിൽ നിന്നും അപേക്ഷ ലഭിച്ചുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രാജ്യസഭയിൽ വിശദീകരിച്ചു. ബംഗ്ലാദേശിലെ അക്രമസംഭവങ്ങളിൽ ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.
'ഓഗസ്ത് 4 ന് സർക്കാർ സ്ഥാപനങ്ങൾക്ക് നേരേയും പോലീസിന് നേരേയുമുള്ള ആക്രമണം വർധിച്ചു. ഭരണകൂടവുമായും ന്യൂനപക്ഷങ്ങളുമായും ബന്ധപ്പെട്ട വ്യക്തികളുടെ സ്വത്തുക്കളാണ് അക്രമികൾ ലക്ഷ്യമിട്ടത്. 5 നാണ് കർഫ്യൂ വകവയ്ക്കാതെ പ്രതിഷേധക്കാർ ധാക്കയിൽ ഒത്തുകൂടിയത്. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഷെയ്ഖ് ഹസീന രാജിവെക്കാൻ തീരുമാനിച്ചതെന്നാണ് ഞങ്ങളുടെ ധാരണ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയിലേക്ക് വരാൻ ഷെയ്ഖ് ഹസീന അനുമതി തേടുകയായിരുന്നു. ബംഗ്ലാദേശിലെ അധികാരികളിൽ നിന്ന് ആ സമയത്ത് തന്നെ അതിർത്തി കടക്കാൻ അപേക്ഷയും ലഭിച്ചു', മന്ത്രി സഭയിൽ പറഞ്ഞു.

അതേസമയം ബംഗ്ലാദേശിലെ സ്ഥിതി വഷളായാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ചൊവ്വാഴ്ച സർവകക്ഷി യോഗത്തിൽ അറിയിച്ചു. ബംഗ്ലാദേശുമായുള്ള അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിച്ചതായും ജാഗ്രത തുടരുകയാണെന്നും മന്ത്രി അറിയിച്ചു. ധാക്കയിൽ ഇടക്കാല സർക്കാർ രൂപീകരിക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി യോഗത്തെ അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശ് സൈന്യവുമായി സർക്കാർ ബന്ധപ്പെടുന്നുണ്ട്. ഇന്ത്യൻ സൈന്യത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി യോഗത്തെ അറിയിച്ചു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നുണ്ടെന്നും ഇക്കാര്യം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബംഗ്ലാദേശിലെ ഇന്ത്യക്കാരുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രതിഷേധം ആരംഭിക്കുമ്പോൾ 8,000 വിദ്യാർത്ഥികൾ ഉൾപ്പെടെ 19,000 ഇന്ത്യക്കാരാണ് ബംഗ്ലാദേശിലുണ്ടായിരുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്', മന്ത്രി പറഞ്ഞു. അതേസമയം ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് യു കെ സർക്കാർ അറിയിച്ചു. ഷെയ്ഖ് ഹസീനയെ അഭയാര്‍ത്ഥിയായി പരിഗണിക്കാന്‍ നിലവിലെ നിയമം അനുദവിക്കുന്നില്ലെന്ന് യു കെ അറിയിച്ചിരിക്കുന്നത്. ഇതോടെ ഇനി എങ്ങോട്ടെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications