Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ പേടി.... ശിവസേനയും കോണ്‍ഗ്രസും എംഎല്‍എമാരെ മഹാരാഷ്ട്രയില്‍ നിന്ന് മാറ്റുന്നു!!

മുംബൈ: സംസ്ഥാനത്ത് അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ബിജെപിയെ ഇനിയും വിശ്വസിക്കാനില്ലെന്ന് കോണ്‍ഗ്രസും ശിവസേനയും. എംഎല്‍എമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ് ഇരുവരും. ഒപ്പം എന്‍സിപിയുടെ എംഎല്‍എമാരും ഉണ്ടാവും. അതേസമയം അജിത് പവാര്‍ ഇത്തരമൊരു നീക്കം നടത്തുമെന്ന് എന്‍സിപിയെ മറ്റ് എംഎല്‍എമാരും കരുതിയിരുന്നില്ല. അവര്‍ തിരിച്ചുവരുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

1

മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്നാണ് നിര്‍ദേശം. എന്‍സിപി മുംബൈയില്‍ തന്നെ എംഎല്‍എമാരെ നിര്‍ത്തരുതെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. എംഎല്‍എമാരെ മധ്യപ്രദേശിലേക്കോ രാജസ്ഥാനിലേക്കോ മാറ്റാനാണ് മൂന്ന് പാര്‍ട്ടികളുടെയും ശ്രമം. ഈ രണ്ട് സംസ്ഥാനങ്ങളും കോണ്‍ഗ്രസ് ഭരിക്കുന്നതാണ്. അതേസമയം തിരിച്ചുവന്ന അഞ്ച് എന്‍സിപി എംഎല്‍എമാരും റിസോര്‍ട്ടിലേക്ക് മാറും.

കഴിഞ്ഞ ദിവസം തന്നെ എംഎല്‍എമാരെ സംസ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം ശിവസേന ചിന്തിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം മുംബൈയില്‍ തന്നെ തുടരട്ടെ എന്നായിരുന്നു ഉദ്ധവിന്റെ നിലപാട്. അതേസമയം സര്‍ക്കാര്‍ രൂപീകരിച്ചത് തന്റെ അറിവോടെയല്ലെന്ന് ശരത് പവാര്‍ വ്യക്തമാക്കി. തന്റെ ജീവിതത്തില്‍ ഇത്ര വലിയൊരു ചതി കണ്ടിട്ടില്ലെന്ന് സുപ്രിയ സുലെ പറഞ്ഞു. ആരെയാണ് നിങ്ങള്‍ വിശ്വസിക്കുക. അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ന്യായീകരിച്ചിരുന്നു. വല്ലാത്ത നിരാശ തോന്നുന്നുവെന്നും സുലെ പറഞ്ഞു.

താന്‍ അജിത് പവാറിനെ അത്രയ്ക്ക് വിശ്വസിച്ചതിന് തനിക്ക് തിരിച്ചുകിട്ടിയതാണ് ഇപ്പോള്‍ കണ്ടതെന്നും സുപ്രിയ സുലെ പറഞ്ഞു. അതേസമയം പവാര്‍ കുടുംബത്തില്‍ വരെ ഈ പ്രശ്‌നങ്ങള്‍ അലയടിക്കുന്നുണ്ട് എന്നാണ് സൂചന. അതേസമയം അജിത് പവാറിനെതിരെയുള്ള കേസുകള്‍ ബിജെപി പിന്തുണയ്ക്കായി ഉപയോഗിച്ചു എന്നാണ് വിലയിരുത്തല്‍. ഇക്കാര്യം എന്‍സിപി നേതാക്കളും സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+