കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലൗ ജിഹാദി'നെതിരെ ശിവസേനയുടെ 'ലൗ ത്രിശൂല്‍'

Google Oneindia Malayalam News

ലഖ്‌നൊ: ലൗ ജിഹാദിനെ ചെറുക്കാന്‍ പുതിയ ടീമുമായി ശിവസേന. ലൗ ത്രിശൂല്‍ എന്ന പേരിലാണ് ശിവസേന ലൗ ജിഹാദിനെ ചെറുക്കാനുള്ള പരിപാടികള്‍ ഒരുക്കുന്നത്. ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇടങ്ങളിലെത്തി ഇടപെടുകയും തടയുകയുമാണ് ലൗ ത്രിശൂലിന്റെ പണി. ഉത്തര്‍ പ്രദേശ് ശിവസേന തലവന്‍ അനില്‍ സിംഗാണ് ലൗ ജിഹാദിനെ ചെറുക്കാന്‍ ശിവസേന ലൗ ത്രിശൂല്‍ എന്ന ഗ്രൂപ്പ് രൂപീകരിക്കുന്ന കാര്യം പ്രസ്താവിച്ചത്.

പ്രണയവും വിവാഹവും വഴി മതംമാറ്റപ്പെടുന്ന ഹിന്ദു പെണ്‍കുട്ടികളെ രക്ഷിക്കാന്‍ വേണ്ടിയാണ് ശിവസേന ലൗ ത്രിശൂല്‍ തുടങ്ങുന്നത്. മുസ്ലിം മതത്തില്‍പ്പെട്ട ചെറുപ്പക്കാര്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം ചെയ്ത ശേഷം മതപരിവര്‍ത്തനം നടത്തുന്ന പ്രതിഭാസമാണ് ലൗ ജിഹാദ് എന്ന പേരില്‍ അറിയപ്പെടുന്നത്. 2009 ല്‍ കേരളത്തിലാണ് ഈ പ്രയോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

shiv-sena

ജാര്‍ഖണ്ട് സ്വദേശിയും ഷൂട്ടിംഗ് താരവുമായ താരാ ഷാദിയോയെ ലൗ ജിഹാദിന് ഇരയാക്കി എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ശിവസേന ലൗ ത്രിശൂല്‍ എന്ന ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ലൗ ജിഹാദ് പ്രധാന വിഷയമാക്കി ഉന്നയിക്കാന്‍ ശിവസേനയുടെ സഖ്യകക്ഷിയായ ബി ജെ പി ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മുസ്ലിം സംഘടനകള്‍ അവരുടെ മതം പ്രചരിപ്പിക്കുന്നതില്‍ പേരുകേട്ടവരാണ്. ഇപ്പോള്‍ ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റി അവര്‍ ഹിന്ദുമതത്തിന് പുതിയ ഭീഷണി ഉയര്‍ത്തുകയാണ്. ഹിന്ദുക്കള്‍ക്കെതിരായ സംഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയുള്ള ബ്രഹ്മാസ്ത്രമാണ് ലൗ ത്രിശൂല്‍ - അനില്‍ സിംഗ് പറഞ്ഞു. എല്ലാ മതക്കാര്‍ക്കും ലൗ ത്രിശൂലിനെക്കുറിച്ചുള്ള സന്ദേശമെത്തിക്കുമെന്ന് ശിവസേന ജില്ലാ ഭാരവാഹി പങ്കജ് പഥകും പറഞ്ഞു.

English summary
UP president of Shiv Sena Anil Singh has said that his party would form a love trishul against the act of love jihad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X