Get Updates
Get notified of breaking news, exclusive insights, and must-see stories!

വട പാവ് സൗജന്യമായി നല്‍കാത്ത തെരുവു കടക്കാരന് ശിവസേന നേതാവിന്റെ അടി

മുംബൈ: പാവപ്പെട്ടവരുടെ കഞ്ഞിയില്‍ കയ്യിട്ടുവാരുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് മുംബൈയിലെ ഒരു ശിവസേന നേതാവ്. വട പാവ് സൗജന്യമായി നല്‍കാത്ത തെരുവു കച്ചവടക്കാരനെ അടിക്കുന്ന നേതാവിന്റെ ദൃശ്യം വൈറലായതിന് പിന്നാലെ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

സംഭവത്തില്‍ സുനില്‍ മഹാദിക്ക് എന്ന പ്രാദേശിക നേതാവിനെയാണ് അറസ്റ്റ് ചെയ്തത്. സബര്‍ബന്‍ വിലെ പാര്‍ലെയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഡി ജെ റോഡില്‍ തൃപ്തി ആന്‍ഡ് ഫര്‍സാന്‍ മാര്‍ട് എന്ന പേരില്‍ തെരുവു കച്ചവടം നടത്തുന്ന ചേതന്‍ ഗവേരിയയെ ഇയാള്‍ മുളവടികൊണ്ട് അടിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെങ്കില്‍ ചേതന്‍ പിന്നീട് ചികിത്സ തേടി.

vada-pav

സംഭവത്തിന് തലേദിവസം കടയിലേക്ക് സുനില്‍ ആളെ വിട്ടിരുന്നു. 100 വട പാവ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, അത്രയും സ്റ്റോക് ഇല്ലെന്ന് പറഞ്ഞ് ചേതന്‍ അയാളെ തിരിച്ചയച്ചു. പിറ്റേദിവസം സുനില്‍, ചേതനെ നേരിട്ട് ഫോണ്‍ വിളിച്ചു വട പാവ് സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു. ഉടമസ്ഥനോട് ചോദിക്കാതെ സൗജന്യമായി തരാന്‍ കഴിയില്ലെന്നായി ചേതന്‍.

ഇതോടെ കുപിതനായ സുനില്‍ കടയിലെത്തുകയും ചേതനെ മുളവടികൊണ്ട് അടിക്കുകയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കടയ്ക്കുള്ളിലുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ദൃശ്യം പിന്നീട് സോഷ്യല്‍ മീഡിയവഴിയും ലോക്കല്‍ ചാനല്‍ വഴിയും പ്രചരിച്ചതോടെയാണ് സുനിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+