കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ യോഗത്തിന് ഇനി 24 മണിക്കൂര്‍... സസ്‌പെന്‍സിട്ട് ശിവസേന, ഒടുവില്‍ തീരുമാനം!!

Google Oneindia Malayalam News

മുംബൈ: എന്‍ഡിഎയുടെ നിര്‍ണായക യോഗത്തിന് 24 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ശിവസേനയുടെ നിലപാട് നിര്‍ണായകമാകുന്നു. മുംബൈയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ശിവസേന ഈ യോഗത്തില്‍ പങ്കെടുക്കുമോ എന്ന വാദം ചൂടുപിടിച്ചത്. അതേസമയം ഗവര്‍ണറുമായുള്ള യോഗം ശിവസേന റദ്ദാക്കുക കൂടി ചെയ്തതോടെ സസ്‌പെന്‍സിലേക്ക് കാര്യങ്ങള്‍ കടന്നിരിക്കുകയാണ്.

അതേസമയം എന്‍ഡിഎ വിട്ടതായിട്ടാണ് ശിവസേന പ്രഖ്യാപിച്ചിരിക്കുന്നത്. ഉണ്ടായിരുന്ന ഏക കേന്ദ്ര മന്ത്രിയെയും പിന്‍വലിച്ചിട്ടുണ്ട്. ഇതോടെ ശിവസേന യോഗത്തില്‍ പങ്കെടുക്കില്ലെന്ന പ്രതീക്ഷയിലാണ് എന്‍സിപിയും കോണ്‍ഗ്രസും. എന്നാല്‍ പാര്‍ലമെന്റ് സെഷന്‍ തുടങ്ങുന്നതിന് മുമ്പ് അപ്രതീക്ഷിതമായി അവര്‍ യോഗത്തില്‍ പങ്കെടുത്താല്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം തന്നെ അവതാളത്തിലാകും.

ട്വിസ്റ്റുമായി ശിവസേന

ട്വിസ്റ്റുമായി ശിവസേന

എന്‍ഡിഎ യോഗത്തിന് ഇനി 24 മണിക്കൂര്‍ മാത്രമാണ് ഉള്ളത്. ആരൊക്കെ പങ്കെടുക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. പക്ഷേ രാംദാസ് അത്തവാലെയെ പോലുള്ളവര്‍ ശിവസേനയെ അനുനയിപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അവര്‍ നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. പാര്‍ലമെന്റിന്റെ ശൈത്യകാല സെഷന്‍ നവംബര്‍ 18ന് ആരംഭിക്കുന്ന സാഹചര്യത്തിലാണ് യോഗം നടക്കുന്നത്.

മിണ്ടാതെ ഉദ്ധവ്

മിണ്ടാതെ ഉദ്ധവ്

ഉദ്ധവ് ശിവസേന പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ മൗനത്തിലാണ്. എന്നാല്‍ നാളെ ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറെയുടെ മരണ ദിവസമാണ്. അതിനുള്ള ചടങ്ങുകളിലായിരിക്കും ഉദ്ധവ് പങ്കെടുക്കുക. അതസമയം ശിവസേനയുടെ ഒരു പ്രതിനിധി പോലും എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് രാജ്യസഭാ എംപി സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം ബിജെപിയും ശിവസേനയും തമ്മില്‍ സഖ്യം വേര്‍പിരിഞ്ഞതായി ഇതുവരെ ഔദ്യോഗിക പ്രസ്താവന വന്നിട്ടില്ല.

ആശങ്കയില്‍ സഖ്യം

ആശങ്കയില്‍ സഖ്യം

ശിവസേന പങ്കെടുത്താല്‍ മഹാരാഷ്ട്രയില്‍ സഖ്യം പൊളിയും. എന്‍സിപിയും കോണ്‍ഗ്രസും ഇതോടെ ചര്‍ച്ചകള്‍ റദ്ദാക്കും. അവസാന നിമിഷം ഗവര്‍ണറെ കാണാനില്ലെന്ന് ശിവസേന പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് സഖ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ശിവസേന രണ്ട് പക്ഷത്ത് നിന്നും കളിക്കുകയാണെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നുണ്ട്. അതേസമയം എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്താലും ശിവസേനയെ ബിജെപി ഇനി ഒപ്പം കൂട്ടില്ലെന്ന് ഉദ്ധവിനറിയാം. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് അദ്ദേഹം കളിക്കുന്നത്.

കാരണം ഇതാണ്

കാരണം ഇതാണ്

ഗവര്‍ണറെ കാണാനുള്ള തീരുമാനം മാറ്റിയതിന് കാരണമുണ്ടെന്ന് ശിവസേന പറയുന്നു. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും ശിവസേനയുടെയും ഭൂരിഭാഗം നേതാക്കളും ഗവര്‍ണറെ കാണാന്‍ എത്തില്ലെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യോഗം റദ്ദാക്കിയതെന്ന് ശിവസേന പറയുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇതുവരെ ഇവരെ ക്ഷണിച്ചിട്ടില്ലെന്നാണ് സൂചന. അതേസമയം ബിജെപിയുമായി ഇനി ചേരില്ലെന്നും, അടുത്ത 25 വര്‍ഷം സംസ്ഥാനം ഈ സഖ്യം തന്നെ ഭരിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

നേതാക്കളെ റാഞ്ചുന്നു

നേതാക്കളെ റാഞ്ചുന്നു

ബിജെപി നേതാക്കളെ കൂറുമാറ്റിക്കാന്‍ ശ്രമിക്കുന്നതായി ഉദ്ധവ് സംശയിക്കുന്നുണ്ട്. ഗവര്‍ണര്‍ ഇതുവരെ ഈ സഖ്യത്തെ ക്ഷണിക്കാത്തതിന് പിന്നില്‍ ബിജെപിക്ക് കൂടുതല്‍ സമയം അനുവദിക്കാനാണെന്നും ഉദ്ധവ് പറയുന്നു. അതേസമയം മുംബൈ മേയര്‍ തിരഞ്ഞെടുപ്പില്‍ ഈ സഖ്യം തന്നെ വരുമെന്നാണ് ഒടുവിലത്തെ സൂചന. മുസ്ലീം വോട്ടുകള്‍ ശിവസേനയിലേക്ക് പോകാനുള്ള പദ്ധതികള്‍ കോണ്‍ഗ്രസും സജ്ജമാക്കുന്നുണ്ട്. അബ്ദുള്‍ സത്താറിന്റെ സ്വാധീനവും ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

 മുംബൈ മേയര്‍ തിരഞ്ഞെടുപ്പിന് ഇനി ആറ് നാള്‍... നെഞ്ചിടിപ്പോടെ ശിവസേനയും ബിജെപിയും മുംബൈ മേയര്‍ തിരഞ്ഞെടുപ്പിന് ഇനി ആറ് നാള്‍... നെഞ്ചിടിപ്പോടെ ശിവസേനയും ബിജെപിയും

English summary
shiv sena to not attend nda meet in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X