കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ട്വിസ്റ്റ്? ശരദ് പവാറുമായി ശിവസേന കൂടിക്കാഴ്ച, ബിജെപി പുറത്ത്?

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം നീളുകയാണ്. മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവസേന. എന്നാല്‍ ഉപമുഖ്യമന്ത്രി പദം വിട്ട് നല്‍കാമെന്ന നിലപാടാണ് ബിജെപി മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രി പദവി നല്‍കില്ലെന്ന് കട്ടായം പറഞ്ഞ ബിജെപി കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്നാവിസിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു.

'മുഖ്യമന്ത്രിയുടെ ഇമേജ്‌ തകർത്ത്‌,മുന്നണിക്കുള്ളിലെ അഴകിയ രാവണനാകാനുള്ള ശ്രമം', എംഎല്‍എയുടെ കുറിപ്പ്'മുഖ്യമന്ത്രിയുടെ ഇമേജ്‌ തകർത്ത്‌,മുന്നണിക്കുള്ളിലെ അഴകിയ രാവണനാകാനുള്ള ശ്രമം', എംഎല്‍എയുടെ കുറിപ്പ്

ശിവസേനയെ മെരുക്കാന്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ബിജെപി വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ എല്ലാ നിര്‍ദ്ദേങ്ങളും തള്ളിയ ശിവസേന സര്‍ക്കാര്‍ രൂപീകരണത്തിന് അറ്റകൈ തന്നെ തേടുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശിവസേന നേതാവ് സഞ്ജയ് റൗത്ത് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതോടെ ഇത്തരം ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്

മെരുങ്ങാതെ ശിവസേന

മെരുങ്ങാതെ ശിവസേന

288 അംഗ നിയമസഭയില്‍ ബിജെപിക്ക് 105 സീറ്റുകളാണ് ലഭിച്ചത്. ശിവസേനയ്ക്ക് 56 സീറ്റുകളും. കേവല ഭൂരിപക്ഷത്തിന് 145 സീറ്റുകളാണ് വേണ്ടത്. ഇതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവസേന നിലപാട് കടുപ്പിച്ചത്. 50:50 ഫോര്‍മുല ശിവസേന മുന്നോട്ട് വെയ്ക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം തുല്യമായി വീതിയ്ക്കാമെന്നും ശിവസേന വ്യക്തമാക്കി. എന്നാല്‍ ശിവസേനയുടെ ആവശ്യം ബിജെപി അംഗീകരിച്ചില്ല.

എന്‍സിപിയുമായി കൂടിക്കാഴ്ച

എന്‍സിപിയുമായി കൂടിക്കാഴ്ച

ഉപമുഖ്യമന്ത്രി പദവും കൂടുതല്‍ മന്ത്രി സ്ഥാനങ്ങളും പ്രധാന വകുപ്പുകളും വാഗ്ദാനം ചെയ്ത് ശിവസേനയെ മെരുക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും അമ്പിനും വില്ലിനും അടുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് ശിവസേന. ഒരുപടി കൂടി കടന്ന് എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമവും ശിവസേന തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉറപ്പുകള്‍ പാലിച്ചില്ല

ഉറപ്പുകള്‍ പാലിച്ചില്ല

ലോക്സഭ തിരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിച്ചപ്പോള്‍ നല്‍കിയ ഉറപ്പുകളൊന്നും ബിജെപി പാലിക്കുന്നില്ലെന്ന് ശിവസേന കുറ്റപ്പെടുത്തി. ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. ബിജെപി-ശിവസേന സഖ്യത്തിലെ ഭിന്നതകള്‍ പരിഹരിക്കപ്പെടുന്നുവെന്ന വാര്‍ത്തകളേയും ശിവസേന തള്ളി. ഉപമുഖ്യമന്ത്രി പദത്തില്‍ ശിവസേന വഴങ്ങിയെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു. മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുകയാണെന്നും റൗത്ത് വ്യക്തമാക്കി.

ബിജെപി ഇല്ലാതെയും

ബിജെപി ഇല്ലാതെയും

പാര്‍ട്ടി ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറായിട്ടില്ല. ബിജെപി ഇല്ലാതെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അങ്ങനെ തന്നെയായിരുന്നു. ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രി വേണമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും സഞ്ജയ് റൗത്ത് പറഞ്ഞു.

സോണിയയെ കാണും

സോണിയയെ കാണും

സഞ്ജയ് റൗത്ത് കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് റൗത്തിന്‍റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ട് പിന്നാലെ ശിവസേനയുമായി എന്‍സിപി കൈകോര്‍ക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അത് തള്ളിയിരുന്നു. എന്നാല്‍ ശിവസേന നേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതോടെ ബിജെപി ഇതര സര്‍ക്കാരിന് സാധ്യത തെളിയുന്നുവെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്.

ദില്ലിയില്‍ കൂടിക്കാഴ്ച

ദില്ലിയില്‍ കൂടിക്കാഴ്ച

അതിനിടെ നിലവിലെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലസാഹേബ് തോറത്ത്, പ്രിഥ്വിരാജ് ചവാന്‍ ഉള്‍പ്പെടെയുള്ള ആറംഗ സംഘം ദില്ലിയിലെത്തി സോണിയാ ഗാന്ധിയുമായി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

ശിവസേന നിലപാട്

ശിവസേന നിലപാട്

സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനയുടെ നിലപാടാണ് ഇനി അറിയേണ്ടത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്‍റെ ഭാഗമാകാന്‍ ശിവസേന തയ്യാറാണോയെന്നും അറിയേണ്ടതുണ്ട്. അവര്‍ ഇക്കാര്യത്തില്‍ പരസ്യ നിലപാട് പ്രഖ്യാപിച്ചില്ലേങ്കില്‍ ജനത്തിന് മുന്‍പില്‍ കോണ്‍ഗ്രസ് പ്രതികൂട്ടിലാകുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തൊരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വ്യക്തിപരം

വ്യക്തിപരം

നേരത്തേ പൃഥ്വിരാജ് ചവാനും സേനയുമായി സഖ്യത്തിന് തയ്യാറാണെന്ന നിലപാടുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ശിവസേനയുമായി ഒരുവിധ സഖ്യത്തിനും തയ്യാറല്ലെന്ന് കോണ്‍ഗ്രസ്-എന്‍സിപി നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചതോടെ അത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ചവാന്‍ പ്രതികരിച്ചു.

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി

അതേസമയം മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് സോണിയയെ കാണുന്നതെന്ന വാര്‍ത്ത പ്രിഥ്വിരാജ് ചവാന്‍ തള്ളി. താന്‍ ദില്ലിയില്‍ എത്തിയത് മറ്റ് കാര്യങ്ങള്‍ക്കാണെന്ന് പ്രിഥ്വിരാജ് ചവാന്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് കൂടിക്കാഴ്ചയിലെ വിഷയം എന്ന് മറ്റൊരു നേതാവും പ്രതികരിച്ചു.

ബിനീഷിനോട് മാപ്പ്; അധിക്ഷേപിച്ചിട്ടില്ലെന്ന് സംവിധായകന്‍, ഓണ്‍ലൈന്‍ ട്രന്‍റ്, തെറിവിളി രൂക്ഷം

English summary
Shiva Sena remains adament met Sharad Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X