നിരാഹാരം അവസാനിപ്പിക്കണമെന്നു കർഷകർ!!! മധ്യപ്രദേശ് മുഖ്യമന്ത്രി ഉപവാസം അവസാനിപ്പിച്ചു!!!!

  • Posted By:
Subscribe to Oneindia Malayalam

ഭോപ്പൽ: മധ്യപ്രദേശില്‍ സമാധാനം പുനസ്ഥാപിക്കാനായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിച്ചു. കര്‍ഷകർ തന്നെ വന്നുകണ്ട് നിരാഹാരം അവസാനിപ്പിക്കണമെന്നു പറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി.കൂടാതെ കർഷകരു ഗ്രാമം സന്ദർശിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടുവെന്നും ചൗഹാൻ പറഞ്ഞു. അവരുടെ ആവശ്യ പ്രകാരം ഉടന്‍ തന്നെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

chouhan

പൊലീസ് വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടതോടെ രൂക്ഷമായ സംഘര്‍ഷാവസ്ഥ അവസാനിക്കുന്നതുവരെ താന്‍ നിരാഹാരമിരിക്കുമെന്നാണ് ശിവരാജ് സിങ് ചൗഹാന്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ ഇന്നലെ തുടങ്ങിയ നിരാഹാരം ഒരു ദിവസം പിന്നിടുന്നതിനു മുന്‍പ് തന്നെ അവസാനിപ്പിക്കുമെന്നാണ് സൂചന.കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ് മുഖ്യമന്ത്രി വാഗ്ദാനം നൽകിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കി ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും, കാര്‍ഷിക വായ്പയുടെ പലിശ ഇളവ് ചെയ്യും എന്നിവയാണ് ചൗഹാന്‍ നല്‍കിയ ഉറപ്പ്.

ശ്വാന പ്രദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം!!! മീന്‍ വളര്‍ത്തലിനും പിന്നാലെ നായവളര്‍ത്തലിനും കടിഞ്ഞാൺ!!!

പൃഥ്വിയും ചാക്കോച്ചനുമല്ലായിരുന്നു ശരിക്കും മോഹന്‍ലാല്‍ തന്നെയായിരുന്നുവെന്ന് ജയസൂര്യ !!

ചൗഹാൻ നാടകം കളി നിർത്തണമെന്നും കർഷകരുടെ മരണത്തിന്​ ഉത്തരവാദിയായ മുഖ്യമന്ത്രി സ്​ഥാനത്തിന്​ അർഹനല്ലെന്നും പ്രതിപക്ഷമായ കോൺഗ്രസ്​ ആരോപിച്ചു. അതിനിടെ കർഷക കലാപം ഭോപ്പാലിവും വ്യാപിച്ചിട്ടുണ്ട്. കർഷകർ ട്രാക്കുകൾ തീയിട്ടു നശിപ്പിച്ചു. കാർഷികോൽപന്നങ്ങൽക്ക് സ്ഥിര വില നൽകണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിൽ ദിവസങ്ങളായി കർഷകർ പ്രക്ഷോഭം നടത്തി വരുകയാണ്. പ്രക്ഷോഭകർക്കു നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പിൽ അഞ്ചു കർഷകർ കൊല്ലപ്പെട്ടിരുന്നു.

English summary
Madhya Pradesh Chief Minister Shivraj Singh Chouhan, who started an indefinite fast yesterday amid raging farmers' protests in the state, has hinted that he will end the fast today.
Please Wait while comments are loading...