കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്മർദ്ദതന്ത്രം ഫലം കണ്ടു; മഹാരാഷ്ട്രയിൽ വിജയം ശിവസേനയ്ക്ക്, കൂടുതൽ സീറ്റുകൾ നൽകാൻ ധാരണ

Google Oneindia Malayalam News

Recommended Video

cmsvideo
മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് കൂടുതൽ സീറ്റുകൾ | Oneindia Malayalam

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയുമായുള്ള സഖ്യം ഭദ്രമാക്കി ബിജെപി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി മുംബൈയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. സഖ്യം തുടരാൻ ഇരുപാർട്ടികളും തീരുമാനിച്ചു. സീറ്റ് വിഭജനത്തിലും ധാരണയായി.

2014ൽ അധികാരത്തിലേറിയതു മുതൽ പ്രതിപക്ഷ പാർട്ടികളേക്കാൾ രൂക്ഷമായ വിമർശനങ്ങളാണ് ശിവസേന ബിജെപിക്കെതിരെ ഉന്നയിച്ചിരുന്നത്. കൂടുതൽ സീറ്റുകൾക്കും മുഖ്യമന്ത്രി പദത്തിനും വേണ്ടി ശിവസേന കടുംപിടുത്തം തുടർന്ന സാഹചര്യത്തിൽ സഖ്യം വഴിപിരിഞ്ഞേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് മത്സരിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളെ തുടർന്ന് ബിജെപിയും ശിവസേനയും വിട്ടുവീഴ്ചകൾക്ക് തയാറാവുകയായിരുന്നു. 2014നേക്കാൾ കൂടുതൽ സീറ്റുകളാണ് ഇത്തവണ ശിവസേനയ്ക്ക് ലഭിച്ചത്.

സീറ്റ് വിഭജനം ഇങ്ങനെ

സീറ്റ് വിഭജനം ഇങ്ങനെ

ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരെ ലോക്സഭയിലേക്ക് അയയ്ക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. 48 ലോക്സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 25 സീറ്റുകളിൽ ബിജെപിയും 23 സീറ്റുകളിൽ ശിവസേനയും മത്സരിക്കുമെന്നാണ് ധാരണയായത്.

 2014ൽ ഇങ്ങനെ

2014ൽ ഇങ്ങനെ

2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 24 ലോക്സഭാ സീറ്റുകളിൽ ബിജെപിയും 20 സീറ്റുകളിൽ ബിജെപിയുമാണ് മത്സരിച്ചത്. സഖ്യത്തിലെ മറ്റ് കക്ഷികളായ രാജു ഷെട്ടിയുടെ സ്വാഭിമാനി പാഷെ, രാംദാസ് അത്താവാലെയുടെ റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യ, രാഷ്ട്രീയ സമാജ് പാക്ഷ എന്നീ പാർട്ടികൾക്കായി നാല് സീറ്റുകൾ വിഭജിച്ച് നൽകുകയായിരുന്നു.

45 സീറ്റുകൾ

45 സീറ്റുകൾ

ശിവസേനയും അകാലിദളും ബിജെപിയുടെ മുഖ്യ സഖ്യ കക്ഷികളാണ്. ബിജെപി ശിവസേന സഖ്യം മഹാരാഷ്ട്രയിൽ 45 സീറ്റുകൾ സ്വന്തമാക്കുമെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ അവകാശപ്പെടുന്നത്. ഭിന്നതകളുണ്ടെങ്കിലും ഒരേ പ്രത്യയശാത്രത്തിലാണ് രണ്ട് പാർട്ടികളും വിശ്വസിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.

സഖ്യത്തിൽ സന്തോഷം

സഖ്യത്തിൽ സന്തോഷം

25 വർഷമായി ബിജെപിയും ശിവസേനയും ഒന്നിച്ച് നിൽക്കുന്നു. ചില ഭിന്നതകൾ ഉണ്ടെങ്കിലും സർക്കാരിന് താൻ എന്നും മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നു, സഖ്യത്തിൽ സന്തോഷമുണ്ടെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം. മഹാരാഷ്ട്രയുടെ നന്മയ്ക്ക വേണ്ടി ശിവസേനയും ബിജെപിയും വീണ്ടും ഒന്നിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ തെറ്റി

നിയമസഭാ തിരഞ്ഞെടുപ്പിൽ തെറ്റി

2014ൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലാണ് ശിവസേന-ബിജെപി ബന്ധം വഷളാകുന്നത്. കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യം ബിജെപി നിരസിച്ചതിനെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കാൻ ശിവസേന തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ 288 ലോക്സഭാ സീറ്റുകളിൽ 260 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തി. 282 സീറ്റുകളിൽ ശിവസേനയും ഒറ്റയ്ക്ക് മത്സരിച്ചു.

 ഫലം നിരാശ

ഫലം നിരാശ

എന്നാൽ ഫലം വന്നപ്പോൾ ശിവസേനയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 63 നിയമസഭാ സീറ്റുകളിലേക്ക് ശിവസേന ഒതുങ്ങി. ബിജെപിയാകട്ടെ ഒറ്റയ്ക്ക് മത്സരിച്ച് 122 സീറ്റുകൾ സ്വന്തമാക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ സർക്കാർ രൂപികരിക്കാൻ ബിജെപിക്ക് ശിവസേന പിന്തുണ നൽകിയെങ്കിലും ഇരുപാ‍ർട്ടികളും തമ്മിലുള്ള ബന്ധം സുഖകരമല്ലായിരുന്നു.

ശിവസേനയ്ക്ക് കനത്ത തിരിച്ചടി

ശിവസേനയ്ക്ക് കനത്ത തിരിച്ചടി

നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ വന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിലും ബിജെപിയും ശിവസേനയും ഒറ്റയ്ക്കാണ് മത്സരിച്ചത്. ഈ തിരഞ്ഞെടുപ്പുകളിൽ ബിജെപിയാണ് മികച്ച നേട്ടം സ്വന്തമാക്കിയത്. സംസ്ഥാനത്തെ 27 കോർപ്പറേഷനുകളിൽ 15ലും ബിജെപി വിജയിച്ചു. മുംബൈയുടെ നിയന്ത്രണം സേനയുടെ കൈയ്യിലായിരുന്നെങ്കിലും ബിജെപിയേക്കാൾ വെറും രണ്ട് സീറ്റുകൾ മാത്രമാണ് കൂടുതൽ ഉണ്ടായിരുന്നത്.

 ശിവസേന ലക്ഷ്യം വയ്ക്കുന്നത്

ശിവസേന ലക്ഷ്യം വയ്ക്കുന്നത്

നിയമസഭാ തിരഞ്ഞെടുപ്പിൽ പകുതി സീറ്റുകൾ വേണമെന്ന ആവശ്യം ശിവസേന ബിജെപിക്ക് മുമ്പിൽ വെച്ചിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം ഇത് അംഗീകരിച്ചുവെന്നാണ് സൂചന. 1989ലാണ് ശിവസേനയും-ബിജെപിയും മഹാരാഷ്ട്രയിൽ ഒന്നിക്കുന്നത്. തുടക്കത്തിൽ ശിവേസനയ്ക്കുണ്ടായിരുന്ന മുൻതൂക്കം ബിജെപി മറികടക്കുകയായിരുന്നു. സഖ്യകക്ഷികൾക്ക് അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിപദം നൽകാൻ ബിജെപി തയാറാകണമെന്ന് ശിവസേനാ നേതാക്കൾ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

കോൺഗ്രസ്-എൻസിപി സഖ്യം

കോൺഗ്രസ്-എൻസിപി സഖ്യം

പരസ്പരം പോരടിച്ചും വെല്ലുവിളിച്ചും മുന്നോട്ട് പോയിരുന്ന ശിവസേനയും ബിജെപിയും പടലപ്പിണക്കങ്ങൾ മറികടന്ന് വീണ്ടും ഒന്നിക്കാൻ കാരണം മഹാരാഷ്ട്രയിൽ രൂപം കൊളളുന്ന മഹാസഖ്യമാണ്. കോൺഗ്രസ്-എൻസിപി സഖ്യം ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. എൻഡിഎയിലെ ചില സഖ്യകക്ഷികളെ അടർത്തിയെടുക്കാനും കോൺഗ്രസിനായിട്ടുണ്ട്. ഈ അപകടം മുന്നിൽ കണ്ടാണ് ഇരു പാർട്ടികളും തന്ത്രങ്ങൾ മെനയുന്നത്.

മിനിമം വേതന നയം തിരിച്ചടിയാവും.... രാഹുല്‍ ഗാന്ധിക്ക് സോണിയയുടെ ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്!!മിനിമം വേതന നയം തിരിച്ചടിയാവും.... രാഹുല്‍ ഗാന്ധിക്ക് സോണിയയുടെ ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്!!

English summary
shivsena and bjp will fight together in loksabha polls. BJP will contest 25 of the 48 Lok Sabha seats in Maharashtra while Shiv Sena will fight on the remaining 23.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X