കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ തിരിച്ചടിക്കാൻ ശിവസേന, പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി ഉപേക്ഷിക്കും, വമ്പൻ പ്രഖ്യാപനം

  • By Desk
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയാലുടൻ കോൺഗ്രസ്- ശിവസേന- എൻസിപി ത്രികക്ഷി സർക്കാർ ബിജെപിയുടെ വൻ പദ്ധതികൾ ഉപേക്ഷിച്ചേക്കുമെന്ന് സൂചന. ബിജെപി സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന മുംബെ- അഹമ്മദാബാദ് ബുളളറ്റ് ട്രെയിൻ പദ്ധതി ഉപേക്ഷിച്ചേക്കുമെന്നാണ് ശിവസേന വൃത്തങ്ങൾ നൽകുന്ന സൂചന. മഹാരാഷ്ട്രയിൽ ഒരു മാസം നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ത്രികക്ഷി സർക്കാർ അധികാരത്തിലേക്ക് എത്തുന്നത്.

ആരാണ് 'പ്രതിഭ തായ്'? ബിജെപി മോഹം തകര്‍ത്ത് അജിതിനെ മടക്കിയെത്തിച്ച ബ്രഹ്മാസ്ത്രംആരാണ് 'പ്രതിഭ തായ്'? ബിജെപി മോഹം തകര്‍ത്ത് അജിതിനെ മടക്കിയെത്തിച്ച ബ്രഹ്മാസ്ത്രം

ബുള്ളറ്റ് ട്രെയിൻ പദ്ധതി കൂടാതെ നാനാർ റിഫൈനറി പദ്ധതിയും പൂർണമായി ഉപേക്ഷിക്കുമെന്നാണ് സൂചന. മുംബൈ ആരെ കോളനിയിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട് ബിജെപി സർക്കാരിന് ഏറെ വിമർശനം കേൾക്കേണ്ടി വന്നിരുന്നു. ആരെ കോളനിയിൽ ഇനി ഒരു മരം പോലും മുറിക്കാൻ അനുവദിക്കില്ലെന്ന് ശിവസേനാ വക്താവ് മാനിഷ കയാണ്ഡെ പറഞ്ഞു.

 കാർഷിക പ്രശ്നങ്ങളിൽ ശ്രദ്ധ

കാർഷിക പ്രശ്നങ്ങളിൽ ശ്രദ്ധ

ബിജെപിയുടെ സ്വപ്ന പദ്ധതികൾ പലതും ഉപേക്ഷിച്ച പകരം കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് മഹാവികാസ് അഘാഡി സർക്കാരിന്റെ തീരുമാനമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ കാർ ഷെഡ് നിർമാണത്തിനായി 2000ൽപരം മരങ്ങളാണ് ആരെ കോളനിയിൽ മുറിച്ച് മാറ്റിയത്. ഇനി ഒരു മരം പോലും മുറിക്കാൻ അനുവദിക്കില്ല. ജനങ്ങൾക്ക് വേണ്ടിയുള്ള സർക്കാരാണിതെന്നും മാനിഷ കയാണ്ഡെ വ്യക്തമാക്കി. നേരത്തെ മഹാരാഷ്ട്രയിൽ ബിജെപി സഖ്യസർക്കാരിന്റെ ഭാഗമായിരുന്നപ്പോഴും ആരെ കോളനിയിലെ മരം മുറിയ്ക്കലിനെതിരെ ശിവസേന രംഗത്ത് വന്നിരിന്നു.

പദ്ധതി ഉപേക്ഷിക്കും

പദ്ധതി ഉപേക്ഷിക്കും

രത്നഗിരി ജില്ലയിലെ നാനാർ റിഫൈനറി പദ്ധതി മേഖലയിലെ പരിസ്ഥിതിക്ക് ദോഷകരമാകുമെന്നും ഇത് അടഞ്ഞ അധ്യായമാണെന്നുമായിരുന്നു ശിവസേനയുടെ നിലപാട്. എന്നാൽ പദ്ധതി നടപ്പിലാക്കണമെന്ന താൽപര്യത്തിലായിരുന്നു ബിജെപി. നാനാർ പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് ശിവസേനയ്ക്ക് ബിജെപി ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തിയ സാഹചര്യത്തിൽ നാനാർ പദ്ധതി പൂർണമായും അവസാനിപ്പിക്കാനാണ് ശിവസേനയുടെ തീരുമാനം. ബുള്ളറ്റ് ട്രെയിൻ, നാനാർ റിഫൈനറി തുടങ്ങിയ വിഷയങ്ങളിൽ മറിച്ചൊരു അഭിപ്രായമില്ല. നിരവധിയാളുകളെ ഈ പദ്ധതി ദോഷകരമായി ബാധിക്കുന്നുണ്ടെങ്കിൽ പിന്നെ ഈ പദ്ധതികളുമായി മുന്നോട്ട് പോകേണ്ട ആവശ്യം എന്താണെന്നും ശിവസേന വക്താവ് ചോദിച്ചു.

ഒപ്പം നിന്ന് കോൺഗ്രസും

ഒപ്പം നിന്ന് കോൺഗ്രസും


സർക്കാർ പ്രഥമ പരിഗണന നൽകുന്നത് കർഷകരുടെ പ്രശ്നങ്ങൾക്കാണെന്നും ബുള്ളറ്റ് ട്രെയിൻ വേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ശിവസേന എംഎൽഎ ദീപക് കേസാർകർ പ്രതികരിച്ചു. കോൺഗ്രസിനും ഇതേ അഭിപ്രായമാണ്. മുംബൈ-അഹമ്മദാബാദ് അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് ആവശ്യമായ സംസ്ഥാന വിഹിതം കര്‍ഷകര്‍ക്ക് നല്‍കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംസ്ഥാന വിഹിതം നൽകില്ല

സംസ്ഥാന വിഹിതം നൽകില്ല

അതിവേഗ ബുളളറ്റ് ട്രെയിൻ പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ മുഴുവൻ ചെലവും കേന്ദ്രം വഹിക്കണം, സംസ്ഥാന വിഹിതം നൽകാൻ സാധിക്കില്ലെന്ന് ഒരു മുതിർന്ന കോൺഗ്രസ് പ്രതികരിച്ചു. 1.08 ലക്ഷം കോടിയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ചിലവ്. 508 കിലോമീറ്റർ ദൈര്‍ഘ്യമുള്ള പദ്ധതിക്ക് ആകെ ചെലവില്‍ 88,000 കോടി രൂപ ജപ്പാന്‍ സഹായമാണ്. 2023ൽ പദ്ധതി പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

 സ്വപ്ന പദ്ധതി

സ്വപ്ന പദ്ധതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണ് മുംബൈ- അഹമ്മദാബാജ് അതിവേഗ ബുള്ളറ്റ് ട്രെയിൻ. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നാണ് 2017 സെപ്റ്റംബറിൽ പദ്ധതിയുടെ നിർമാണോത്ഘാടനം നിർവഹിച്ചത്. പദ്ധതിക്കാവശ്യമുള്ള ഭൂമിയുടെ പകുതി പോലും ഇതുവരെ ഏറ്റെടുത്തിട്ടില്ല. നഷ്ടപരിഹാരം കുറവായതിനാൽ ഭൂമി വിട്ടുനൽകാൻ കർഷകർ വിസമ്മതിച്ചതും തിരിച്ചടിയായിരുന്നു.

കർഷകർക്കായി പദ്ധതി

കർഷകർക്കായി പദ്ധതി

കർഷകർക്കായി ഒരു ഇടക്കാല ആശ്വാസ പദ്ധതി കഴിഞ്ഞ ദിവസം ഗവർണർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹെക്ടറിന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന പ്രതിപക്ഷപാർട്ടികൾ ആവശ്യപ്പെടുകയായിരുന്നു. മഹാരാഷ്ട്രയിൽ ഇത്തവണയുണ്ടായ വെള്ളപ്പൊക്കത്തിൽ ഏക്കറ് കണക്കിന് കൃഷിയിടങ്ങളിൽ വെള്ളം കയറി വിളകൾ നശിച്ചിരുന്നു. സർക്കാർ രൂപീകരണം അനിശ്ചിതമായി നീണ്ടതോടെ നഷ്ടപരിഹാരം അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമാകാത്തതും കർഷകർക്ക് തിരിച്ചടിയായി.

English summary
Shivsena may stop big projects announced by BJP government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X