• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷോക്കിങ് വീഡിയോ പുറത്ത്!! കൊവിഡ് രോഗിയുടെ മൃതദേഹം നദിയിലേക്ക് എറിഞ്ഞു...

ലഖ്‌നൗ: കൊറോണ രോഗികളെ അകറ്റി നിര്‍ത്തുന്ന കാഴ്ചകള്‍ പലയിടത്തും നാം കണ്ടു. കൊവിഡ് രോഗികളുടെ മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന വാര്‍ത്തകളും വായിച്ചു. സര്‍ക്കാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇതിന് രണ്ട് കാരണങ്ങളുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നദിക്കരകളില്‍ പട്രോളിങ് ശക്തമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു.

ഉത്തര്‍ പ്രദേശിലും ബിഹാറിലും നദിക്കരയില്‍ നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇപ്പോള്‍ മൃതദേഹം വാഹനത്തില്‍ കൊണ്ടുവന്ന് നദിയിലേക്ക് എറിയുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നു...

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

 വീഡിയോയിലുള്ളത് ഇതാണ്

വീഡിയോയിലുള്ളത് ഇതാണ്

ഉത്തര്‍ പ്രദേശില്‍ നിന്നാണ് നടുക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രണ്ടുപേരാണ് വീഡിയോ എടുത്തിരിക്കുന്നത്. പിപിഇ കിറ്റ് ധരിച്ചുള്ള വ്യക്തിയും മറ്റൊരാളും ചേര്‍ന്നാണ് വാഹനത്തില്‍ കൊവിഡ് രോഗിയുടെ മൃതദേഗം കൊണ്ടുവന്നത്. ഉത്തര്‍ പ്രദേശിലെ ബല്‍റാംപൂരിലാണ് സംഭവം.

കനത്ത മഴ പെയ്യുമ്പോള്‍

കനത്ത മഴ പെയ്യുമ്പോള്‍

റപ്തി നദിക്ക് കുറുകെയുള്ള പാലത്തിന് മുകളില്‍ നിന്നാണ് മൃതദേഹം എറിഞ്ഞത്. കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ സംഭവം വിവാദമായി. ആരോഗ്യ വകുപ്പ് അന്വേഷണം നടത്തി. കൊവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കളാണ് നദിയിലേക്ക് എറിഞ്ഞതെന്ന് ബല്‍റാംപൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞു

മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞു

ബല്‍റാംപൂരിലെ ആശുപത്രിയില്‍ മെയ് 25നാണ് കൊവിഡ് രോഗിയെ പ്രവേശിപ്പിച്ചത്. മെയ് 28ന് മരിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കുന്നതിന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ബന്ധുക്കളാണ് മൃതദേഹം നദിയിലേക്ക് എറിഞ്ഞത്. ഇവര്‍ക്കെതിരെ കേസെടുത്തുവെന്ന് ബല്‍റാംപൂര്‍ സിഎംഒ വിബി സിങ് പറഞ്ഞു.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

സിദ്ധാര്‍ഥ് നഗറിലെ പ്രേംനാഥ് മിശ്ര എന്നയാളുടെ മൃതദേഹമാണ് നദിയിലേക്ക് എറിഞ്ഞതെന്ന് പോലീസ് സ്ഥിരീകരിച്ചു. സഞ്ജയ് ശുക്ലയ്ക്കും മറ്റൊരു വ്യക്തിക്കുമെതിരെയാണ് കേസെടുത്തത്. സമീപത്ത് കൂടെ കാറില്‍ യാത്ര ചെയ്തവരാണ് വീഡിയോ പകര്‍ത്തിയത്. ശനിയാഴ്ച ഉച്ചയ്ക്കാണ് കുടുംബത്തിന് മൃതദേഹം വിട്ടുകൊടുത്തത് എന്നും പോലീസ് മാധ്യമങ്ങളെ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍

കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍

ദിവസങ്ങള്‍ക്ക് മുമ്പ് യുപിയിലും ബിഹാറിലും ഗംഗാ നദിയില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയിന്നു. നദിക്കരയിലും മൃതദേഹം കുഴിച്ചിട്ടിരുന്നു. ഇത് വലിയ വാര്‍ത്തയായതോടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കി. തുടര്‍ന്ന് നദിക്കരയില്‍ പട്രോളിങ് ശക്തമാക്കിയിരുന്നു യോഗി സര്‍ക്കാര്‍.

രണ്ടു കാരണങ്ങള്‍

രണ്ടു കാരണങ്ങള്‍

71 മൃതദേഹങ്ങളാണ് ബക്‌സര്‍ ജില്ലയില്‍ മാത്രം കണ്ടെത്തിയത്. ഗംഗയുടെ കരകളില്‍ നൂറുകണക്കിന് മൃതദേഹം വേറെയും കണ്ടു. ദാരിദ്ര്യം കാരണം ശ്മശാനത്തിന് കൈമാറാനോ വിറക് വാങ്ങാനോ സാധിക്കാത്തവരാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. മറ്റൊന്ന് കൊവിഡ് രോഗിയുടെ മൃതദേഹം എങ്ങനെ സംസ്‌കരിക്കണമെന്ന് വ്യക്തമായ ധാരണയില്ലാത്തവരാണ്.

വടി കിട്ടിയിട്ടും അടിക്കാനാകാതെ കോണ്‍ഗ്രസ്; സിപിഎം നിലപാട് എന്ത്? ലീഗും ജോസഫും രണ്ടു തട്ടില്‍വടി കിട്ടിയിട്ടും അടിക്കാനാകാതെ കോണ്‍ഗ്രസ്; സിപിഎം നിലപാട് എന്ത്? ലീഗും ജോസഫും രണ്ടു തട്ടില്‍

ഗ്ലാമറസായി സിമ്രാന്‍ ഗുപ്ത, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  Covid Vaccination Certificate should not be shared on social media | Oneindia Malayalam

  English summary
  Shocking Video out: Covid Patient's Body Thrown to River in Uttar Pradesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X