കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണ കാണിക്കണം, ജീവനക്കാരെ പിരിച്ച് വിടരുത്, കൊറോണക്കാലത്ത് കമ്പനികളോട് പ്രധാനമന്ത്രി!

Google Oneindia Malayalam News

ദില്ലി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരെ പിരിച്ച് വിടരുത് എന്ന് രാജ്യത്തെ ചെറുതും വലുതുമായ തൊഴിലുടമകളോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവനക്കാരോട് കമ്പനികള്‍ കരുണ കാണിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അവരുടെ ശമ്പളം റദ്ദാക്കരുത് എന്നും മോദി ആവശ്യപ്പെട്ടു.

കൊറോണ പടരുന്നതിനിടെ ആരും പരിഭ്രാന്തരാകരുത്. രാജ്യത്ത് അവശ്യ വസ്തുക്കള്‍ക്ക് ക്ഷാമം ഇല്ല. ആരും ഭക്ഷ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടേണ്ട ആവശ്യം ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ തങ്ങളുടെ കടമകള്‍ കൃത്യമായി പാലിക്കണം. പല പ്രശ്‌നങ്ങള്‍ ഇക്കാലത്ത് ഉണ്ടായേക്കാമെങ്കിലും പൗരന്‍ എന്ന നിലയ്ക്കുളള ഉത്തരവാദിത്തങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് 19ന് ഇതുവരെ മരുന്നൊന്നും കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ പുറത്തിറങ്ങാതിരിക്കുക എന്നതാണ് ഏക വഴിയെന്നും മോദി പറഞ്ഞു. ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ ജനം പുറത്തേക്ക് ഇറങ്ങരുത്. ജനങ്ങള്‍ ജനങ്ങള്‍ വേണ്ടി നടപ്പിലാക്കുന്ന കര്‍ഫ്യൂ ആണിതെന്നും മോദി പറഞ്ഞു. വൈകിട്ട് അഞ്ച് മണിക്ക് വീടിന് പുറത്തേക്ക് വന്ന് പ്ലേറ്റ് കൊട്ടിയോ കൈയ്യടിച്ചോ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളറിയിക്കണം.

modi

കൊറോണയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ നിന്നും വ്യാജ വാര്‍ത്തകളിലും നിന്നും ജനം അകന്ന് നില്‍ക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. കുറച്ച് ആഴ്ചകള്‍ പൗരന്മാര്‍ രാജ്യത്തിന് വേണ്ടി നല്‍കണം. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 60-65 വയസ്സ് പ്രായമുളള ആളുകള്‍ വീടിന് പുറത്തേക്ക് ഇറങ്ങരുത്. രോഗമില്ലെന്ന് വിചാരിച്ച് പുറത്തേക്ക് പോകുന്നവര്‍ സ്വയം അപകടത്തിലാകുന്നതിനൊപ്പം സമൂഹത്തോടും ദ്രോഹം ചെയ്യുകയാണ് എന്നും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി.

നമ്മള്‍ ആരോഗ്യത്തോടെ ഇരിക്കുകയാണെങ്കില്‍ സമൂഹവും ആരോഗ്യത്തോടെ ഇരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വ്യാപനം തടയാന്‍ എല്ലാ ശ്രമവുമെടുക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണം. കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സാമ്പത്തിക ദ്രുതകര്‍മ്മ സേന രൂപീകരിക്കാൻ തീരുമാനിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് സാമ്പത്തിക ദ്രുതകര്‍മ്മ സേനയ്ക്ക് നേതൃത്വം കൊടുക്കുന്നത്. കൊവിഡ് 19 രാജ്യത്തെ സാമ്പത്തിക മേഖലയ്ക്കുണ്ടാക്കിയ തിരിച്ചടി ചെറുക്കുന്നതിന് വേണ്ടിയാണ് ഈ ദൗത്യസേന അടിയന്തര ഇടപെടലുകള്‍ നടത്തുക.

രാജ്യത്ത് ഞായറാഴ്ച ജനത കര്‍ഫ്യൂ, എഴ് മുതല്‍ ഒന്‍പത് വരെ പുറത്തിറങ്ങരുത്, ആഹ്വാനവുമായി പ്രധാനമന്ത്രിരാജ്യത്ത് ഞായറാഴ്ച ജനത കര്‍ഫ്യൂ, എഴ് മുതല്‍ ഒന്‍പത് വരെ പുറത്തിറങ്ങരുത്, ആഹ്വാനവുമായി പ്രധാനമന്ത്രി

English summary
Show compassion and don’t cut their salaries, urges PM Modi to all traders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X