കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പരസ്യമായി വെല്ലുവിളിച്ച് സിദ്ധരാമയ്യ: കുറ്റകൃത്യങ്ങൾ വർധിച്ചെന്ന പ്രചാരണം നേട്ടത്തിന്

Google Oneindia Malayalam News

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതിന് പിന്നാലെ സിദ്ധരാമയ്യ മോദിക്കെതിരെ. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മോദി നടത്തിയ പ്രതികരണമാണ് കർണാടക മുഖ്യമന്ത്രിയെ പ്രകോപിച്ചിട്ടുള്ളത്. സിദ്ധരാമയ്യ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നതിനെ ചോദ്യം ചെയ്ത മോദിയ്ക്കുള്ള മറുപടിയും സിദ്ധരാമയ്യ നൽകിയിരുന്നു. മെയ് 12ന് നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയഭീതി കൊണ്ടാണ് മോദി രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നതെന്നായിരുന്നു മോദിയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്രമോദി 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനെയും സിദ്ധരാമയ്യ ചൂണ്ടിക്കാണിച്ചു.

തിങ്കളാഴ്ചയാണ് അഞ്ച് ദിവസത്തെ കർണാടക സന്ദർശനത്തിനായി മോദി കർണാടകത്തിലെത്തിയത്. അഞ്ച് ദിവസത്തിനിടെ 12ലധികം റാലികളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

 കോൺഗ്രസ് സർക്കാരിനെതിരെ

കോൺഗ്രസ് സർക്കാരിനെതിരെ

അഞ്ച് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകത്തിലെത്തിയ മോദി ചാമരാജ്നഗർ ജില്ലയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു കർണാടക സർക്കാരിനെതിരെ രംഗത്തെത്തിയത്. ജനാധിപത്യത്തിൽ അക്രമങ്ങൾ അംഗീകരിക്കാനാവില്ല. കർണാടകത്തിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം നാണക്കേടുണ്ടാക്കുന്നതാണ് എന്നും മോദി പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ബിസിനസ് എളുപ്പത്തിൽ നടപ്പിലാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എന്നാൽ കോൺഗ്രസ് ചെയ്യുന്നത് കൊലപാതകങ്ങൾ എളുപ്പത്തിലാക്കുകയാണ്. ഈ സംസ്കാരമാണ് കോൺഗ്രസ് കെട്ടിപ്പടുത്തിട്ടുള്ളത്. മോദി പറയുന്നു.

 മോദിയ്ക്ക് പരസ്യ വെല്ലുവിളി

മോദിയ്ക്ക് പരസ്യ വെല്ലുവിളി

കർണാടകത്തിൽ കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർധിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച സിദ്ധരാമയ്യ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന നുണ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ആവർത്തിക്കുകയാണ്. സിദ്ധരാമയ്യ ട്വീറ്റിലാണ് മോദിയ്ക്കുള്ള മറുപടി നൽകിയിട്ടുള്ളത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണോ കർണാടകത്തിലാണോ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടുള്ളതെന്ന വിഷയത്തിൽ പരസ്യ ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സിദ്ധരാമയ്യ വെല്ലുവിളിച്ചിട്ടുണ്ട്.

 റെഡ്ഡി സഹോദരന്മാർക്കെതിരെയുള്ളകേസ്

റെഡ്ഡി സഹോദരന്മാർക്കെതിരെയുള്ളകേസ്

കർണാടകത്തിൽ റെഡ്ഡി സഹോദരന്മാർക്കെതിരെയുള്ള സിബിഐ കേസ് പിൻവലിച്ചത് സംബന്ധിച്ച് ഒരു പ്രതികരണവും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയിട്ടില്ല. സിദ്ധരാമയ്യയുടെ 2+1 ഫോർമുലയ്ക്കെതിരെയും സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മോദി പയറ്റുന്നത് 2 റെഡ്ഡി+ 1 റെഡ്ഡി തന്ത്രമാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാണിക്കുന്നു. കർണാടകയിൽ കോൺഗ്രസിന്റെ നേട്ടങ്ങളെക്കുറിച്ച് 15 മിനിറ്റ് നിർത്താതെ പ്രസംഗിക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയെ മോദി വെല്ലുവിളിച്ചിരുന്നു. ഒരു പത്രം പോലും വായിക്കാതെ വേണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

 അഞ്ച് നാൾ കർണാടകത്തിൽ

അഞ്ച് നാൾ കർണാടകത്തിൽ


കർണാടകത്തിലെ ചാമരാജ്നഗറില്‍ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. മെയ് അഞ്ചിന് തുംകൂർ, ശിവമോഗ, ഹുബ്ബളി എന്നിവിടങ്ങളിലും മെയ് ഏഴിന് റായ് ച്ചൂര്‍, ചിത്രദുർഗ്ഗ, കോലാർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പരിപാരികളിലും മോദി പങ്കെടുക്കും. മെയ് എട്ടിന് നടക്കുന്ന രണ്ട് പ്രചാരണങ്ങളോടെ മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും അവസാനിക്കും. കര്‍‍ണാടകയിൽ സിദ്ധരാമയ്യയുടെ കീഴിലുള്ള കോൺഗ്രസിനെ പടിയിറക്കി അധികാരത്തിൽ തിരിച്ചെത്താനുള്ള നിർണായക തന്ത്രങ്ങളാണ് ബിജെപി പയറ്റിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരിക്കും പോരാട്ടമെന്നാണ് അഭിപ്രായ സർവേകളും ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് മോദി നേരിട്ടെത്തി പ്രചാരണം നടത്തുന്നത് ബിജെപി അനുകൂല വികാരം ഉണ്ടാക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

English summary
As Prime Minister Narendra Modi began the campaign for Karnataka assembly elections, Chief Minister Siddaramaiah on Tuesday dared him to debate on law and order issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X