ഇനിയും കുറ്റംപറയരുത്..... വിഷാദനായി സിദ്ധരാമയ്യ!! വികസനത്തെ ജനങ്ങള്‍ തള്ളിയെന്ന് ഏറ്റുപറച്ചില്‍!!

 • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു:കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഏറ്റവും നിഷ്പ്രഭനായ നേതാവ് സിദ്ധരാമയ്യ. എല്ലാതരം കാര്യങ്ങളും ചെയ്തിട്ടും ജനങ്ങളെ അദ്ദേഹത്തെയും കോണ്‍ഗ്രസിനെയും തള്ളിയിരിക്കുകയാണ്. തോല്‍വിയോടെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വരെ അദ്ദേഹം രൂക്ഷമായി വിമര്‍ശനം നേരിട്ടു. എന്നാല്‍ ഈ വിമര്‍ശനങ്ങളെ വൈകാരികമായിട്ടാണ് അദ്ദേഹം നേരിട്ടിരിക്കുന്നത്. ജെഡിഎസിന് പിന്തുണയും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യതകളും തേടാനായി ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലാണ് സിദ്ധരാമയ്യ വൈകാരികമായി സംസാരിച്ചിരിക്കുന്നത്. ഇനിയും തന്നെ കുറ്റംപറയരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

1

മികച്ച വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും തന്റെ സര്‍ക്കാര്‍ തോറ്റെന്നാണ് സിദ്ധരാമയ്യ പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത്. അതേസമയം സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തതും ലിംഗായത്ത് വിഷയം കത്തിക്കാന്‍ തീരുമാനിച്ചതും തന്റെ മാത്രം തീരുമാനം കൊണ്ടാണെന്നും സിദ്ധരാമയ്യ യോഗത്തില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അതേസമയം കടുത്ത രീതിയിലുള്ള വര്‍ഗീയ ധ്രുവീകരണം പാര്‍ട്ടിയുടെ സാധ്യതകളെ ഇല്ലാതാക്കിയെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം യോഗത്തില്‍ പലരും സിദ്ധരാമയ്യയുടെ അമിത ആത്മവിശ്വാസമാണ് തോല്‍വിക്ക് കാരണമെന്ന് പലരും വിമര്‍ശിക്കുകയും ചെയ്തു. ഇതോടെ ജനങ്ങള്‍ കൈവിട്ട സമയത്ത് പാര്‍ട്ടിയെങ്കിലും പിന്തുണക്കമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും തോല്‍ക്കാനായിരുന്നു വിധി എന്ന രീതിയിലാണ് സിദ്ധരാമയ്യ സംസാരിച്ചത്. ഇത് അദ്ദേഹത്തിന് പാര്‍ട്ടിയിലുള്ള സ്വാധീനം നഷ്ടമാവാതിരിക്കാനാണെന്നാണ് സൂചന. അതേസമയം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരെ അദ്ദേഹം വരാന്‍ സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്.

സിദ്ധരാമയ്യയെ തേച്ചൊട്ടിച്ച് മുന്‍ സ്പീക്കര്‍: തള്ളിക്കളയാന്‍ ഹൈക്കമാന്‍ഡിന് നിര്‍ദേശം!!

cmsvideo
  Karnataka Elections 2018 : കർണാടകയിൽ കോൺഗ്രസ് തോൽക്കാൻ കാരണം ഇത് | Oneindia Malayalam

  ഇനി ഒരാളും ഈ എംഎല്‍എയുടെ പ്രേരണയില്‍ കൊല്ലപ്പെടരുത്....മുഖ്യമന്ത്രിക്ക് വൈകാരികമായ കുറിപ്പ്!!

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  siddaramaiah gets emotional at congress meet

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X