Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധരാമയ്യ മുഖ്യമന്ത്രി; 3 ഉപമുഖ്യമന്ത്രിമാര്‍, ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍- റിപോര്‍ട്ട്

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കോണ്‍ഗ്രസിന് ഇതുവരെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പുതിയ ഫോര്‍മുല തയ്യാറാകുന്നു. ജനകീയനായ വ്യക്തി എന്ന നിലയില്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകട്ടെ എന്നാണ് ചര്‍ച്ചകളില്‍ ഉള്‍തിരിഞ്ഞ പൊതുധാരണ. അതേസമയം, മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതും ചര്‍ച്ചയിലാണ്.

ലിംഗായത്ത് സമുദായ വോട്ട് ഇത്തവണ പാര്‍ട്ടിക്ക് ലഭിച്ചു എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ലിംഗായത്ത് നേതാവ് ഉപമുഖ്യമന്ത്രിയാകണം എന്ന് ചില സമുദായ നേതാക്കള്‍ ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മൂന്നില്‍ ഒരു ഉപമുഖ്യമന്ത്രി ലിംഗായത്ത് സമുദായത്തെ പ്രതിനിധീകരിച്ചാകും. എംബി പാട്ടീലിനാണ് സാധ്യത.

s

മുസ്ലിം സമുദായ വോട്ട് ഇത്തവണ പൂര്‍ണമായും കോണ്‍ഗ്രസിന് ലഭിച്ചു എന്നാണ് വിലയിരുത്തല്‍. ജെഡിഎസും കോണ്‍ഗ്രസും വീതംവച്ചിരുന്ന മുസ്ലിം വോട്ട് ഇത്തവണ ജെഡിഎസിന് ലഭിച്ചിട്ടില്ല. ജെഡിഎസിന് അവരുടെ ശക്തി കേന്ദ്രങ്ങളില്‍ വരെ തിരിച്ചടി ലഭിക്കാന്‍ കാരണവും അതുതന്നെയായിരുന്നു. കര്‍ണാടക വഖഫ് ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് മുസ്ലിം ഉപമുഖ്യമന്ത്രി എന്ന ആവശ്യം ഉയരുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ ഒരു ഉപമുഖ്യമന്ത്രി മുസ്ലിം പ്രതിനിധിയായി ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍. യുടി ഖാദറിനാണ് സാധ്യത കല്‍പ്പിക്കുന്നത്. അതേസമയം, ദളിത് വിഭാഗവും കോണ്‍ഗ്രസിന്റെ ജയത്തിന് ഏറെ സഹായിച്ചവരാണ്. ദളിത് നേതാവ് ഉപമുഖ്യമന്ത്രിയായി എത്താനുള്ള സാധ്യതയുണ്ട്. ജി പരമേശ്വരയ്ക്കാണ് ഇതിനുള്ള സാധ്യത പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ല.

ഉപമുഖ്യമന്ത്രിയായി മന്ത്രിസഭയിലെത്താന്‍ ആഗ്രഹമില്ല എന്ന് ഡികെ ശിവകുമാര്‍ ഹൈക്കമാന്റിനെ അറിയിച്ചു എന്നാണ് വിവരം. അദ്ദേഹം കെപിസിസി അധ്യക്ഷനായി തുടരാനാണ് സാധ്യത. ഡികെ താല്‍പ്പര്യപ്പെടുന്ന എംഎല്‍എമാര്‍ക്ക് സുപ്രധാന വകുപ്പ് മന്ത്രിസഭയില്‍ നല്‍കിയേക്കും. ഇക്കാര്യല്‍ അന്തിമ ചര്‍ച്ചകള്‍ നടക്കുകയാണ്. വൊക്കലിഗ നേതാവ് കൂടിയാണ് ഡികെ. അദ്ദേഹം നിര്‍ദേശിക്കുന്ന സമുദായത്തില്‍ നിന്നുള്ള എംഎല്‍എമാരെ മന്ത്രിമാരാക്കിയേക്കും.

dk

സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരുമിച്ച് നിന്നുള്ള പോരാട്ടമാണ് കോണ്‍ഗ്രസിന് 135 സീറ്റ് നേടിയുള്ള മികച്ച വിജയത്തിന് സഹായിച്ചത്. സിദ്ധരാമയ്യയുടെ ജനകീയത പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ പണം കൊണ്ടും എതിരാളികളെ അമ്പരപ്പിക്കുന്ന തന്ത്രംകൊണ്ടും ഡികെ സുപ്രധാന പങ്ക് വഹിച്ചു എന്ന വിലയിരുത്തലുമുണ്ടായി.

ഈ സാഹചര്യത്തില്‍ ഡികെ ശിവകുമാര്‍ തന്നെ കോണ്‍ഗ്രസിനെ നയിക്കട്ടെ എന്നൊരു അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഡികെ സംഘടനാ രംഗത്ത് വേണം എന്നാണ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കര്‍ണാടകയുടെ ചുമതലയുള്ള നേതാക്കളുമായും സിദ്ധരാമയ്യ, ഡികെ എന്നിവരുമായും ചര്‍ച്ച ചെയ്ത ശേഷം ഇന്ന് അന്തിമ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+