വരള്‍ച്ചാബാധിത പ്രദേശം സന്ദര്‍ശിച്ചത് ഒരു കോടിയുടെ കാറില്‍; യെഡിയൂരപ്പ വിവാദത്തില്‍
ബെംഗളൂരു: കര്‍ണാടക മന്ത്രിമാര്‍ക്കിത് വിവാദങ്ങളുടെ കാലമാണെന്നു തോന്നുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ 14 ലക്ഷം രൂപവിലയുളള വാച്ച് ധരിച്ചെന്ന വിവാദം കെട്ടടങ്ങിയപ്പോഴാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.എസ് യെഡിയൂരപ്പ ഒരു കോടിയുടെ കാറില്‍ സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചെന്ന പുതിയ പ്രശ്‌നം.
യെഡിയൂരപ്പയ്ക്ക് ആഡംഭഭ്രമമാണെന്നും,കാര്‍ യെഡിയൂരപ്പ സ്വന്തമായി വാങ്ങിയതാണെന്നും കോണ്‍ഗ്രസ്സ് നേതാവ് ബ്രിജേഷ് കലപ്പ പറഞ്ഞു.സോഷ്യല്‍ മീഡിയയിലും കോണ്‍ഗ്രസ് അനുകൂലികള്‍ യെഡിയൂരപ്പക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സംസ്ഥാനത്തുടനീളം സഞ്ചരിക്കാന്‍ പഞ്ചസാര വ്യവസായിയും മുന്‍ എം.എല്‍.എയുമായ മുരുകേഷ് നിറാനിയാണ് തനിക്ക് കാര്‍ നല്‍കിയതെന്നും കാര്‍ മുരുകേഷ് നിറാനി തിരിച്ചെടുക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു.ടൊയോട്ട ലാന്റ് ക്രൂയിസറിലാണ് യെഡിയൂരപ്പ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.ബി.ജെ.പിപ്രസിഡന്റായി വീണ്ടും സ്ഥാനമേറ്റ ഉടനെയാണ് യെഡിയൂരപ്പക്കെതിരെ പുതിയ വിവാദം












Click it and Unblock the Notifications