കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധറുപ്പയ്യ പരാമര്‍ശം.... മോദി കുടുങ്ങി!! സിദ്ധരാമയ്യയുടെ 100 കോടി മാനനഷ്ടക്കേസ്, മാപ്പുപറയണം!!

ബിജെപി നേതാക്കള്‍ക്കെതിരെ സിദ്ധരാമയ്യയുടെ മാനനഷ്ടക്കേസ്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന വാക് പോരാട്ടം കടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എട്ടിന്റെ പണിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ രംഗത്തെത്തിയിട്ടുണ്ട്. മോദിക്ക് മാത്രമല്ല ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പ എന്നിവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ് സിദ്ധരാമയ്യ. 100 കോടിയുടെ മാനനഷ്ടക്കേസാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് റാലിയില്‍ വിവാദമായ സിദ്ധറുപ്പയ്യ പരാമര്‍ശത്തെ തുടര്‍ന്ന് സിദ്ധരാമയ്യ വക്കീല്‍ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.

1

ഇതുവരെ മോദി ഉന്നയിച്ച ആരോപണങ്ങള്‍ പോലെയല്ല ഇതെന്ന് സിദ്ധരാമയ്യ പറയുന്നു. കൈക്കൂലി വാങ്ങുന്ന സര്‍ക്കാരാണ് സിദ്ധരാമയ്യയുടേതെന്നായിരുന്നു മോദിയുടെ പരാമര്‍ശം. പണം മോശമാണെന്നായിരുന്നു പ്രശസ്ത സൂഫിവര്യന്‍ ഷിന്‍ഷുല ശരീഫ പറഞ്ഞിരുന്നത്. എന്നാല്‍ സിദ്ധരാമയ്യ ഈ പരാമര്‍ശം തന്നെ മാറ്റിയെഴുതി. ബന്ധങ്ങള്‍ വളരെ പ്രധാനമാണ്. എന്നാല്‍ പണം അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് എന്നതാണ് സിദ്ധരാമയ്യയുടെ മുദ്രാവാക്യമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. മോദി പറഞ്ഞതിന് യാതൊരു തെളിവുമില്ലെന്നും അപകീര്‍ത്തികരമായ ഇത്തരം പരാമര്‍ശങ്ങള്‍ അദ്ദേഹം പിന്‍വലിച്ച് മാപ്പുപറയണമെന്നും ഇല്ലെങ്കില്‍ 100 കോടി രൂപ തരേണ്ടി വരുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

2

അതേസമയം കര്‍ണാടകത്തില്‍ മോദി ഒരു ഘടകമേ അല്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. തന്റെ മത്സരം ബിജെപി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പയുമായിട്ടാണെന്നും സിദ്ധരാമയ്യ പരിഹസിച്ചു. കൊലപാതകം രാഷ്ട്രീയം കോണ്‍ഗ്രസിന്റെ മുഖമുദ്രയാണെന്ന ആരോപണത്തെയും സിദ്ധരാമയ്യ വിമര്‍ശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവാദപ്പെട്ട എന്തെങ്കിലും ചെയ്യണമെങ്കില്‍ 10 ശതമാനം കമ്മീഷന്‍ വാങ്ങുകയാണെന്ന് റാലിയില്‍ മോദി ആരോപിച്ചിരുന്നു. ഈ പ്രസ്താവനയ്ക്ക് ശേഷം ഒരുപാട് പേര്‍ തന്നെ വിളിച്ചിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞതിനേക്കാള്‍ മുകളിലാണ് വാസ്തവം എന്നും പറഞ്ഞിരുന്നു. ഇതിലൂടെ കര്‍ണാടകയിലെ ജനങ്ങളുടെ ദേഷ്യം എത്രത്തോളമുണ്ടെന്ന് മനസിലായിരിക്കുകയാണ്. മിഷന്‍ ഗവണ്‍മെന്റിനെയാണ് കര്‍ണാടകയ്ക്ക്് ആവശ്യമെന്നും അല്ലാതെ കമ്മീഷന്‍ ഗവണ്‍മെന്റിനെയല്ലെന്നും മോദി ആരോപിച്ചിരുന്നു.

ദളിത് പ്രധാനമന്ത്രി..... മഹാസഖ്യം.. മായാവതിക്ക് എട്ടിന്റെ പണി റെഡി!! സിബിഐ കുരുക്കും!!ദളിത് പ്രധാനമന്ത്രി..... മഹാസഖ്യം.. മായാവതിക്ക് എട്ടിന്റെ പണി റെഡി!! സിബിഐ കുരുക്കും!!

അഭിഭാഷകയെ ക്രൂരമായി പീഡിപ്പിച്ചു.... ഭീഷണി!! ബിജെപി നേതാവും സീനിയറും ചേര്‍ന്ന്!! മൂന്നു വര്‍ഷം....അഭിഭാഷകയെ ക്രൂരമായി പീഡിപ്പിച്ചു.... ഭീഷണി!! ബിജെപി നേതാവും സീനിയറും ചേര്‍ന്ന്!! മൂന്നു വര്‍ഷം....

English summary
Siddaramaiah sends legal notice to PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X