ഇന്ത്യയിലെ ചൈനീസ് പൗരന്മാര്‍ സൂക്ഷിക്കണമെന്ന് ചൈന; യുദ്ധ സന്നാഹമോ?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷം രൂക്ഷമാകവെ ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാര്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ചൈനീസ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനിരിക്കുന്നവര്‍ക്കുമാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അനാവശ്യ യാത്ര ഒഴിവാക്കണം. ഇന്ത്യയിലുള്ളവര്‍ പ്രാദേശികമായ സുരക്ഷാ പ്രശ്‌നങ്ങള്‍ മനസിലാക്കണമെന്നും ചൈനീസ് എംബസി നിര്‍ദ്ദേശിക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ ആക്രമണമുണ്ടായേക്കുമെന്ന രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എംബിസി ചൈനീസ് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

china

ചൈനീസ് സര്‍ക്കാര്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ഏതെങ്കിലും തരത്തില്‍ കൂടുതല്‍ വിവരം ആവശ്യമാണെങ്കില്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കും. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ചൈനീസ് പൗരന്മാര്‍ക്കെതിരെ ആക്രമണം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിലെ സുരക്ഷയും ചര്‍ച്ചയാക്കുന്നത്.

Sikkim: A Thorn In India China Relation

സിക്കിമില്‍ ഇന്ത്യ ചൈന സംഘര്‍ഷം യുദ്ധത്തില്‍ കലാശിച്ചേക്കുമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യ അതിരുകടന്നെന്നും പിന്‍വാങ്ങിയില്ലെങ്കില്‍ സൈനിക നടപടിയുണ്ടാകുമെന്നാണ് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും ചൈന പറഞ്ഞിരുന്നു.

English summary
Sikkim standoff: China issues safety advisory for its citizens in India
Please Wait while comments are loading...