കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി ഏഷ്യന്‍ ഓഫ് ദ ഇയര്‍

Google Oneindia Malayalam News

ദില്ലി: ടൈംസ് മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ മുന്‍നിരയിലുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ചെറിയൊരു മധുരം. ടൈംസ് പ്രഖ്യാപനം വരുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഏഷ്യന്‍ ഓഫ് ദ ഇയര്‍ പട്ടമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ തേടിയെത്തിയിരിക്കുന്നത്. സിംഗപ്പൂരില്‍ നിന്നുള്ള പ്രമുഖ മാധ്യമ നെറ്റ് വര്‍ക്കാണ് നരേന്ദ്ര മോദിയെ ഏഷ്യന്‍ ഓഫ് ദ ഇയര്‍ ആയി പ്രഖ്യാപിച്ചത്.

സ്‌ട്രെയിറ്റ് ടൈംസിന്റെ പ്രസാധകരായ സിംഗപ്പൂര്‍ പ്രസ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡാണ് മോദിയെ ഏഷ്യന്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തത്. ഇന്ത്യയുടെ വികസനത്തില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന മോദിയെ എക്‌സൈറ്റഡ് ലീഡര്‍ എന്നാണ് സിംഗപ്പൂര്‍ പത്രം വിശേഷിപ്പിക്കുന്നത്. ആദ്യമായി പ്രധാനമന്ത്രിയാകുന്ന ആളായിട്ടും നരേന്ദ്ര മോദി ഇതിനോടകം തന്നെ ഏഷ്യയില്‍ തന്റെ അടയാളം പതിപ്പിച്ചുകഴിഞ്ഞു.

modi

ചൈനയുടെ പ്രസിഡണ്ട് ഷി ജിന്‍പിങ്, ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി ടോണി അബോട്ട് തുടങ്ങിയ പ്രമുഖരുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യയിലെ പ്രധാന ശക്തികളെ സ്വാധീനിക്കാന്‍ മോദിക്ക് കഴിയുന്നു. ഇന്ത്യയ്ക്കും നരേന്ദ്ര മോദിക്കും എല്ലാ വിജയങ്ങളും ആശംസിക്കുന്നു - പത്രത്തിന്റെ എഡിറ്ററായ വാറന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.

ജപ്പാന്‍ സന്ദര്‍ശനം, മേക്ക് ഇന്ത്യ ക്യാംപെയ്ന്‍ തുടങ്ങിയ കാര്യങ്ങള്‍ പത്രം എടുത്തുപറയുന്നു. മോദിയുടെ കീഴില്‍ ഇന്ത്യ അടുത്ത വര്‍ഷം ചൈനയെ കടത്തിവെട്ടും എന്നാണ് കരുതപ്പെടുന്നത്. 2012 മുതല്‍ എല്ലാ വര്‍ഷവും സിംഗപ്പൂര്‍ പ്രസ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് ഏഷ്യന്‍ ഓഫ് ദ ഇയറിനെ പ്രഖ്യാപിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ് ആയിരുന്നു.

English summary
Indian Prime Minister Narendra Modi named Asian of the Year by Singapore daily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X