ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ച് ശങ്കര്‍ മഹാദേവന്‍;' ഇന്ത്യന്‍ സംസ്‌കാരം സംരക്ഷിച്ചതിന് നന്ദി'
നാഗ്പൂര്‍: ആര്‍ എസ് എസിനെ വാനോളം പുകഴ്ത്തി ഗായകനും സംഗീതസംവിധായകനുമായ ശങ്കര്‍ മഹാദേവന്‍. ആര്‍ എസ് എസ് രാഷ്ട്രത്തിനും അതിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും അഖണ്ഡ് ഭാരത പ്രത്യയശാസ്ത്രത്തിന്റെ സംരക്ഷണത്തിനും നല്‍കിയ സംഭാവനകളെ വിലമതിക്കുന്നു എന്ന് ശങ്കര്‍ മഹാദേവന്‍ പറഞ്ഞു. നാഗ്പൂരിലെ രേഷിംബാഗില്‍ ആര്‍ എസ് എസിന്റെ വാര്‍ഷിക വിജയദശമി പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സരസ്വതി വന്ദനം ആലപിച്ചാണ് ശങ്കര്‍ മഹാദേവന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. എല്ലാ മനുഷ്യരുടെയും സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നു എന്നും ഇതാണ് നമ്മുടെ രാജ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എനിക്ക് കൂടുതലായി എന്താണ് പറയാന്‍ കഴിയുക? ഞാന്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. അഖണ്ഡ് ഭാരതം, നമ്മുടെ പാരമ്പര്യങ്ങള്‍, നമ്മുടെ സംസ്‌കാരം എന്നിവ സംരക്ഷിക്കുന്നതില്‍ ആര്‍ എസ് എസിന്റെ സംഭാവന മറ്റാരെക്കാളും വലുതാണ്, ശങ്കര്‍ മഹാദേവന്‍ പറഞ്ഞു.

ആര്‍ എസ് എസ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം നല്‍കിയതിന് നന്ദി പറയുന്നു എന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതിന് ശേഷം നിരവധിയാളുകളില്‍ നിന്ന് അഭിനന്ദന കോളുകള്‍ വന്നിരുന്നുവെന്നും ഇത് തനിക്ക് ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നെന്നും ശങ്കര്‍ മഹാദേവന്‍ പറഞ്ഞു. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതുമായി മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ച്ചയെ കുറിച്ചും അദ്ദേഹം പങ്ക് വെച്ചു.
ഊഷ്മളമായ അനുഭവം എന്നാണ് ശങ്കര്‍ മഹാദേവന്‍ അതിനെ വിശേഷിപ്പിച്ചത്. ആര്‍ എസ് എസ് സ്ഥാപകന്‍ ഡോ കെ ബി ഹെഡ്‌ഗേവാറിന്റെ നാഗ്പൂരിലെ സ്മാരകമായ ഹെഡ്‌ഗേവാര്‍ സ്മൃതി മന്ദിറും അദ്ദേഹം സന്ദര്‍ശിച്ചു. ആര്‍ എസ് എസിന്റെ ദസറ പരിപാടിയെയും അത് സംഘടിപ്പിച്ച ഏകോപനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യന്‍ പൗരന്‍ ആയതില്‍ താന്‍ കൂടുതല്‍ അഭിമാനിക്കുന്നു എന്നും ശങ്കര്‍ മഹാദേവന്‍ അദ്ദേഹം പറഞ്ഞു.
അതത് മേഖലകളിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന നല്‍കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം നാഗ്പൂരില്‍ വിജയദശമി ഉത്സവത്തോടനുബന്ധിച്ച് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് ശാസ്ത്ര പൂജ നടത്തിയിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.












Click it and Unblock the Notifications