Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി തുടങ്ങി; കള്ളപ്പണം അന്വേഷണത്തിന് എസ്‌ഐടി

ദില്ലി: കള്ളപ്പണത്തെക്കുറിച്ച് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ട് നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് തുടക്കമായി. ജസ്റ്റിസ് എ ബി ഷായുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. കള്ളപ്പണം തിരികെ കൊണ്ടുവരാനായി അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് മോദി സര്‍ക്കാരിന്റെ തീരുമാനം.

സി ബി ഐ, റോ തുടങ്ങിയ അന്വേഷണ സംഘങ്ങളുടെ ഡയറക്ടര്‍മാരും ഇതിനോട് സഹകരിക്കുമെന്ന് കേന്ദ്ര മന്ത്രി അഡ്വ. രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കള്ളപ്പണം തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. റിട്ടയേര്‍ഡ് സുപ്രീം കോടതി ജസ്റ്റിസ് എം ബി ഷാ സംഘത്തിന് നേതൃത്വം നല്‍കും.

Cabinet Meeting

റവന്യൂ സെക്രട്ടറി, റിസര്‍വ്വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍, ഐ ബി ഡയറക്ടര്‍, സി ബി ഐ ഡയറക്ടര്‍, റോ ഡയറക്ടര്‍ തുടങ്ങിയവരും അന്വേഷണ സമിതിയില്‍അംഗങ്ങളായിരിക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വാര്‍ത്താ വിതരണ - ടെലകോം മന്ത്രി രവിശങ്കര്‍ പ്രസാദ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

84 ലക്ഷം കോടി രൂപയോളം കള്ളപ്പണം വിദേശത്ത് വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍. കള്ളപ്പണത്തിനെതിരെ എന്നും ശബ്ദമുയര്‍ത്തിയിരുന്ന പാര്‍ട്ടിയാണ് ബി ജെ പി. സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപം തിരിച്ചുകൊണ്ടുവരുമെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയും പറഞ്ഞിട്ടുണ്ട്. കള്ളപ്പണത്തിനെതിരെ തന്നെ നടപടിയെടുത്തുകൊണ്ടാണ് മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ തുടങ്ങിയത് എന്നത് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+