രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശം അദ്ദേഹം തന്നെ മാധ്യമങ്ങളെ അറിയിച്ചു. രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്നും പോളിറ്റ് ബ്യൂറോയെ ഇക്കാര്യം അറിയിച്ചുവെന്നും യെച്ചൂരി വ്യക്തമാക്കി. കേന്ദ്രകമ്മിറ്റിയിലും യെച്ചൂരി നിലപാട് വ്യക്തമാക്കും.

കോണ്‍ഗ്രസ് പിന്തുണയോടെ ബംഗാളില്‍നിന്ന് രാജ്യസഭയിലേക്ക് യെച്ചൂരി മത്സരിക്കണമെന്നായിരുന്നു ബംഗാള്‍ ഘടകത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന് നിലപാടില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പോളിറ്റ്ബ്യൂറോ യോഗം ഉറച്ചുനിന്നിരുന്നു. പാര്‍ലമെന്റ് അംഗത്വം രണ്ട് തവണയില്‍ കൂടുതല്‍ പാടില്ലെന്ന കീഴ്വഴക്കം ലംഘിക്കില്ലെന്ന് യെച്ചൂരിയും പി.ബി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

 seetharamyechuri-
Sitaram Yechury Heckled By Hindu Sena Activists

നേരത്തെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചത് സിപിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് കേരള ഘടകം വ്യക്തമാക്കി. കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനവും യോഗത്തില്‍ ഉയര്‍ത്തപ്പെട്ടു.

English summary
Sitaram Yechury reiterates not in race for Rajya Sabha's third term
Please Wait while comments are loading...