തീവ്രവാദി ആക്രമണം; ആറു സൈനികര്‍ കൊല്ലപ്പെട്ടു
ഗുവാഹത്തി: അസം റൈഫിള്‍സിലെ ആറു സൈനികര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും ഉള്‍പ്പെടുന്നു. ചന്ദേല്‍ ജില്ലയില്‍ മണ്ണിടിച്ചില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തി തിരിച്ചു വരികയായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്. തീവ്രവാദി സംഘം ഒളിച്ചിരുന്ന് ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിനുശേഷം രക്ഷപ്പെട്ട തീവ്രവാദികള്‍ സൈനികരുടെ തോക്കുകളും തട്ടിയെടുത്തു. എകെ 47 തോക്കുകള്‍, എല്‍എന്‍ജി തോക്കുകള്‍ തുടങ്ങിയവയാണ് തട്ടിയെടുത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ആക്രമണത്തില്‍ ഒരു ജെസിഒ കൊല്ലപ്പെട്ടിരുന്നു.

ഏപ്രിലില്‍ അസം റൈഫിള്‍സിലെ 35 സൈനികരും കൊല്ലപ്പെട്ടു. സ്‌ഫോടനമുണ്ടാക്കിയാണ് ഇവരെ കൊലപ്പെടുത്തിയത്. കൂടുതല്‍ സുരക്ഷാ സൈനികര്‍ സംഭവ സ്ഥലത്തെത്തി തീവ്രവാദികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ കോര്‍കോം(കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി) എന്ന സംഘടനയാണെന്നാണ് സൈന്യത്തിന്റെ നിഗമനം.
മരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് പറഞ്ഞു. തീവ്രവാദികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications