മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ആറ് പാര്‍ട്ടികള്‍.. എതിര്‍പ്പുമായി ഇടതുപക്ഷം
Recommended Video

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ എത്തിനില്‍ക്കേ ബിജെപിയെ പൂട്ടാന്‍ പുതിയ അടവുമായി കോണ്‍ഗ്രസ്. പൊതുവേ ഭരണ വിരുദ്ധ വികാരം ശക്തമായിരിക്കുന്ന സംസ്ഥാനത്ത് ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യം സാധ്യമായാല്‍ അത് ബിജെപിക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കാന്‍ ആകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
ഇതോടെ അത്തരത്തിലുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് തന്നെ നടന്നിരുന്നെങ്കിലും ബിഎസ്പി അവസാന നിമിഷം കാലുമാറി.
എന്നാല്‍ ബിജെപി വിരുദ്ധ സഖ്യം മധ്യപ്രദേശില്‍ വീണ്ടും യാഥാര്‍ത്ഥമായതാണ് റിപ്പോര്‍ട്ട്. ആറ് പാര്‍ട്ടികളാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നത്.

ബിഎസ്പി സഖ്യം
മായാവതിയുടെ ബിഎസ്പിയുമായി സഖ്യം രൂപീകരിക്കാനായിരുന്നു കോണ്‍ഗ്രസിന്‍റെ ആദ്യം നീക്കം. ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുന്നതോടെ ദളിത് വോട്ടുകള്‍ സ്വന്തമാക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടലില്‍ ആയിരുന്നു ഇത്..

ഭരണത്തില്‍
ബിഎസ്പിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടിയാല്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് കണക്കാക്കി. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കാന്‍ പാര്‍ട്ടി തിരുമാനിച്ചിട്ടില്ലെന്ന് മായാവതി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസിന്‍റെ മോഹങ്ങള്‍ പൊലിഞ്ഞു.

സ്ഥാനാര്‍ത്ഥികള്‍
സഖ്യമില്ലെന്ന് പ്രഖ്യാപിച്ച പിന്നാലെ തന്നെ മായാവതി കഴിഞ്ഞ മാസം 20 ന് ബിഎസ്പിയുടെ 22 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയും പുറത്തിറക്കി. 230 നിയമസഭാ സീറ്റുികളിലും തനിച്ച് മത്സരിക്കുമെന്നും മായാവതി പ്രഖ്യാപിച്ചു.

ബിജെപി വിരുദ്ധര്‍
ഇതോടെയാണ് ബിജെപി വിരുദ്ധ പാര്‍ട്ടികളെ വീണ്ടും കോണ്‍ഗ്രസ് ക്ഷണിച്ചത്. പിന്നാലെ സമാജ്വാദി പാര്‍ട്ടി അടക്കം ആറ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ധാരണയായി. സഖ്യ സാധ്യത ചര്‍ച്ച ചെയ്യാന്‍ എട്ട് പാര്‍ട്ടികളും കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.

നിലപാട്
എന്നാല്‍ ഇടതുപാര്‍ട്ടികളായ സിപിഎമ്മും സിപിഐയും സഖ്യത്തിന് വിസമ്മതിച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നെന്ന് ആരോപിച്ചാണ് ഇടതുപക്ഷം സഖ്യത്തില്‍ നിന്ന് വിട്ടു നിന്നത്. മധ്യപ്രദേശിലെ രാഹുല്‍ ഗാന്ധിയുടെ റാലികളില്ലെല്ലാം ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള പ്രചാരണമാണ് രാഹുല്‍ നടത്തിയതെന്നും ഇടതുപക്ഷം ആരോപിച്ചു.

ബിജെപിയും കോണ്‍ഗ്രസും
ഹിന്ദുത്വം മുറുകെ പിടിച്ചാണ് പ്രചാരണമെങ്കില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന് സിപിഎം നേതാവ് ജസ്വന്തര്‍ ചോദിച്ചു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആറ് പാര്‍ട്ടികള്‍
ലോക് താന്ത്രിക് ജനതാദള്‍, എസ്പി, ബഹുജന്‍ സംഘര്‍ഷ് ദള്‍, ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടി, രാഷ്ട്രീയ സാമന്തള്‍, പ്രജാ താന്ത്രിക് സമാധന്‍ പാര്‍ട്ടി, എന്നീ പാര്‍ട്ടികളാണ് നിലവില്‍ കോണ്‍ഗ്രസ് നേതൃത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചിരിക്കുന്നത്. ഈ പാര്‍ട്ടികള്‍ വീണ്ടും ഒക്ടോബര്‍ ഏഴിന് യോഗം ചേരും.

തൂത്തെറിയും
2003 മുതല്‍ ഭരണത്തില്‍ തുടരുന്ന ബിജെപിയെ സംസ്ഥാനത്ത് നിന്ന് തൂത്തെറിയുകയാണ് പുതിയ സഖ്യം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത് എല്‍ജെഡി നേതാവ് ഗോവിന്ദ് യാദവ് പറഞ്ഞു. സഖ്യത്തെ കോണ്‍ഗ്രസ് തന്നെ മുന്നില്‍ നിന്ന് നയിക്കണമെന്നാണ് ആഗ്രഹമെന്നും ഗോവിന്ദ് വ്യക്തമാക്കി.

മധ്യപ്രദേശില്‍ ഇങ്ങനെ
15 വര്‍ഷമായി ബിജെപിയാണ് മധ്യപ്രദേശ് ഭരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 165 സീറ്റുകള്‍ നേടിയായിരുന്നു ശിവരാജ് സിങ്ഗങ് ചൗഹാന്‍ അധികാരത്തില്‍ ഏറിയത്. കോണ്‍ഗ്രസിന് 58 സീറ്റും ബിഎസ്പിക്ക് നാല് സീറ്റുമാണ് നേടാന്‍ കഴിഞ്ഞത്

തിരഞ്ഞെടുപ്പ്
അടുത്തവര്‍ഷം ജനവരി 7 നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് കൂടിയാവും മധ്യപ്രദേശിലേത്.15 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് വിവിധ സര്‍വ്വേകളില്‍ വ്യക്തമാക്കുന്നത്.

പ്രചാരണവുമായി രാഹുല്‍
സര്‍വ്വേ ഫലങ്ങളുടെ ആത്മവിശ്വാസത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രചാരണം കൊഴുക്കുകയാണ്. ഹിന്ദുത്വ കാര്‍ഡിറക്കിയും വികസന വിഷയങ്ങള്‍ ചര്‍ച്ചയാക്കിയുമാണ് രാഹുലിന്‍റെ നേതൃത്വത്തില്‍ പ്രചാരണം നടക്കുന്നത്.












Click it and Unblock the Notifications