ഒഴുക്ക് തുടരുന്നു!!ത്രിപുരയില്‍ ആറ് ത്രിണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍!!

Subscribe to Oneindia Malayalam

അഗര്‍ത്തല: ട്രെന്‍ഡ് തുടരുന്നു. ഗുജറാത്തിനും ഉത്തര്‍പ്രദേശിനും ശേഷം അടുത്തത് ത്രിപുര. പാര്‍ട്ടി വിട്ട ആറ് തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, മുതിര്‍ന്ന ബിജെപി നേതാവും ആസ്സാം മന്ത്രിസഭയിലെ അംഗവുമായ ഹിമന്ദ ബിശ്വ ശര്‍മ്മയുടെയും സാന്നിദ്ധ്യത്തിലാണ് സുദീപ് റോയ് ബര്‍മ്മന്‍, ആശിഷ് സഹ, പ്രന്‍ജിത്ത് സിന്‍ഹ റോയ്, ദിപചന്ദ്ര ഹ്രാങ്കവാള്‍. ദിലീപ് സര്‍ക്കാര്‍, ബിശ്വ ബന്ദു സെന്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുന്നതും ആദ്യമായാണ്.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചതിനാണ് ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തായത്. പാര്‍ട്ടി വിപ്പ് ലംഘിച്ചു കൊണ്ട് ഇവര്‍ ആറു പേരും രാംനാഥ് കോവിന്ദിനാണ് വോട്ട് ചെയ്തത്. സിപിഎം പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യില്ല എന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് പാര്‍ട്ടി അദ്ധ്യക്ഷ മമതാ ബാനര്‍ജി ആരു പേരെയും പുറത്താക്കുകയായിരുന്നു.

 bjp-01-1496279478-08-1502167940.jpg -Properties Alignment

ബിജെപിയില്‍ ചേരുന്നതിനു മുന്‍പായി പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിതാ ഷായെ ഇവര്‍ ദില്ലിയിലെത്തി സന്ദര്‍ശിച്ചിരുന്നു. മുന്‍പ് കോണ്‍ഗ്രസ് വിട്ടാണ് ആറ് എംഎല്‍എമാരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2013 ല്‍ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായാണ് ഇവര്‍ മത്സരിക്കുന്നത്. 2016 ല്‍ നടന്ന പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി സഹകരിച്ചതില്‍ പ്രതിഷേധിച്ചാണ് ആറു പേരും പാര്‍ട്ടി വിട്ടത്.

English summary
Six rebel Trinamool Congress MLAs join BJP in Tripura
Please Wait while comments are loading...