ബീഹാറില്‍ ആറ് വയസുകാരിക്ക് നേരെ ക്രൂരപീഡനം! കുടിലിനുള്ളില്‍ വെച്ച്.. ചോരയില്‍ കുളിച്ച്!

  • Written By: Desk
Subscribe to Oneindia Malayalam

പട്ന: പാട്നയിലെ കാര്‍ഗാര്‍ഹ് ഗ്രാമത്തില്‍ ആറ് വയസുകാരിക്ക് നേരെ ക്രൂരപീഡനം. ജമ്മുകാശ്മീരിലെ കത്വ ജില്ലയിലെ രസന ഗ്രാമത്തില്‍ ആസിഫ ബാനുവെന്ന എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ഞെട്ടല്‍ മാറും മുന്‍പാണ് ആറുവയസുകാരിക്ക് നേരെ നടന്ന ക്രൂരപീഡനത്തിന്‍റെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ മെറസ് മിയാന്‍ (27) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

rape6

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കുട്ടിയേയും കൂട്ടി മെറസ് മിയാന്‍ അടുത്തുള്ള കുടിലില്‍ എത്തി അവിടെ വെച്ച് പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ കുട്ടി ഉറക്കെ കരയാന്‍ തുടങ്ങി. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മാവന്‍ ദേവാനന്ദ ശര്‍മ്മ കണ്ടത് കുടിലിന് വെളിയിലേക്ക് വരുന്ന മിയാനെയാണ്. കുടിലിനുള്ളില്‍ കുട്ടി ചോരയൊലിച്ച് കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇയാളും കുടുംബവും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പിന്നാലെ പോലീസ് മിയാനെ അറസ്റ്റ് ചെയ്തു.

തയ്യല്‍കടക്കാരനാണ് മിയാന്‍. കുട്ടിയുടെ മാതാപിതാക്കള്‍ ദിവസക്കൂലിവേല ചെയ്യുന്നവരാണ്. ഇതിനിടെ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ കാര്‍ഹര്‍ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന സരസം-ബക്സര്‍ പാത മണിക്കൂറുകളോളം തടഞ്ഞ് പ്രതിഷേധിച്ചു. മിയാനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കാര്‍ഗഹര്‍ പോലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇവര്‍ പിരിഞ്ഞ് പോയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Six-year-old raped in Rohtas, villagers demand speedy trial

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്