കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് വർഷം മുമ്പുള്ള കൊലപാതകം; ഹിമാചൽ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ മകളെ അറസ്റ്റ് ചെയ്ത് സിബിഐ

  • By Akhil Prakash
Google Oneindia Malayalam News

ധർമ്മശാല: ഹിമാചൽ പ്രദേശ് ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സബീന സിം ഗിന്റെ മകളെ കൊലപാതക കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കല്യാണി സിംഗ് എന്ന യുവതിയെ ആണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആറ് വർഷം മുമ്പ് ചണ്ഡീഗഡിൽ അഭിഭാഷകനും ഷൂട്ടറുമായ സുഖ്മാൻപ്രീത് സിംഗിനെ (സിപ്പി സിദ്ധു) കൊലപ്പെടുത്തിയ കേസിലാണ് കല്യാണിയെ സിബിഐ അറസ്റ്റ് ചെയ്തത്.

പഞ്ചാബിലെ മൊഹാലിയിൽ സിപ്പി സിദ്ദു എൽഎൽബി എന്ന പേരിൽ സ്വന്തമായി ഒരു നിയമ സ്ഥാപനം തുടങ്ങിയിരുന്നു. 2015 സെപ്തംബർ 20ന് രാത്രിയാണ് അജ്ഞാതർ അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയത്. സ്ഥാപനം തുടങ്ങിയതിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം എന്നാണ് കരുതുന്നത്. സിദ്ദുവിന്റെ കൊലപാതകത്തിൽ കല്യാണി സിംഗിന് പങ്കുണ്ടെന്ന് ആരോപിച്ച് സിദ്ദുവിന്റെ ബന്ധുക്കൾ ഇവിടെ സമരം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ലോക്കൽ പോലീസ് കല്യാണിയെ ചോദ്യം ചെയ്തു. പിന്നാലെ ചണ്ഡീഗഡ് ഭരണകൂടത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് സിബിഐ 2016 ഏപ്രിൽ 13 ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

cbi

2016 സെപ്റ്റംബറിൽ, കൊലപാതകത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാൻ സഹായിക്കുന്ന സൂചനകൾ നൽകുന്നവർക്ക് ഏജൻസി 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 2021 ഡിസംബറിൽ ഈ തുക 10 ലക്ഷം രൂപയായി വർധിപ്പിച്ചു. നേരത്തെ, 2020 ഡിസംബറിൽ സി.ബി.ഐ ഒരു കോടതിയിൽ തെളിവില്ലാത്ത റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംശയാസ്പദമായ സ്ത്രീയെക്കുറിച്ച് സംശയം ഉളവാക്കിക്കൊണ്ട് അന്വേഷണം തുടരാൻ ആഗ്രഹിക്കുന്നു എന്ന് ഈ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കല്യാണിയെ ചോദ്യം ചെയ്യാൻ സിബിഐ വിളിച്ചു വരുത്തി. എന്നാൽ ഇവൾ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. പിന്നാലെയാണ് സംശയം തോന്നിയ സിബിഐ കല്യാണിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി; നരേഷ് പട്ടേൽ രാഷ്ട്രീയത്തിലേക്ക് ഇല്ല? ഇനി ആര് ? തലപുകഞ്ഞ് നേതൃത്വംഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി; നരേഷ് പട്ടേൽ രാഷ്ട്രീയത്തിലേക്ക് ഇല്ല? ഇനി ആര് ? തലപുകഞ്ഞ് നേതൃത്വം

അറസ്റ്റിലായ പ്രതിയെ ബുധനാഴ്ച ചണ്ഡീഗഢിലെ സ്‌പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി, നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു," സിബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണത്തിൽ കല്യാണിയും സിപ്പി സിദ്ധുവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നതിന് തെളിവ് ലഭിച്ചതായി ഏജൻസി പറഞ്ഞു. നിലവിൽ ചണ്ഡീഗഡിലെ ഒരു കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയാണ് കല്യാണി. പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് എസ്എസ് സിദ്ധുവിന്റെ ചെറുമകനായിരുന്നു സിദ്ദു. സിദ്ദുവിന്റെ ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകളായിരുന്നു കണ്ടെടുത്തത്.

നയന മനോഹരി നയന എൽസ; ഗ്ലാമറസ് ലുക്കിൽ കണ്ണുതളളി ആരാധകർ! വേറിട്ട ഫോട്ടോസ് കണ്ടാലോ?

Recommended Video

cmsvideo
Indigo Submitted Report To DGCI | മുഖ്യമന്ത്രിക്കെതിരായുള്ള ആക്രമണത്തില്‍ ഇന്‍ഡിഗോ റിപ്പോര്‍ട്ട്

English summary
six years ago Murder; CBI arrests daughter of Himachal High Court Chief Justice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X