Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊട്ടിത്തെറിച്ച് സ്മൃതി ഇറാനി... ജാതി ചോദിയ്ക്കാന്‍ ധൈര്യമുണ്ടോ എന്ന് വെല്ലുവിളി

ദില്ലി: പാര്‍ലമെന്റ് സമ്മേളനത്തില്‍ രോഹിത് വെമുലയുടെ ആത്മഹത്യയും ജെഎന്‍യു വിവാദവും കത്തിപ്പടരുകയാണ്. എല്ലാ വിരലുകളും നീളുന്നത് മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനിയ്ക്ക് നേര്‍ക്കും.

എന്നാല്‍ ആ പ്രതിഷേധങ്ങളൊന്നും സ്മൃതി ഇറാനി വകവച്ചില്ല. ഉഗ്രന്‍ പ്രസംഗമാണ് ലോക്‌സഭയില്‍ മന്ത്രി കാഴ്ചവച്ചത്. തന്റെ ജാതി ചോദിയ്ക്കാന്‍ ധൈര്യമുണ്ടോ എന്നാണ് ബഹളം കൂട്ടുന്ന പ്രതിപക്ഷത്തോട് സ്മൃതി ഇറാനി ചോദിച്ചത്.

എന്നാല്‍ രോഹിത് വെമുല വിഷയത്തിലും ജെഎന്‍യു വിവാദത്തിലും ബിജെപി നിലപാടുകളില്‍ ഒരുമാറ്റവും വന്നിട്ടില്ലെന്ന് സ്മൃതി ഇറാനിയുടെ പ്രസംഗം തെളിയിച്ചു.

രോഹിത് വെമുലയുടെ മരണം

രോഹിത് വെമുലയുടെ മരണം

രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് ആരും ഉത്തരവാദികളല്ലെന്നാണ് സ്മൃതി ഇറാനിപറയുന്നത്. ആത്മഹത്യ കുറിപ്പില്‍ രോഹിത് തന്നെ അത് വ്യക്തമാക്കിയിട്ടുണ്ടെ്‌നും സ്മൃതി ഉറാനി പറഞ്ഞു.

കുറ്റം ആര്‍ക്ക്

കുറ്റം ആര്‍ക്ക്

രോഹിത് വെമുലയെ ആശുപത്രിയില്‍ എത്തിയ്ക്കാനല്ല അവിടെയുള്ളവര്‍ ശ്രമിച്ചത്. വിഷയത്തെ രാഷ്ട്രീയ ഉപകരണമാക്കാനാണെന്നും സ്മൃതി ഇറാനി ആക്ഷേപിച്ചു.

എന്തിന് രാഹുല്‍ ഗാന്ധി

എന്തിന് രാഹുല്‍ ഗാന്ധി

ഏതെങ്കിലും ഒരു സ്ഥലത്ത് രാഹുല്‍ ഗാന്ധി രണ്ട് തവണ പോയത് മുമ്പ് കണ്ടിട്ടുണ്ടോ? ഇല്ല. ഹൈദരാബാദില്‍ രാഹുല്‍ ഗാന്ധി കണ്ടത് രാഷ്ട്രീയ അവസരം മാത്രമാണ്.

ഞാന്‍ സ്മൃതി ഇറാനി

ഞാന്‍ സ്മൃതി ഇറാനി

ഞാന്‍ സ്മൃതി ഇറാനി. എന്റെ ജാതി ചോദിയ്ക്കാന്‍ ഞാന്‍ വെല്ലുവിളിയ്ക്കുന്നു.

ക്രൂശിയ്ക്കപ്പെടുന്നു

ക്രൂശിയ്ക്കപ്പെടുന്നു

താന്‍ ക്രൂശിയ്ക്കപ്പെടുകയാണ്. തന്റെ വകുപ്പാണ് ആ കത്തയച്ചത് എന്നതിന്റെ പേരിലാണത്.

ഒമര്‍ ഖാലിദ്

ഒമര്‍ ഖാലിദ്

ഒമര്‍ ഖാലിദ് ജെഎന്‍യു അധികൃതരെ തെറ്റിദ്ധരിപ്പിയ്ക്കുകയായിരുന്നു. കവിതാപാരയണ പരിപാടി എന്ന് പറഞ്ഞാണ് അഫ്‌സല്‍ ഗുരു അനുസ്മരണത്തിനി അനുമതി നേടിയത്.

യുദ്ധഭൂമിയല്ല

യുദ്ധഭൂമിയല്ല

ഞാന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്... വിദ്യാഭ്യാസം എന്നത് ഒരു യുദ്ധഭൂമിയല്ല എന്ന്. ഇപ്പോഴും അത് ആവര്‍ത്തിയ്ക്കുന്നു.

വിദ്വേഷം മാത്രം

വിദ്വേഷം മാത്രം

കോണ്ഡഗ്രസ് അംഗങ്ങളോട് സ്മൃതി പറഞ്ഞത് ഇങ്ങനെ ആയിരുന്നു- നിങ്ങള്‍ക്ക് എന്റെ ഉത്തരം കേള്‍ക്കേണ്ടതില്ല. നിങ്ങളുടെ ലക്ഷ്യം വിദ്വേഷം മാത്രമാണ്.

രാജ്യസ്‌നേഹം

രാജ്യസ്‌നേഹം

ഞാന്‍ നിങ്ങളുടെ രാജ്യസ്‌നേഹത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. എന്നാല്‍ എന്റ രാജ്യസ്‌നേഹത്തെ നിന്ദിയ്ക്കരുത്.

വിസിമാര്‍

വിസിമാര്‍

ഇപ്പോഴത്തെ മിക്ക വൈസ് ചാന്‍സലര്‍മാരേയും കോണ്‍ഗ്രസ്സിന്റെ കാലത്ത് നിയമിച്ചതാണ്. ഞാന്‍ കാവിവത്കരണം നടത്തുന്നുവെന്ന് ഏതെങ്കിലും വൈസ് ചാന്‍സലര്‍ പറയുകയാണെങ്കില്‍ ഞാന്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+