കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ അതുതന്നെ, യോഗ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ ലോകത്തിനുമുന്‍പില്‍ തലയുയര്‍ത്തിപ്പിടിച്ച ഇന്ത്യ അതില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട് യോഗയെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ പോകുന്നു. എല്ലാ കാര്യത്തിലുമെന്നപോലെ ചെറുപ്പത്തിലെ യോഗ പരിശീലിപ്പിച്ച് അത് ശീലമാക്കിതീര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ആറുമുതല്‍ പത്തുവരെ ക്ലാസിലെ കുട്ടികള്‍ക്ക് യോഗ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

കുട്ടികള്‍ക്കു യോഗ പരിശീലിപ്പിക്കുന്നതിനായി ടീച്ചേഴ്‌സ് എഡ്യുക്കേഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും. ദേശീയ തലത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ മത്സരം സംഘടിപ്പിക്കും. അടുത്തവര്‍ഷം ദില്ലിയില്‍ നടക്കുന്ന മത്സര പരിപാടിയില്‍ വിജയിക്കുന്ന വിദ്യാര്‍ഥിക്ക് 5 ലക്ഷം രൂപ സമ്മാനം നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

yoga

പ്രാക്റ്റിക്കലിന് 80 മാര്‍ക്ക് ലഭിക്കത്തക്കവിധം യോഗയെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനായാണ് സര്‍ക്കാര്‍ ശ്രമം. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിവിധ സ്‌കൂളുകളില്‍ യോഗ സംഘടിപ്പിച്ചതില്‍ മന്ത്രി സംതൃപ്തയാണ്. കുട്ടികള്‍ക്ക് കൂടുതല്‍ ഉന്മേഷവും പഠനമികവും പ്രകടിപ്പിക്കാന്‍ യോഗ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

സ്‌കൂളുകളില്‍ പ്രത്യേക യോഗ ടീച്ചര്‍മാരെ നിശ്ചയിക്കുന്ന കാര്യവും പരിഗണനയിലാണ്. ഇതിനായി ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തും. പുതിയ ഉത്തരവ് വരുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് യോഗ നിര്‍ബന്ധമാക്കുമെന്ന കാര്യം ഉറപ്പാണ്. മുസ്ലീം മതസംഘടനയില്‍ നിന്നുളള എതിര്‍പ്പുകള്‍ കുറഞ്ഞതിനാല്‍ യോഗ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടിമുട്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ .

English summary
Smriti Irani releases 'syllabus for yoga' in govt schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X